ETV Bharat / state

സിപിഎമ്മിൽ വിഭാഗീയതയ്ക്ക് പൂർണ അന്ത്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

author img

By

Published : Mar 1, 2022, 8:36 PM IST

g sudhakaran letter Kodiyeri balakrishnan  sectarianism in CPM Kodiyeri balakrishnan  CPM state conference  സിപിഎം വിഭാഗീയത കോടിയേരി ബാലകൃഷ്‌ണൻ  ജി സുധാകരൻ കത്ത് സിപിഎം സംസ്ഥാന കമ്മിറ്റി  സിപിഎം സംസ്ഥാന സമ്മേളനം
സിപിഎമ്മിൽ വിഭാഗീയതയ്ക്ക് പൂർണ അന്ത്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന ജി.സുധാകരന്‍റെ കത്ത് പരിഗണിക്കേണ്ടതാണെങ്കിൽ ബന്ധപ്പെട്ടവർ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് കോടിയേരി.

എറണാകുളം: കേരളത്തിലെ സിപിഎമ്മിൽ വിഭാഗീയതക്ക് പൂർണമായ അന്ത്യമായെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഒരുകാലത്ത് പാർട്ടിയിൽ വിഭാഗീയത ശക്തമായിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് തന്നെ അത്തരം ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം ഇപ്പോൾ പൂർണമായും അവസാനിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

സിപിഎമ്മിൽ വിഭാഗീയതയ്ക്ക് പൂർണ അന്ത്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

ആലപ്പുഴയിലെ പ്രശ്‌നങ്ങൾ പ്രദേശികമാണ്. അതിനെ വിഭാഗീയതയായി കാണാൻ കഴിയില്ല. തനിക്ക് ചുറ്റും പ്രവർത്തകരെ അണിനിരത്താൻ ഒരു നേതാവ് ശ്രമിച്ചു. അത് മുളയിലേ നുള്ളിക്കളഞ്ഞതായും ആലപ്പുഴ ജില്ല സമ്മേളനത്തിൽ ഉൾപ്പെടെ അത് ചർച്ച ചെയ്‌തതാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയുമായി ജി. സുധാകരൻ നൽകിയ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണം. പാർട്ടിക്ക് കത്ത് നൽകാനുള്ള സ്വാതന്ത്ര്യം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുൾപ്പടെ എല്ലാവർക്കും ഉള്ളതാണ്. സുധാകരന്‍റെ കത്തും ആ നിലയിലാണ് കാണുന്നത്. കത്ത് പരിഗണിക്കേണ്ടതാണെങ്കിൽ ബന്ധപ്പെട്ടവർ ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

സമ്മേളനത്തിന്‍റെ പ്രചാരണ ബോർഡുകളിൽ ഉൾപ്പെടുത്തിയത് മൺമറഞ്ഞുപോയ നേതാക്കളുടെയും ഈ സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെയും ചിത്രങ്ങളാണ്. അതുക്കൊണ്ടാണ് വി.എസ് അച്യുതാനന്ദന്‍റെ ചിത്രം ഒഴിവാക്കപ്പെട്ടതെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

Also Read: സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം ; അഭ്യർഥനയുമായി പാർട്ടിക്ക് ജി സുധാകരന്‍റെ കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.