ETV Bharat / state

അടിമാലിയില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ 'ചങ്ങായി ആപ്പ്'

author img

By

Published : Apr 19, 2020, 8:18 PM IST

'Changai App adimali latest news  idukki latest news  ഇടുക്കി വാര്‍ത്തകള്‍  ചങ്ങായി ആപ്പ്
അടിമാലിയില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ 'ചങ്ങായി ആപ്പ്'

പഞ്ചായത്ത് പരിധിയിലെ ആളുകള്‍ അവശ്യ സാധനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചങ്ങായി ആപ്പ് വഴി സാധനങ്ങള്‍ വീട്ടിലെത്തും. ആപ്പ് സേവനങ്ങള്‍ക്കായി പഞ്ചായത്തില്‍ നാല് നമ്പറുകളിലായി കോള്‍ സെന്‍റര്‍ ക്രമീകരിച്ചിട്ടുണ്ട്

ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് സുരക്ഷിതരായി വീട്ടിലിരിക്കാന്‍ സൗകര്യമൊരുക്കി അടിമാലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ ആളുകള്‍ അവശ്യ സാധനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചങ്ങായി ആപ്പ് വഴി സാധനങ്ങള്‍ വീട്ടിലെത്തും. കിലയുടെ പിന്തുണയോടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. അനൂപ് നാരായണന്‍റെ ആശയത്തെ സോ‍ഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സ് ആയ അവിനാഷും അസ്ലമും ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചെടുത്ത് നടപ്പാക്കുകയായിരുന്നു. ആപ്പ് സേവനങ്ങള്‍ക്കായി പഞ്ചായത്തില്‍ നാല് നമ്പറുകളിലായി കോള്‍ സെന്‍റര്‍ ക്രമീകരിച്ചിട്ടുണ്ട്.

അടിമാലിയില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ 'ചങ്ങായി ആപ്പ്'

ആവശ്യക്കാര്‍ കോള്‍ സെന്‍ററിലേക്ക് വിളിച്ച് സാധനങ്ങളുടെ ലിസ്റ്റ് പറയുന്നതോടെ അവ ആപ്പില്‍ രജിസ്റ്റര്‍ ആവുകയും ഓരോ വാര്‍ഡിലും നിയമിച്ചിട്ടുള്ള വളണ്ടിയര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഇവര്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച ശേഷം മാത്രം പണം നല്‍കിയാല്‍ മതിയാകും. വിവരങ്ങള്‍ ആപ്പില്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി മുമ്പോട്ട് കൊണ്ടു പോകാനാകുമെന്നും ആപ്പ് ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുടുംബങ്ങള്‍ക്ക് അധിക ചിലവ് വരുന്നില്ലെന്നും അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പറഞ്ഞു.

ആവശ്യക്കാര്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ പേര്,വാര്‍ഡ്,വീട്ടു നമ്പര്‍ എന്നിവ കൃത്യമായി പറയണം. ആവശ്യക്കാര്‍ക്ക് കോള്‍സെന്‍റര്‍ വഴിയല്ലാതെ നേരിട്ട് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള വെബ് പേജും ആപ്പും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. കൊവിഡ് കാലത്ത് മാത്രമല്ല മറ്റ്‌ അടിയന്തര സമയങ്ങളിലും വേണ്ടി വന്നാല്‍ ചങ്ങായി ആപ്പ് പ്രയോജനപ്പെടുത്താം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.