ETV Bharat / state

ചെമ്പരിക്ക ഖാസിയുടെ മരണം; സി.ബി.ഐ പുന:രന്വേഷണം നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

author img

By

Published : Dec 5, 2019, 11:41 PM IST

കേരളത്തിലെ 19 എം.പി മാരുടെ ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്‍റെ  അടിസ്ഥാനത്തിലാണ്  സിബിഐ അന്വേഷണം

cbi  ചെമ്പരിക്ക ഖാസിയുടെ മരണം: സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി  രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി  ചെമ്പരിക്ക ഖാസിയുടെ മരണം  Chembarika Khazi's death  കാസര്‍കോട്  CBI probe
ചെമ്പരിക്ക ഖാസിയുടെ മരണം: സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസല്യാരുടെ ദൂരൂഹ മരണത്തില്‍ സി.ബി.ഐ പുന:രന്വേഷണം നടത്തുമെന്ന് കാസര്‍കോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉറപ്പു നൽകി. കേരളത്തിലെ 19 എം.പി മാരുടെ ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനൊപ്പമാണ് രാജ്മോഹൻ ഉണ്ണിത്താൻ ആഭ്യന്തര വകുപ്പ് മന്ത്രിയെ സന്ദർശിച്ചത്.

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസല്യാരുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിലപാട്. പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും സി.ബി.ഐയും ഇതേനിലപാടാണ് സ്വീകരിച്ചത്. സി.ബി.ഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലന്നും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയാണെന്നുമായിരുന്നു നല്‍കിയിരുന്നത്. ഈ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും പുന:രന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് നടക്കുന്ന സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടല്‍.

Intro:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്‌ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സി.ബി.ഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താന് ഉറപ്പു നൽകി. കേരളത്തിലെ 19 എം.പി മാരുടെ ഒപ്പ് സമാഹരിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൻറ്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉറപ്പ് നല്കിയയത്.

Body:ആഭ്യന്തര വകുപ്പ് മന്ത്രിയെ കോൺഗ്രസ് പാർലിമെന്ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനോടൊപ്പമാണ് രാജ് മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചത്.
         2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസ്‌ല്യാരുടെ മൃതദേഹം വീട്ടില്‍ നിന്നു മാറി 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടില്‍ പോലിസ് ഉറച്ചുനില്‍ക്കുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐയും അതേറ്റുപിടിക്കുന്നു. സാത്വികനായ പണ്ഡിതന്‍ ആത്മഹത്യ ചെയ്തു എന്ന പോലീസ് ഭാഷ്യം അംഗീകരിക്കാൻ ഇനിയും വിശ്വാസി സമൂഹം തയ്യാറായിട്ടില്ല. കാസർകോട് അനിശ്ചിതകാല സമരം തുടരുന്ന പശ്ചാത്തലത്തിലാണ് എം പി രാജ് മോഹൻ ഉണ്ണിത്താൻ സി ബി ഐയുടെ പുനരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.
ഖാസിയുടെ കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുൽ ഉലമയും പോലീസ് ഭാഷ്യം തള്ളി സമരപാതയിലാണ്.
ആദ്യം അന്വേഷിച്ച ബേക്കൽ പോലീസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിരുന്നു. എന്നാൽ മുസ്‍ലിയാർ, കിഴൂർ കടപ്പുറത്തെ പാറയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സി.ബി.ഐ എത്തിച്ചേർന്നത്. ഇതിനെ എറണാകുളം സി.ജെ.എം കോടതി നിശിതമായി വിമർശിച്ചിരുന്നു.
സി.ബി.ഐ യുടെ രണ്ടാമത്തെ റിപ്പോർട്ടിൽ, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്‌ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മരണം ആത്മഹത്യയാണ് പ്രസ്താവിച്ചു. ഈ റിപ്പോർട്ട്
അംഗീകരിക്കാനാവില്ലെന്നും
പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കാസർകോട്സ മരം തുടരുകയാണ്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.