ETV Bharat / state

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്? സാബു എം ജേക്കബിന്‍റെ ഹർജി തള്ളി ഹൈക്കോടതി

author img

By

Published : May 31, 2023, 3:52 PM IST

അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമുള്ള സാബു എം ജേക്കബിന്‍റെ ആവശ്യത്തിൽ വിമർശനം നടത്തിയ ഹൈക്കോടതി ഹർജി തള്ളി

അരിക്കൊമ്പൻ  Arikkomban  സാബു എം ജേക്കബ് നൽകിയ ഹർജി  സാബു എം ജേക്കബ്  ഹൈക്കോടതി  പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി  Arikkomban issue  High Court rejected Sabu M Jacobs plea  High Court  Sabu M Jacobs plea in Arikkomban issue
സാബു എം ജേക്കബിന്‍റെ ഹർജി

എറണാകുളം : അരിക്കൊമ്പന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതി തള്ളി. ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതിക്ക് അധികാര പരിധിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അരിക്കൊമ്പന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാബു എം ജെക്കബ് ഹർജി നൽകിയത്.

അതേസമയം തമിഴ്‌നാട്ടിൽ നിന്നും ആനയെ പിടികൂടി കേരളത്തിലെത്തിക്കണമെന്ന ആവശ്യത്തിൽ സംശയമുണ്ടെന്ന് കോടതി വിമർശന സ്വരത്തിൽ പറഞ്ഞു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്‌നാട് ഭാഗത്താണുളളത്.

ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട്ടിൽ നിന്നും പറയുന്നത്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. പകരം ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു.

എന്നെങ്കിലും ഉൾക്കാട്ടിൽ പോയിട്ടുണ്ടോ ? പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യം ഉണ്ടാകണം. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ആരാഞ്ഞു. ഹർജിക്കാരൻ രാഷ്‌ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. എന്തിനാണ് കേരളത്തിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതെന്നോ എങ്ങനെ സംരക്ഷിക്കുമെന്നോ ഹർജിക്കാരന് വ്യക്തതയില്ല.

also read : അരിക്കൊമ്പന്‍റെ കമ്പത്തെ പരാക്രമം : ബൈക്കിൽ നിന്ന് ആന തട്ടിയിട്ടയാൾ മരിച്ചു

അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്‌നാട് സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്‌തത്. കേരളത്തിൽ രജിസ്റ്റർ ചെയ്‌ത രാഷ്‌ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ്‌നാട്ടിലെ വിഷയത്തിൽ എന്ത് കാര്യമെന്ന ചോദ്യമുയർത്തിയ ഹൈക്കോടതി തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതി ഉണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിർദേശിച്ചു.

ചെലവ് സാബു വഹിക്കുമോ ? കേരള സർക്കാർ കടബാധ്യതയിലാണ്. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ 80 ലക്ഷം രൂപ ചെലവഴിച്ചു. സാബു ആണെങ്കിൽ ബിസിനസിൽ മികച്ച നിലയിലാണ്. തമിഴ്‌നാട് സർക്കാർ ആനയെ കൈമാറാൻ തയ്യാറായാൽ എല്ലാ ചെലവും സാബു വഹിക്കുമോയെന്നും കോടതി പരിഹാസ രൂപേണ ചോദിച്ചു. അരിക്കൊമ്പന്‍റെ പരിപാലനത്തിൽ തമിഴ്‌നാട് സർക്കാരോ കേന്ദ്രസർക്കാരോ അനാസ്ഥ കാട്ടുന്നതായി ഹർജിയിൽ ആരോപണം ഇല്ലെന്നും കോടതി പറഞ്ഞു.

തുടർന്ന് ഹർജിയിലെ ആവശ്യങ്ങൾക്കനുസൃതമായ നിയമപരമായ വാദങ്ങൾ ഹർജിക്കാരനുന്നയിക്കാനായില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. ആനയെ കേരളത്തിലേക്ക് കൊണ്ടുവരേണ്ടെന്നാണ് സർക്കാർ നിലപാടെടുത്തത്. ഹർജി തള്ളിയ ഉത്തരവ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നതിന് തടസമാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

also read : അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത്; ജനവാസ മേഖലയിലേക്ക് എത്തിയാൽ മയക്കുവെടി വയ്‌ക്കും, നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.