ETV Bharat / state

Kannur VC Appointment: കോടതി വിധിയുടെ മറവില്‍ മന്ത്രിയെ രക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ല: കെ.സുധാകരന്‍

author img

By

Published : Dec 15, 2021, 7:37 PM IST

K sudhakaran Against Minister R Bindhu  kannur university vc appointment controversy  ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ കെ.സുധാകരന്‍  കണ്ണൂര്‍ വിസി നിയമന വിവാദം  സര്‍വ്വകലാശാല അദ്ധ്യാപക നിയമനം പി.എസ്.സിക്ക്‌ വിടണം
Kannur VC Appointment: കോടതി വിധിയുടെ മറവില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ല: കെ.സുധാകരന്‍

Kannur VC Appointment: K Sudhakaran: R Bindhu: നിയമനം പാര്‍ട്ടിക്ക്‌ പിടിച്ചെടുക്കാന്‍ നാലാംകിട ആളുകളെ വി.സിയാക്കുന്നു. സര്‍വ്വകലാശാല അദ്ധ്യാപക നിയമനം പി.എസ്.സിക്ക്‌ വിടണമെന്നും സുധാകരന്‍.

തിരുവനന്തപുരം: Kannur VC Appointment: ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ്‌ കെ.സുധാകരന്‍ എം.പി. മന്ത്രിയുടേത് അധികാര ദുര്‍വിനിയോഗമാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടാം തീയതി നടന്ന വാദത്തിന്‌ ശേഷമാണ് കേസ് വിധിപറയാനായി മാറ്റിയത്.

അതിന്‌ ശേഷമാണ് കണ്ണൂര്‍ വി.സി നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ തുറന്ന് സമ്മതിക്കുകയും പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസമന്ത്രി എഴുതിയ കത്തുകള്‍ പുറത്തു വരികയും ചെയ്‌തത്‌. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നിര്‍ഭാഗ്യവശാല്‍ കോടതി പരിഗണിച്ചതുമില്ല.

കൂടാതെ ഇതു സംബന്ധിച്ച നിയമപോരാട്ടം അവസാനിച്ചിട്ടുമില്ല. പുറത്തു വന്ന രേഖകളുടെ വെളിച്ചത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല. സര്‍വ്വകലാശാലകളിലെ നിയമനം മുഴുവന്‍ പാര്‍ട്ടിക്ക് പിടിച്ചെടുക്കാനാണ് നാലാംകിട ആളുകളെ ഇടതുപക്ഷം വി.സിയാക്കുന്നത്.

സര്‍വ്വകലാശാലകളിലെ അദ്ധ്യാപക നിയമനം അടിയന്തരമായി പി.എസ്.സിക്ക്‌ വിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ALSO READ: kerala police: മൂന്ന് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.