ETV Bharat / state

സന്നിധാനത്തെ ഭക്തിനിർഭരമാക്കി കർപ്പൂരാഴി ഘോഷയാത്ര സമാപിച്ചു

author img

By

Published : Dec 23, 2022, 9:48 AM IST

Updated : Dec 23, 2022, 10:34 AM IST

sabarimala  കർപ്പൂരാഴി ഘോഷയാത്ര  സന്നിധാനം  മാളികപ്പുറം ക്ഷേത്രസന്നിധി  ശബരിമല  തിരുവിതാംകൂർ ദേവസ്വം ബോർഡ്  തന്ത്രി കണ്‌ഠര് രാജീവര്  പതിനെട്ടാം പടി  കർപ്പൂരാഴിയ്‌ക്ക് അഗ്‌നി പകർന്നു  ഭക്തിനിർഭരമായി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ശബരിമല വാർത്തകൾ  Karpoorazhi procession  Karpoorazhi goshayathra  kerala news  malayalam news  malikappuram  Travancore Devaswom Board  fire was poured into the Karpoorazhi
കർപ്പൂരാഴി ഘോഷയാത്ര സമാപിച്ചു

പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടെയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിയ്‌ക്കു മുന്നിൽ സമാപിച്ചു

ഭക്തിനിർഭരമായി കർപ്പൂരാഴി ഘോഷയാത്ര

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ ഒരുക്കിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിനിർഭരമാക്കി. ഇന്നലെ ദീപാരാധനയ്‌ക്ക് ശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നും ക്ഷേത്രം തന്ത്രി കണ്‌ഠരര് രാജീവര് കർപ്പൂരാഴിയ്‌ക്ക് അഗ്‌നി പകർന്നു. തുടർന്ന് പുലിവാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടെയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റെയും മയിലാട്ടത്തിന്‍റെയും അകടമ്പടിയോടെ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിയ്‌ക്കു മുന്നിൽ സമാപിച്ചു.

പുലിപ്പുറത്തേറിയ മണികണ്‌ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രമണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ, തുടങ്ങിയ ദേവതാവേഷങ്ങൾ ഉൾപ്പെടുത്തിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി.
സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് സി.ടി. രവികുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്‌ണകുമാർ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ രവികുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശാന്തകുമാർ, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ ആനന്ദ്, എ.ഡി.എം. വിഷ്‌ണു രാജ്, പി.ആർ.ഒ. സുനിൽ അരുമാനൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുത്തു. ഇന്ന സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ വകയായി കർപ്പൂരാഴി ഘോഷയാത്ര നടക്കും.

Last Updated :Dec 23, 2022, 10:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.