ETV Bharat / state

28-ാമത് രാജ്യാന്തര ചലച്ചിത്ര മേള ; 'സ്‌പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

author img

By ETV Bharat Kerala Team

Published : Nov 19, 2023, 3:34 PM IST

Kenyan film director Wanuri Kahiu won Spirit of Cinema award in IFFK 2023: ഉദ്‌ഘാടന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. ആഫ്രോബബിള്‍ഗം എന്ന കൂട്ടായ്‌മയുടെ സ്ഥാപക കൂടിയാണ് വനൂരി കഹിയു

IFFK 2023 Spirit of cinema award Wanuri Kahiu  Kenyan film director Wanuri Kahiu  Wanuri Kahiu  IFFK 2023  28മത് രാജ്യാന്തര ചലച്ചിത്ര മേള  സ്‌പിരിറ്റ് ഓഫ് സിനിമ  കെനിയന്‍ സംവിധായിക വനൂരി കഹിയു  വനൂരി കഹിയു  ഐഎഫ്‌എഫ്‌കെയിലെ ഇന്ത്യന്‍ ചിത്രങ്ങള്‍
Kenyan film director Wanuri Kahiu

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ 'സ്‌പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കും (IFFK 2023 Spirit of cinema award Wanuri Kahiu Kenyan film director). ഡിസംബര്‍ എട്ടിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വനൂരി കഹിയു പുരസ്‌കാരം ഏറ്റുവാങ്ങും. അഞ്ച് ലക്ഷം രൂപയാണ് അവാർഡ് തുക (Kenyan film director Wanuri Kahiu won Spirit of Cinema award in IFFK 2023).

സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന നിര്‍ഭയരായ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ചലച്ചിത്ര മേള മുതലാണ് സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഏർപ്പെടുത്തിയത്. കുര്‍ദിഷ് സംവിധായികയായ ലിസ കലാന്‍ ആയിരുന്നു പ്രഥമ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര ജേതാവ്.

കഴിഞ്ഞ മേളയിൽ ഇറാന്‍ ഭരണകൂടത്തിന്‍റെ നിരന്തരമായ പീഡനത്തിന് വിധേയയാവുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദിയും ഈ പുരസ്‌കാരത്തിന് അർഹയായി. ആദ്യ കെനിയന്‍ ചിത്രവും കാന്‍ ചലച്ചിത്ര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടതുമായ 'റഫീക്കി'യാണ് വനൂരി കഹിയുവിനെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയാക്കിയത്. ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകള്‍ തിരുത്തിക്കുറിക്കുന്നതിനും ഒരു പുതിയ വീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്‌മയുടെ സ്ഥാപകയുമാണ് ഇവർ.

ആഫ്രിക്ക എന്നാല്‍ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരെ പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് വനൂരി 'ആഫ്രോബബിള്‍ഗം' എന്ന കൂട്ടായ്‌മ രൂപീകരിച്ചത്. ഡിസംബർ എട്ട് മുതൽ 15 വരെ 14 തിയേറ്ററുകളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്.

മേളയുടെ അവസാനവട്ട ഒരുക്കങ്ങളാണ് നിലവില്‍ തലസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക നേരത്തെ പുറത്തു വന്നിരുന്നു. 'ഘാട്ട്'/'അംബുഷ്', 'ഫോളോവര്‍', 'ജോസഫ്‌സ്‌ സണ്‍', 'ഖേര്‍വാള്‍', 'പദത്തിക്', 'റിംടോഗിട്ടന്‍ഗ'/ 'റാപ്‌ച്ചര്‍', 'കായോ കായോ കളര്‍'/ 'വിച്ച് കളര്‍' എന്നിവയാണ് ഇക്കുറി ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്നത്.

അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. കാനു ബേലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ചിത്രം 'ആഗ്ര', ലുബ്‌ധാക്ക് ചാറ്റര്‍ജി സംവിധാനം ചെയ്‌ത ഹിന്ദി, ബംഗാളി ചിത്രം 'വിസ്‌പേഴ്‌സ്‌ ഓഫ് ദി ഫയര്‍' എന്നിവയാണ് ഇക്കുറി അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ ചിത്രങ്ങള്‍.

അതേസമയം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഡിസൈൻ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്‌തമായി നേവി ബ്ലൂവും സ്കൈ ബ്ലുവും ചേർന്നതാണ് ഇത്തവണത്തെ ഡിസൈൻ.

Also Read: ഐഎഫ്‌എഫ്‌കെ 2023: ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 7 ചിത്രങ്ങള്‍; മത്സര വിഭാഗത്തില്‍ മാറ്റുരയ്‌ക്കാന്‍ 2 സിനിമകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.