ETV Bharat / bharat

നിങ്ങളുടെ ഇന്ന് (മെയ് 16 വ്യാഴം 2024) - HOROSCOPE PREDICTION TODAY

author img

By ETV Bharat Kerala Team

Published : May 16, 2024, 7:03 AM IST

ഇന്നത്തെ ജ്യോതിഷ ഫലം

HOROSCOPE PREDICTION  ASTROLOGY PREDICTION TODAY  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശിഫലം
Horoscope Prediction Today (Source: ETV Bharat Network)

തീയതി: 16-05-2024 വ്യാഴം

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ഇടവം

തിഥി: ശുക്ല അഷ്‌ടമി

നക്ഷത്രം: മകരം

അമൃതകാലം: 09:11 AM മുതല്‍ 10:46 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:02 AM മുതല്‍ 10:50 AM വരെ & 02:50 PM മുതല്‍ 03:38 PM വരെ

രാഹുകാലം: 01:55 PM മുതല്‍ 03:29 PM വരെ

സൂര്യോദയം: 06:02 AM

സൂര്യാസ്‌തമയം: 06:39 PM

ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ നന്നായി നടക്കും. എന്നിരുന്നാലും, ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കും. വ്യക്തിബന്ധങ്ങളിൽ നിസാര വാക്കുതർക്കങ്ങൾ വന്നുകൂടാനിടയുണ്ട്. അവ വലിയ കലഹത്തിലേക്ക് പോവാതെ ശ്രദ്ധിക്കുക.

കന്നി: കുടുംബകാര്യങ്ങളുടെ പ്രാധാന്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുമ്പോൾ നിങ്ങളുടെ കഴിവ് പ്രകടമാകുകയും തർക്കങ്ങൾ മികച്ച രീതിയിൽ തീർക്കുന്നതിൽ അവ പ്രയോഗിക്കുകയും ചെയ്യും. നിങ്ങൾ ഇന്ന് ജീവിതപാഠങ്ങൾ പഠിക്കും. തന്നെയുമല്ല, എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകുമെന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുകയും ചെയ്യും.

തുലാം: ഇന്ന് നിങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഉല്ലാസത്തോടെ ചെലവഴിക്കാനാകും. ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്തി കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടാവുന്നതാണ്. നിങ്ങളുടെ മനസ് ശാന്തമാവാൻ ആരാധനാസ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്.

വൃശ്ചികം: നിങ്ങൾ ഒരുപാട് നാളായി ഉള്ളിൽ വെച്ച് നടക്കുന്ന വിഷമങ്ങൾ ഇന്ന് ഉള്ളിൽ നിന്ന് പുറത്തുവരാനിടയുണ്ട്. വർധിച്ച് വരുന്ന മാനസിക പ്രശ്‌നങ്ങളും സമ്മർദങ്ങളും നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. മാനസിക ഉല്ലാസത്തിനായി നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചിലവഴിക്കാൻ ശ്രമിക്കുക.

ധനു: ഇന്ന് നിങ്ങൾ പൊതുവെ ഉന്മേഷവാനായി കാണപ്പെടും. അതിനാൽ തന്നെ നിരവധി കാര്യങ്ങൾ നിങ്ങൾ ആസൂത്രണം ചെയ്യാനിടയുണ്ട്. നിങ്ങളുടെ സഹജവാസനകൾ ഇന്ന് നിങ്ങളെ നിയന്ത്രിക്കും. അവയെ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ വെല്ലുവിളികൾ നേരിട്ടേക്കാം. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക.

മകരം: ആരോഗ്യപരമായി ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. നിലവിൽ നിങ്ങൾ ആസൂത്രണം ചെയ്‌ത പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതിന് ഇന്ന് നിങ്ങൾക്ക് തടസം നേരിട്ടേക്കാം. എങ്കിലും അവ നിങ്ങൾ പൂർത്തിയാക്കുക തന്നെ ചെയ്യും. സമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയാത്തതിൽ നിങ്ങളുടെ മേലധികാരി ദേഷ്യപ്പെട്ടേക്കാം. ധനപരമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അധികം അലട്ടില്ല.

കുംഭം: ഇന്ന് നിങ്ങൾ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തും. ഇതിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം വളരെ സന്തോഷിക്കും. ഇന്ന് നിങ്ങൾക്ക് കുടുംബത്തെ തൃപ്‌തിപ്പെടുത്താനാകും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും ഇന്ന് തിരികെ ലഭിക്കും. കുടുംബത്തിനായി ആയിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം.

മീനം: ഇന്ന് നിങ്ങൾക്ക് പ്രതിസന്ധികൾ നേരിട്ടേക്കാം. തടസങ്ങളെ നേരിടാൻ വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യുന്നത് നന്നാവും. കാര്യങ്ങൾ സമർഥമായി ചെയ്‌താലെ ഇന്ന് നിങ്ങൾക്ക് ജോലിയിൽ തിളങ്ങാൻ കഴിയൂ.

മേടം: ഇന്ന് നിങ്ങളുടെ കുട്ടികളുടെ ആവശ്യമനുസരിച്ച് പണം ചെലവാക്കേണ്ടി വരും. കുറെക്കാലമായി നിങ്ങൾ മാറ്റിവെച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന് ചെയ്‌ത് തീർക്കാനാവും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സ രംഗത്തുള്ളവർക്കും ഇന്നത്തെ ദിവസം ഗുണകരമാണ്.

ഇടവം: കാര്യങ്ങളെ ക്രിയാത്മകമായും മത്സരബുദ്ധിയോടെയും ഇന്ന് നിങ്ങൾ നോക്കികാണും. ജോലികാര്യങ്ങളിൽ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങൾ തൊഴിൽ ചെയ്യുന്ന രീതി, വിദഗ്‌ദമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി എന്നിവ കണ്ട് നിങ്ങളുടെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും അതിശയിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകാനും അവർ പ്രചോദിതരായിത്തീരാനും ഇടയുണ്ട്.

മിഥുനം: ഇന്ന് നിങ്ങൾ വികാരതീതനായിരിക്കും. കാര്യങ്ങൾ ചിന്തിച്ച് ചെയ്യുന്നതിന് പകരം വികാരത്തോടെ നോക്കി കാണാനിടയുണ്ട്. നല്ലതും ചീത്തയും തിരിച്ചറിയാൻ ഇന്ന് നിങ്ങൾക്കാകില്ല. ദിവസത്തിന്‍റെ രണ്ടാം പകുതി ആവുമ്പോഴേക്കും കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കടകം: ശോഭനമായ ഒരു ഭാവിക്ക് വേണ്ടി കൃത്യമായ പദ്ധതിയോടെയായിരിക്കും നിങ്ങൾ ഇന്നത്തെ ദിവസം തുടങ്ങുക. വളരെ ചിന്തിച്ച് ഉണ്ടാക്കിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നിങ്ങൾ നടപ്പിലാക്കും. ഇങ്ങനെ അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ നിങ്ങൾക്ക് ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. നിങ്ങളുടെ ഇന്നത്തെ എല്ലാ ചുവടുവെയ്പ്പുകളും വിജയിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.