ETV Bharat / state

കാസർകോട് മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം സർക്കാർ കണ്ടുകെട്ടി

author img

By

Published : Nov 25, 2019, 10:06 PM IST

Updated : Nov 25, 2019, 11:31 PM IST

മാന്യയില്‍ പുറമ്പോക്ക് കൈയേറി നിര്‍മിച്ച ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി

പുറമ്പോക്ക് ഭൂമി കൈയേറിയതിന് കെസിഎ, ഡിസിഎ ഭാരവാഹികള്‍ക്കെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കും. 1.09 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്

കാസര്‍കോട്: കാസര്‍കോട് ബേള വില്ലേജിലെ മാന്യയില്‍ പുറമ്പോക്ക് കൈയേറി നിര്‍മിച്ച ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി. സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമാക്കിയുള്ള ബോര്‍ഡ് ബേള വില്ലേജ് ഓഫീസര്‍ എസ്. കൃഷ്‌ണകുമാര്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചു. സര്‍വേ നമ്പര്‍ 560/2 എഫ് ഒന്നില്‍ ഉള്‍പ്പെടുന്ന 1.09 ഏക്കര്‍ കൈയേറ്റ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്.

കാസർകോട് മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം സർക്കാർ കണ്ടുകെട്ടി

സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള സ്റ്റേഡിയം നിര്‍മാണത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചത്. സ്റ്റേഡിയത്തിലെ മത്സരം നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. 54,500 രൂപ പിഴയടച്ചാണ് ക്രിക്കറ്റ് അസോസിയേഷന്‍ അണ്ടര്‍-14 ഉത്തരമേഖല ക്രിക്കറ്റ് ടൂര്‍ണമെന്‍റ് പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ സമയപരിധിയും പൂര്‍ത്തിയായതോടെയാണ് റവന്യൂ അധികൃതരുടെ നടപടി. സ്റ്റേഡിയത്തിലേക്കുള്ള പ്രധാന വഴി ഉള്‍പ്പെടെ സര്‍ക്കാര്‍ പുറമ്പോക്കിലാണുള്ളത്. സ്റ്റേഡിയത്തിന് പുറത്തായി നിര്‍മിച്ച കെട്ടിടങ്ങളും അനുബന്ധ പ്രവർത്തികളും കലക്‌ടറുടെ നിര്‍ദേശാനുസരണം ഘട്ടംഘട്ടമായി പൊളിച്ചുമാറ്റുമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. പുറമ്പോക്ക് കൈയേറിയതിന് കെസിഎ, ഡിസിഎ ഭാരവാഹികള്‍ക്കെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നും വില്ലേജ് ഓഫീസര്‍ കൃഷ്‌ണകുമാര്‍ വ്യക്തമാക്കി.

കൈയേറ്റം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നപ്പോഴെല്ലാം കെസിഎക്ക് ഇതില്‍ പങ്കില്ലെന്ന വാദമാണ് ഇതുവരെ ജില്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സ്വീകരിച്ചിരുന്നത്. താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ കൈവശം വച്ചിട്ടുള്ള 1.09 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റേഡിയത്തിനുള്ളിലൂടെ ഒഴുകിയിരുന്ന തോട് മണ്ണിട്ട് നികത്തിയതിന് ബദിയടുക്ക പഞ്ചായത്തും നടപടിയുമായി മുന്നോട്ടുപോവുകയാണ്.

Intro:കാസര്‍കോട് ബേള വില്ലേജിലെ മാന്യയില്‍ പുറമ്പോക്ക് കൈയേറി നിര്‍മിച്ച ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി. സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമാക്കിയുള്ള ബോര്‍ഡ് ബേള വില്ലേജ് ഓഫീസര്‍ എസ് കൃഷ്ണകുമാര്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചു. സര്‍വേ നമ്പര്‍ 560/2എഫ് ഒന്നില്‍ ഉള്‍പ്പെടുന്ന 1.09 ഏക്കര്‍ കൈയേറ്റ ഭൂമിയാണ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്.
Body:
സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള സ്‌റ്റേഡിയം നിര്‍മ്മാണത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചത്. സ്റ്റേഡിയത്തിലെ മത്സരം നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. 54,500 രൂപ പിഴയടച്ചാണ് ക്രിക്കറ്റ് അസോസിയേഷന്‍ അണ്ടര്‍ 14 ഉത്തരമേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. ഇതിന്റെ സമയപരിധിയും പൂര്‍ത്തിയായതോടെയാണ് റവന്യൂ അധികൃതരുടെ നടപടി. സ്റ്റേഡിയത്തിലേക്കുള്ള പ്രധാന വഴി ഉള്‍പ്പെടെ സര്‍ക്കാര്‍ പുറമ്പോക്കിലാണുള്ളത്.
സ്റ്റേഡിയത്തിന് പുറത്തായി നിര്‍മിച്ച കെട്ടിടങ്ങളും അനുബന്ധ പ്രവൃത്തികളും കലക്ടറുടെ നിര്‍ദേശാനുസരണം ഘട്ടംഘട്ടമായി പൊളിച്ചുമാറ്റുമെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. പുറമ്പോക്ക് കൈയേറിയതിന് കെസിഎ, ഡിസിഎ ഭാരവാഹികള്‍ക്കെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നും വില്ലേജ് ഓഫീസര്‍ കൃഷ്ണ കുമാര്‍ വ്യക്തമാക്കി.

ബൈറ്റ്-
കൈയേറ്റം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നപ്പോഴെല്ലാം കെസിഎയ്ക്ക് ഇതില്‍ പങ്കില്ലെന്ന വാദമാണ് ഇതുവരെ ജില്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ സ്വീകരിച്ചിരുന്നത്. താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ കൈവശം വച്ചിട്ടുള്ള 1.09 ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റേഡിയത്തിനുള്ളിലൂടെ ഒഴുകിയിരുന്ന തോട് മണ്ണിട്ട് നികത്തിയതിന് ബദിയടുക്ക പഞ്ചായത്തും നടപടിയുമായി മുന്നോട്ടുപോവുകയാണ്.

ഇടിവി ഭാരത്
കാസര്‍കോട്
Conclusion:
Last Updated :Nov 25, 2019, 11:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.