ETV Bharat / state

കെ എം ബഷീര്‍ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമനും വഫക്കും സമന്‍സ്

author img

By

Published : Apr 17, 2021, 11:53 AM IST

IAS officer Shriram Venkataraman and his friend Wafa have been summoned by the trial court in connection with the murder of journalist KM Basheer  IAS officer Shriram Venkataraman  Wafa  summoned by the trial court  murder of journalist KM Basheer  മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമനും വഫക്കും സമന്‍സ്  മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍  ശ്രീറാം വെങ്കിട്ടരാമന്‍  വഫ  സമന്‍സ്  അഡീഷണൽ സെഷൻസ് കോടതി
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്‍റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമനും വഫക്കും സമന്‍സ്

ഓഗസ്റ്റ് 9ന് ഹാജരാകാനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർക്ക് വിചാരണ കോടതിയുടെ സമൻസ്. ഓഗസ്റ്റ് 9ന് ഹാജരാകാനാണ് സമൻസ്. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് കീഴ്‌കോടതി കേസ് വിചാരണ നടപടിക്കൾക്കായി ജില്ലാ കോടതിക്ക് കൈമാറിയത്.

കെ.എം.ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കവടിയാർ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷമായി നീണ്ടുപോയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ,സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്‍റെ വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.