ETV Bharat / state

ആളുകൾ നോക്കി നിൽക്കെ ട്രാൻസ്ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു - ELECTRIC SHOCK FROM TRANSFORMER

author img

By ETV Bharat Kerala Team

Published : May 18, 2024, 10:00 PM IST

നഗരമധ്യത്തിലെ ട്രാൻസ്ഫോമറിൽ കയറി ആളാണ് വൈദ്യുതി കമ്പിയിൽ പിടിച്ച്‌ ഷോക്കേറ്റ് മരിച്ചത്

BOARDED TRANSFORMER DIED OF SHOCK  DIED OF SHOCK  ELECTRIC SHOCK FROM TRANSFORMER  ട്രാൻസ്ഫോമറിൽ കയറി ഷോക്കേറ്റു
ELECTRIC SHOCK FROM TRANSFORMER (Shock: Etv Bharat Reporter)

കാസർകോട് : കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാൻസ്ഫോമറിൽ കയറിയ മധ്യവയസ്ക്കൻ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. ആളുകൾ നോക്കി നിൽക്കേ ട്രാൻസ്ഫോമറിന്‌ മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ശനിയാഴ്‌ച (മെയ്‌ 18) ഉച്ചയോടെയാണ് സംഭവം.

ട്രാൻസ്ഫോർമാറിൻ്റെ മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ചതോടെ ഷോക്കേറ്റ്
റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് അരവിന്ദൻ്റെ നേതൃത്വത്തിൽ ഓടി കൂടിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം സ്വദേശിയായ ഉദയൻ വർഷങ്ങളായി കാഞ്ഞങ്ങാട്ടാണ് താമസിക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് ഇയാള്‍ ട്രാൻസ്ഫോർമറിൽ കയറിയതും ഷോക്കേറ്റ് തെറിച്ചു വീണതുമെന്ന് നാട്ടുകാർ പറയുന്നു. കാരണം വ്യക്തമല്ല. ഹൊസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ALSO READ: കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഷോക്കേറ്റ് തെറിച്ച് വീണു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.