ETV Bharat / sports

ബജ്‌റംഗും സാക്ഷിയും വിനേഷും സമരം ചെയ്‌തത് സ്ഥാനത്തിന് വേണ്ടി; പ്രതിഷേധവുമായി ജൂനിയര്‍ താരങ്ങള്‍

author img

By PTI

Published : Jan 3, 2024, 4:10 PM IST

Junior wrestlers protest  Bajrang Punia  ബജ്‌റംഗ് പുനിയ  ഗുസ്‌തി പ്രതിഷേധം
Junior wrestlers against Bajrang Punia Sakshi Malik and Vinesh Phogat

Junior wrestlers against Bajrang Punia Sakshi Malik and Vinesh Phogat: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർക്കെതിരെ പ്രതിഷേധവുമായി ജൂനില്‍ ഗുസ്‌തി താരങ്ങള്‍.

ന്യൂഡല്‍ഹി: വിവാദങ്ങളില്‍ ഉലയുന്ന ഇന്ത്യന്‍ ഗുസ്‌തിയില്‍ മറ്റൊരു പ്രതിഷേധം. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർക്കെതിരെ ജൂനിയര്‍ ഗുസ്‌തി താരങ്ങള്‍. തങ്ങളുടെ കരിയറിലെ ഒരു നിർണായക വർഷം നഷ്‌ടപ്പെടുത്തിയെന്നാരോപിച്ച് 300-ന് അടുത്ത് ജൂനിയര്‍ താരങ്ങള്‍ ജന്തർമന്ദിറിൽ ഒത്തുചേര്‍ന്നു. ( Junior wrestlers against Bajrang Punia Sakshi Malik and Vinesh Phogat)

ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബസുകളിലാണ് ഇവര്‍ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. പ്രതിഷേധക്കാരില്‍ ഏറെയും ബാഗ്പട്ടിലെ ഛപ്രൗലിയിലെ ആര്യസമാജ് അഖാര, നരേലയിലെ വീരേന്ദർ റെസ്ലിങ് അക്കാദമി എന്നിവയില്‍ നിന്നുള്ളവരാണ്. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരായ ബാനറുമായാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്‌തിയെ രക്ഷിക്കാന്‍ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങിന്‍റെ ഇടപെടലുണ്ടാവണെന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. "ഞങ്ങളുടെ പരിശീലനങ്ങളും ടൂർണമെന്‍റുകളും നടക്കാതെ ആയതിന് കാരണക്കാരാണിവര്‍. സ്‌ത്രീകൾക്കും ജൂനിയർ ഗുസ്‌തിക്കാർക്കും വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു, എന്നാൽ അവര്‍ എല്ലാ ബഹുമതികളും സമ്പാദിച്ചതിന് ശേഷം മറ്റുള്ളവരുടെ കരിയർ നശിപ്പിക്കുകയാണവര്‍ ചെയ്‌തിരിക്കുന്നത്.

അവരുടെ പ്രതിഷേധം ഗുസ്‌തി ഫെഡറേഷനില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതിന് വേണ്ടി മാത്രമാണ്. അത് സംഭവിച്ചാൽ അവരുടെ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കും. ഇക്കൂട്ടർക്ക് ദേശീയ അവാർഡുകളോട് യാതൊരു ബഹുമാനവുമില്ല. അതു വഴിയിൽ ഉപേക്ഷിക്കുകയാണ് അവര്‍ ചെയ്‌തിരിക്കുന്നത് "- പ്രതിഷേധിക്കുന്ന ജൂനിയര്‍ ഗുസ്‌തി താരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അതേസമയം അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ അനുയായികളാണ് പ്രതിഷേധിക്കുന്ന ജൂനിയര്‍ താരങ്ങളെന്ന ആരോപണവും ഉയരുന്നുണ്ട്. ബ്രിജ് ഭൂഷണിന്‍റെ അനുയായി സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സസ്പെന്‍റ് ചെയ്‌തിരുന്നു.

ഫെഡറേഷൻ ഭരണഘടനയുടെ വ്യവസ്ഥകളുടെ ലംഘനവും ഐഒസി ഉയർത്തിപ്പിടിക്കുന്ന സദ്ഭരണ തത്വങ്ങൾക്ക് വിരുദ്ധമായി ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പുതിയ ഭരണ സമിതിക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നപടിയെടുത്തത്. ഇതിന് പിന്നാലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു അഡ്‌ഹോക് കമ്മിറ്റിക്ക് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ രൂപം നല്‍കിയിരുന്നു.

ഭൂപീന്ദര്‍ സിങ് ബജ്‌വ (Bhupinder Singh Bajwa) നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ എംഎം സൊമായ (M M Somaya), മഞ്ജുഷ കാന്‍വാര്‍ (Manjusha Kanwar) എന്നിവരാണ് മറ്റ് അംഗങ്ങള്‍. അതേസമയം ദേശീയ ഗുസ്‌തി മത്സരങ്ങള്‍ക്കുള്ള തീയതി അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതല്‍ 5 വരെ ജയ്‌പൂരില്‍ മത്സരങ്ങള്‍ നടക്കുമെന്നാണ് അഡ്‌ഹോക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അഡ്‌ഹോക് കമ്മിറ്റിയുമായി മാത്രമായിരിക്കണം നടത്തേണ്ടത്. സസ്പെൻഡ് ചെയ്യപ്പെട്ട ഭരണ സമിതി അംഗങ്ങളുമായി ആരും തന്നെ ബന്ധപ്പെടരുതെന്നും അഡ്‌ഹോക് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ജൂനിയര്‍ താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ALSO READ: അഡ്‌ഹോക് കമ്മിറ്റിയുമായി സഹകരിക്കില്ല ; ദേശീയ ഗുസ്‌തി മത്സരങ്ങള്‍ നടത്തുമെന്നും സഞ്ജയ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.