ETV Bharat / state

Cyber Attack Against Achu Oommen | അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം : നന്ദകുമാറിനെ ഇന്ന് പൂജപ്പുര പൊലീസ് ചോദ്യം ചെയ്യും

author img

By ETV Bharat Kerala Team

Published : Sep 6, 2023, 10:05 AM IST

Poojappura police will question Nandakumar | പൊലീസിന്‍റെ മെല്ലെപ്പോക്കിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഉന്നയിച്ചത്. ഇതോടെയാണ് കേസെടുത്ത് ഒരാഴ്‌ചയ്‌ക്ക് ശേഷം സംഭവത്തിൽ തുടർനടപടി ഉണ്ടാകുന്നത്. ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

Cyber attack against Achu Oommen  അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം  നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും  Nandakumar to appear today for questioning  Achu Oommen latest news  Poojappura police will question Nandakumar  തിരുവനന്തപുരം  സൈബർ അധിക്ഷേപത്തിൽ ചോദ്യം ചെയ്യൽ  VD Satheeshan
Cyber attack against Achu Oommen Poojappura police will question Nandakumar

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആർഡി ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും (Poojappura police will question Nandakumar). അച്ചു ഉമ്മൻ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാനോ ചട്ടലംഘനം നടത്തിയതിന്‍റെ പേരിൽ വകുപ്പുതല നടപടിയെടുക്കാനോ സർക്കാർ തയ്യാറായിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheeshan) മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു (Cyber Attack Against Achu Oommen).

ഇതിന് പിന്നാലെയാണ്, ഇന്ന് രാവിലെ 10 മണിക്ക് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ നന്ദകുമാറിനെ ചോദ്യം ചെയ്യുക. സെപ്‌റ്റംബർ മൂന്നിനാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി പൊലീസ് നോട്ടിസ് നൽകിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ നന്ദകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

ഇതിനിടെ ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാനും അധിക്ഷേപകരമായ പോസ്റ്റ് റിക്കവർ ചെയ്യാനും പൊലീസ് ഫേസ്ബുക്ക് അധികൃതർക്ക് മെയിൽ അയച്ചിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഫെയ്‌സ്‌ബുക്കിന്‍റെ മറുപടി ലഭിക്കുന്ന മുറയ്‌ക്ക് മാത്രമേ നന്ദകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

അച്ചു ഉമ്മന്‍റെ പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയതല്ലാതെ ഇതുവരെ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ച നന്ദകുമാറിനെ സർവീസിൽ നിന്ന് പുറത്താക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടത്.

സെക്രട്ടേറിയറ്റില്‍ നിന്ന് മുൻ അഡീഷണൽ സെക്രട്ടറിയായി കഴിഞ്ഞ വർഷം മെയ് മാസം വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുൻപാണ് ഐഎച്ച്ആർഡിയിൽ (IHRD Officer) നിയമിച്ചത്. നന്ദകുമാറിന്‍റെ പുനർനിയമനത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്. നന്ദകുമാർ കൊളത്താപ്പിള്ളി എന്ന അക്കൗണ്ട് വഴിയാണ് ഇയാൾ അച്ചു ഉമ്മനെതിരെ പോസ്റ്റിട്ടത് (Cyber attack against Achu Oommen). അക്കൗണ്ട് പൊലീസ് നിലവിൽ മരവിപ്പിച്ചിട്ടുണ്ട്.

മാപ്പ് പറഞ്ഞ് നന്ദകുമാർ : നേരത്തെ സൈബർ ആക്രമണത്തിൽ അച്ചു ഉമ്മൻ പൂജപ്പുര പൊലീസിനും സൈബർ സെല്ലിലും പരാതി നൽകിയതോടെ കെ നന്ദകുമാർ സാമൂഹ്യ മാധ്യമങ്ങൾ വഴി മാപ്പ് പറഞ്ഞിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ അച്ചു ഉമ്മന് വിഷമം ഉണ്ടാക്കിയതിൽ ദുഃഖിക്കുന്നുവെന്നാണ് പരാതിക്ക് പിന്നാലെ നന്ദകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ഉമ്മൻ ചാണ്ടിയുടെ പേര് ഒരു നേട്ടങ്ങൾക്ക് വേണ്ടിയും താൻ ഉപയോഗിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ദുഃഖിപ്പിക്കുന്നു എന്നുമായിരുന്നു സംഭവത്തിൽ അച്ചു ഉമ്മൻ പ്രതികരിച്ചത്.

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെയും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിന്‍റെയും കുടുംബാംഗങ്ങൾ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്കാണ് ഇരയായത്. സംഭവത്തിൽ ഉമ്മൻ ചാണ്ടിയുടെ മകളും ചാണ്ടി ഉമ്മന്‍റെ സഹോദരിയുമായ അച്ചു ഉമ്മനായിരുന്നു ആദ്യം പരാതിയുമായി പൊലീസിനെ സമീപിച്ചത്. മോഡൽ ആയ അച്ചു ഉമ്മന്‍റെ ചിത്രങ്ങൾ ഉൾപ്പടെ പോസ്റ്റ് ചെയ്‌തായിരുന്നു സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങൾ. സമാന രീതിയിൽ ജെയ്‌ക് സി തോമസിന്‍റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.