ETV Bharat / state

ആറന്മുള ഉത്രട്ടാതി വള്ളസദ്യ; ശ്രീ പാര്‍ഥസാരഥിയുടെ പിറന്നാള്‍ സദ്യ ഉണ്ണാന്‍ പതിനായിരങ്ങള്‍

author img

By

Published : Aug 23, 2019, 11:30 PM IST

Updated : Aug 24, 2019, 2:40 AM IST

ആറന്മുള ഉത്രട്ടാതി വള്ളസദ്യ

ഇത്തവണ 52 കരകളിലെ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുത്തു. പള്ളിയോട കരകൾക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലിലും മറ്റ് ഭക്തർക്ക് ക്ഷേത്ര മതിൽ കെട്ടിനുള്ളിലുമായാണ് സദ്യ ക്രമീകരിച്ചത്

പത്തനംതിട്ട: ശ്രീ പാര്‍ഥസാരഥിയുടെ പിറന്നാള്‍ സദ്യയെന്നറിയപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളസദ്യയില്‍ പങ്കെടുക്കാന്‍ നാടിന്‍റെ നാനാഭാഗത്ത് നിന്നും പതിനായിരങ്ങള്‍ എത്തി. വള്ളസദ്യ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്‌മകുമാര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള ഉത്രട്ടാതി വള്ളസദ്യ അഷ്ടമി രോഹിണി വള്ളസദ്യയെന്നും അറിയപ്പെടുന്നു. അറുപത്തിരണ്ടോളം വിഭവങ്ങളാണ് വള്ളസദ്യയില്‍ വിളമ്പുന്നത്. പിറന്നാള്‍ ദിനത്തില്‍ ഭക്തര്‍ക്കൊപ്പം ഭഗവാനും സദ്യയുണ്ണുമെന്നാണ് വിശ്വാസം. ഒരേ സമയം ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന സമൂഹസദ്യ എന്നതാണ് ആറന്മുള ഉത്രട്ടാതി വള്ളസദ്യയുടെ പ്രത്യേകത.

ആറന്മുള ഉത്രട്ടാതി വള്ളസദ്യ

ഇത്തവണ 52 കരകളിലെ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുത്തു. പള്ളിയോട കരകൾക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലിലും മറ്റ് ഭക്തർക്ക് ക്ഷേത്ര മതിൽ കെട്ടിനുള്ളിലുമായാണ് സദ്യ ക്രമീകരിച്ചത്. വിജയന്‍ നടമംഗലത്താണ് ഇത്തവണ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയത്. 300 പറ അരിയും അതിന്‍റെ വിഭവങ്ങളും നൂറിലേറെ വരുന്ന മനുഷ്യപ്രയത്‌നവും കൊണ്ടാണ് സദ്യ പൂര്‍ത്തിയാക്കുന്നത്.

കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് ഭഗവാനെ സങ്കൽപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്‌മകുമാർ വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പിയതോടെ അഷ്ടമി രോഹിണി വള്ളസദ്യക്ക് തുടക്കമായി. ചടങ്ങിൽ എൻ എസ് പ്രസിഡന്‍റ് അഡ്വ. നരേന്ദ്രനാഥൻ നായർ, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി, ക്ഷേത്രം അഡ്‌മിനിസ്ട്രേറ്റർ എസ് അജിത് കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:പതിനായിരങ്ങൾ പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യയുണ്ടു. അഷ്ടമി രോഹിണി വള്ളസദ്യകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ ഉത്ഘാടനം ചെയ്തു.Body:ആറനമ്മുള ശ്രീ പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യയായ അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് ആറന്മുളയിലെത്തിയത്. വള്ളസദ്യയിൽ വിളമ്പുന്ന 62 ഓളം വിഭവങ്ങളാണ് അഷ്ടമി രോഹിണി വള്ള സദ്യയിലും വിളമ്പുന്നത്. ഭക്തർക്കൊപ്പം ഭഗവാനും സദ്യയുണ്ണും എന്ന വിശ്വാസമാണ്  അഷ്ടമിരോഹിണി വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കപ്പെടുന്നത്.
ബൈറ്റ്
രാധാകൃഷ്ണൻ
കടപ്ര പള്ളിയോട പ്രതിനിധി

ഒരേ സമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സമൂഹസദ്യ എന്ന നിലയിലും ആറൻമുള ഉത്രട്ടാതി വള്ളസദ്യ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ഇത്തവണത്തെ അഷ്ടമിരോഹിണി വള്ളസദ്യയിൽ 52 കരകളിലെ പള്ളിയോടങ്ങളും പങ്കെടുത്തു.പള്ളിയോട കരകൾക്ക് പ്രത്യേകം തയ്യാറാക്കിയ പന്തലിലും മറ്റ് ഭക്തർക്ക് ക്ഷേത്ര മതിൽ കെട്ടിനുള്ളിലുമായാണ് സദ്യ ക്രമീകരിച്ചത്.

ജാതിമതഭേദമന്യേ എല്ലാവരും അഷ്ടമിരോഹിണി നാളിലെ അന്നദാനത്തില്‍ വര്‍ഷം തോറും പങ്കെടുക്കുന്നുണ്ട്. 300 പറ അരിയും അതിന്റെ വിഭവങ്ങളും നൂറിലേറെ വരുന്ന മനുഷ്യപ്രയത്‌നവും ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നത്.  വിജയന്‍ നടമംഗലത്താണ് ഇത്തവണ അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കിയത്.

11.30 ഓടെ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് ഭഗവാനെ സങ്കൽപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പിയതോടെ അഷ്ടമി രോഹിണി വള്ളസദ്യക്ക് തുടക്കമായി. ചടങ്ങിൽ എൻ എസ് പ്രസിഡന്റ് അഡ്വ. നരേന്ദ്രനാഥൻ നായർ മുൻ എംഎൽഎ മാലേത്ത് സരളാ ദേവി  ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ എസ് അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. Conclusion:
Last Updated :Aug 24, 2019, 2:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.