ETV Bharat / state

കോഴിക്കോട് മഴ അതിശക്തം; ജനങ്ങള്‍ ആശങ്കയില്‍

author img

By

Published : Aug 5, 2022, 4:40 PM IST

ജില്ലയിലെ താഴ്‌ന്ന മേഖലകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മലപ്പെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.

Latest Rain updates in kozhikode  കോഴിക്കോട് മഴ അതിശക്തം  മഴ അതിശക്തം  കൃഷിയിടങ്ങളില്‍ വെള്ളം കയറി  മലപ്പെള്ളപ്പാച്ചില്‍  മഴ ശക്തം  ഇരുവഴിഞ്ഞി പുഴ  ദുരന്തനിവാരണ സേന  കേരളം മഴ  മഴക്കെടുതി  മഴ മുന്നറിയിപ്പ്  മഴ വാര്‍ത്ത  കേരള വാര്‍ത്ത  കേരളം പുതിയ വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  kerala rain news today  kerala rain highlights  Kerala Weather News Live Updates  Kerala Rains Today News Live Updates  Heavy Rains  kerala rain news  കേരള വാര്‍ത്ത  മഴ വാര്‍ത്ത  അഗ്നിരക്ഷാസേന  കോഴിക്കോട് മഴ അതിശക്തം
കോഴിക്കോട് മഴ അതിശക്തം

കോഴിക്കോട്: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ മഴ ശക്തം. ഇടവിട്ടുള്ള കനത്ത മഴയില്‍ ഇരുവഴിഞ്ഞി, ചെറുപുഴ, ചാലിയാര്‍ എന്നിവ കരകവിഞ്ഞു. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

കോഴിക്കോട് മഴ അതിശക്തം

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് മേഖലയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. തോട്ടുമുക്കം ചേലൂപ്പാറയിൽ മണ്ണിടിഞ്ഞു. ചെറുവാടി ഗ്രൗണ്ടിലും വെള്ളം കയറിയതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.

കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ കാരമൂല വല്ലത്തായ് പാറ റോഡില്‍ പാലത്തില്‍ വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പുഴകള്‍ കരകവിഞ്ഞതോടെ പുഴയുടെ തീരം വ്യാപകമായി ഇടിയുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി പേരുടെ ഭൂമി ഒഴുക്കില്‍പ്പെട്ട് നഷ്‌ടപ്പെട്ടിരുന്നു.

കനത്ത മഴയുടെ സാഹചര്യത്തില്‍ അപകട സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന രൂപീകരിച്ചിട്ടുണ്ട്.

also read: ആറന്മുളയില്‍ വീടുകളിൽ വെള്ളം കയറുന്നു; 17 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.