ETV Bharat / state

ആറന്മുളയില്‍ വീടുകളിൽ വെള്ളം കയറുന്നു; 17 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

author img

By

Published : Aug 4, 2022, 10:05 PM IST

പത്തനംതിട്ട ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 294 കുടുംബങ്ങളിലെ 1017 പേർ. ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് തിരുവല്ല താലൂക്കിൽ.

Pathanamthitta Aranmula rescue operation  rescue work due to heavy rain  rain updates  kerala rain news  കേരളം മഴ വാര്ത്ത  മഴ പുതിയ വാര്ത്ത  ആറന്മുളയില്‍ വീടുകളിൽ വെള്ളം കയറുന്നു  പത്തനംതിട്ട ആറന്മുള മഴ വാര്ത്ത  കേരളം മഴ രക്ഷാപ്രവർത്തനം  പത്തനംതിട്ട ദുരിതാശ്വാസ ക്യാമ്പുകൾ  pathanamthitta rescue camps  ആറന്മുള രക്ഷാപ്രവർത്തനം  തിരുവല്ല ദുരിതാശ്വാസ ക്യാമ്പ്
ആറന്മുളയില്‍ വീടുകളിൽ വെള്ളം കയറുന്നു; 17 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളില്‍ കുടുങ്ങിപ്പോയ 17 പേരെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടിലെത്തി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആറന്മുള വില്ലേജ് ഓഫീസിന് സമീപമുള്ള മൂന്ന് വീട്ടുകാരെയാണ് രക്ഷപ്പെടുത്തിയത്.

ആറന്മുളയിലെ രക്ഷാപ്രവർത്തനം

പത്തനംതിട്ട ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 294 കുടുംബങ്ങളിലെ 1017 പേരാണ് കഴിയുന്നത്. ഇതില്‍ 422 പുരുഷന്മാരും 410 സ്ത്രീകളും 185 കുട്ടികളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 27 ക്യാമ്പുകളിലായി 232 കുടുംബങ്ങളിലെ 778 പേര്‍ കഴിയുന്നു.

താലൂക്ക്, ക്യാമ്പ്, കുടുംബം, ആകെ എന്ന ക്രമത്തില്‍:

താലൂക്ക്ക്യാമ്പ്കുടുംബംആകെ അംഗങ്ങൾ
തിരുവല്ല27 232778
റാന്നി4936
മല്ലപ്പള്ളി41871
കോഴഞ്ചേരി634127
കോന്നി113
അടൂര്‍102
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.