ETV Bharat / state

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും: ദിലീപ് ഇന്ന് വിചാരണക്കോടതിയില്‍

author img

By

Published : Oct 31, 2022, 9:27 AM IST

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്‍റെ ആവശ്യം ഒക്‌ടോബര്‍ 28ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു

Actress assault case updates  നടിയെ ആക്രമിച്ച കേസ്  ദിലീപ് ഇന്ന് വിചാരണക്കോടതിയില്‍  തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ദിലീപ്  പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  എറണാകുളം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും; ദിലീപ് ഇന്ന് വിചാരണക്കോടതിയില്‍

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടൻ ദിലീപ് ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. തുടരന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ അധിക കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായാണ് എട്ടാം പ്രതിയായ ദിലീപിനോടും തുടരന്വേഷണത്തിൽ പ്രതിചേർത്ത ദിലീപിന്‍റെ സുഹൃത്ത് ശരത്തിനോടും ഹാജരാകാൻ വിചാരണ കോടതി നിർദേശിച്ചത്.

തുടരന്വേഷണ റിപ്പോർട്ട് തളളണമെന്ന ദിലീപിന്‍റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അധികമായി ചുമത്തിയ കുറ്റം ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിൽ ഗൂഢാലോചനയും ബലാത്സംഗവുമുൾപ്പടെയുള്ള കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

എന്നാൽ അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കലാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. ദിലീപിൻ്റെ സുഹൃത്ത് ശരത്തിൻ്റെ ആവശ്യവും കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചത്.

തുടരന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ക്കുകയും ദിലീപിനെതിരെ അധിക കുറ്റം ചുമത്തുകയും ചെയ്‌തിരുന്നു. തനിക്കെതിരായ തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാല്‍ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

ഇരു വിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് അനുബന്ധ കുറ്റപത്രം തള്ളണമെന്ന ദിലീപിന്‍റെ ഹർജി കോടതി തള്ളിയത്. തുടര്‍ന്നാണ് കുറ്റപത്രം പ്രതികൾക്ക് വായിച്ച് കേൾപ്പിക്കാനായി ഇന്ന് ഹാജരാകാന്‍ നിർദേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.