ETV Bharat / state

ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ

author img

By

Published : Oct 14, 2020, 7:49 PM IST

Updated : Oct 14, 2020, 8:13 PM IST

2013-14 അദ്ധ്യയന വർഷത്തിലാണ് പാലക്കാട് എംഎല്‍എ ഷാഫി പറമ്പിൽ മോയൻസിന്റെ ഡിജിറ്റലൈസേഷൻ പ്രോജക്ട് അവതരിപ്പിക്കുന്നത്.

ഷാഫി പറമ്പിൽ  ഷാഫി പറമ്പിൽ എംഎൽഎ  ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അഴിമതി  DYFI  Shafi Parampil MLA  corruption against Shafi Parampil MLA
ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ

പാലക്കാട്: മോയന്‍സ് സ്കൂളില്‍ ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കിയതില്‍ അഴിമതി നടന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായാണ് കോടികളുടെ അഴിമതി ആരോപണം. 2013-14 അദ്ധ്യയന വർഷത്തിലാണ് പാലക്കാട് എംഎല്‍എ ഷാഫി പറമ്പിൽ മോയൻസിന്റെ ഡിജിറ്റലൈസേഷൻ പ്രോജക്ട് അവതരിപ്പിക്കുന്നത്. മോയൻസ് സ്കൂളിനെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സ്കൂളായി മാറുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിക്കായി എട്ട് കോടിയുടെ പ്രോജക്റ്റ് സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തുടർന്നുള്ള തെരെഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചരണോപാധിയും മോയൻസിന്റെ ഡിജിറ്റൽ പദവിയായിരുന്നു.

ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ

എല്‍ഡിഎഫ് ഗവൺെന്റ് വന്നതിനു ശേഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഹൈെടെക് ആക്കാനുള്ള പദ്ധതി തയ്യാറാക്കിയപ്പോൾ എംഎല്‍എയുടെ പദ്ധതി തുടരുന്നതു കൊണ്ട് മോയൻസിനെ കൈറ്റ് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും ഹൈടെക്കായിട്ടും മോയൻസിന്റെ സ്വപ്നപദ്ധതി തുടങ്ങിയേടത്തു തന്നെ നില്‍ക്കുകയാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. എട്ട് കോടിയുടെ പ്രൊജക്ടിൽ നാലുകോടി ചെലവഴിച്ച് കഴിഞ്ഞു. രണ്ടരക്കോടി ഹാബിറ്റാറ്റിന് കൈമാറി. ബാക്കി 1.50 കോടി രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന് എംഎൽഎയ്ക്ക് കൃത്യമായ ഉത്തരമില്ല.

നേരത്തേ 40 ക്ലാസ് മുറികൾ ഹൈെടെക്കായിരുന്ന സ്കൂളിന് ഉള്ള സൗകര്യം പോലും നഷ്ടപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത്യന്തം ദുരൂഹമായ രീതിയിലാണ് ആദ്യം മുതൽ ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ. വിദ്യാഭ്യാസ വകുപ്പിനോ സ്കൂൾ അധികൃതർക്കോ പിടിഎക്കോ ഈ പ്രവർത്തനങ്ങളെക്കുറിച്ച് അറിവില്ല. ഉമ്മൻ ചാണ്ടി സർക്കാർ ഒരു പ്രത്യേക ഉത്തരവിലൂടെ എംഎല്‍യുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ എംപവേർഡ് കമ്മറ്റി രൂപീകരിച്ചിരുന്നു. അതിന്റെ നിയന്ത്രണത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. എന്ത് നടക്കുന്നു, എത്ര പണം എന്തിനൊക്കെ ചെലവഴിക്കുന്നു ഇതൊക്കെ അതീവ രഹസ്യമായാണ് കമ്മറ്റി ചെയ്യുന്നത്. മുൻ പാലക്കാട് ജില്ലാ കലക്ടർസുരേഷ് ബാബു പദ്ധതിയുടെ സുതാര്യത ഇല്ലായ്മയിൽ സംശയിച്ച് എതിരഭിപ്രായം ഫയലിൽ കുറിച്ചിരുന്നതായും ഡിവൈഎഫ്ഐ ചൂണ്ടികാണിക്കുന്നു.

ഡിജിറ്റലൈസേഷന് മാത്രം നാല് കോടി രൂപ ചെലവഴിക്കുകയെന്നതിൽ തന്നെ ദുരൂഹതയുണ്ടെന്നും ആരാണ് ഈ പണം ചെലവഴിക്കുന്നത്, ആരാണ് പരിശോധന നടത്തുന്നത് ഇതൊന്നും ആർക്കും അറിയില്ലന്നും ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ടിഎം ശശി പറഞ്ഞു. സ്കൂളിന്റെ സിവിൽ വർക്കുകളിൽ തന്നെ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ക്ലാസ് റൂം മുഴുവൻ അനക്കാൻ പോലും കഴിയാത്ത ഗാലറി സിസ്റ്റം ആക്കി മാറ്റിയെന്നും അത് സ്‌കൂൾ ക്ലാസ്സ്‌ റൂം വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. പ്രവർത്തനാധിഷ്ഠിത പാഠ്യപദ്ധതി സമീപനത്തിന് ഒരു തരത്തിലും യോജിക്കാത്ത രീതിയിലാണ് ക്ലാസ്സ് മുറികളുടെ രൂപകല്ന.നേരത്തെ സ്ക്കൂളിൽ ഉണ്ടായിരുന്ന എല്‍സിഡി പ്രൊജക്ടറുകൾ കാണാതായി.

60 വർഷത്തോളം പഴക്കമുള്ള എല്ലാ തടി ഫർണീച്ചറുകളും കരാറുകാരൻ കൊണ്ടുപോയി. സംസ്ഥാനത്തെ മറ്റെല്ലാ കുട്ടികളും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ കണ്ടും കേട്ടും അറിഞ്ഞും അറിവുനിർമാണ പ്രക്രിയയിൽ പങ്കാളികളാവുമ്പോൾ മോയൻസ് സ്കൂളിലെ കുട്ടികൾക്കു മാത്രം ഈ സംവിധാനങ്ങളൊന്നും പ്രാപ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഡിജിറ്റലൈസേഷൻ സംബന്ധിച്ച അഴിമതികൾ അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിജിറ്റലൈസേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ടി എം ശശി പറഞ്ഞു.

Last Updated :Oct 14, 2020, 8:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.