ETV Bharat / bharat

ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂട്ടക്കൊല ചെയ്‌ത് അയല്‍വാസി; പിന്നാലെ ആത്മഹത്യ - massacre in Chhattisgarh

author img

By ETV Bharat Kerala Team

Published : May 18, 2024, 6:10 PM IST

ഛത്തീസ്‌ഗഢ് സാരൻഗഡ് ജില്ലയിലെ തർഗാവില്‍ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്‌തു.

5 MEMBERS OF CHHATTISGARH SLAUGHTER  NEIGHBOR MURDER CHHATTISGARH  അയല്‍വാസി കൂട്ടക്കൊല ഛത്തീസ്‌ഗഢ്  ഛത്തീസ്‌ഗഢ് കൂട്ടക്കൊല
Representative Image (Source : Etv Bharat Network)

സാരൻഗഡ് (ഛത്തീസ്‌ഗഢ്) : രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്‌തു. ഛത്തീസ്‌ഗഢിലെ സാരൻഗഡ് ജില്ലയിലെ തർഗാവിലാണ് സംഭവം. കുടുംബനാഥനും രണ്ട് സ്‌ത്രീകളും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

ചുറ്റികയും മൂർച്ചയുള്ള വസ്‌തുക്കളും ഉപയോഗിച്ചാണ് അയല്‍വാസി കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

പ്രണയ ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Also Read : ഉറങ്ങിക്കിടന്ന സഹോദരിമാരെ കൊലപ്പെടുത്തിയ 13 കാരി കസ്‌റ്റഡിയില്‍; കാരണം കേട്ട് ഞെട്ടി പൊലീസ് - MINOR GIRLS STRANGULATED TO DEATH

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.