ETV Bharat / sports

അഡ്‌ഹോക് കമ്മിറ്റിയുമായി സഹകരിക്കില്ല ; ദേശീയ ഗുസ്‌തി മത്സരങ്ങള്‍ നടത്തുമെന്നും സഞ്ജയ് സിങ്

Sanjay Singh opposes ad hoc committee : അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഒസി രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന് സഞ്ജയ് സിങ്.

Sanjay Singh  Wrestlers Protest  ഗുസ്‌തി താരങ്ങളുടെ സമരം  സഞ്ജയ് സിങ്
Suspended wrestling body chief Sanjay Singh opposes IOA appointed ad hoc committee
author img

By ETV Bharat Kerala Team

Published : Jan 2, 2024, 1:36 PM IST

ന്യൂഡൽഹി : അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) പുതിയ ഭരണ സമിതി പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സഞ്ജയ് സിങ്. (Sanjay Singh opposes ad hoc committee). സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒസി) രൂപം നല്‍കിയ അഡ്‌ഹോക് കമ്മിറ്റിയുമായി സഹകരിക്കില്ല. തങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.

പേപ്പറുകളിൽ റിട്ടേണിങ് ഓഫീസർ ഒപ്പുവച്ചിരുന്നു. ആര്‍ക്കും അത് നിഷേധിക്കാന്‍ കഴിയില്ല. തങ്ങളുടെ ഭാഗത്ത് നിന്നും ഒരു നിയമ ലംഘനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയത്തിന് വിശദീകരണം നല്‍കിയിരുന്നു. മറുപടി ലഭിച്ചിട്ടില്ല.

തന്നോടോ അല്ലെങ്കില്‍ ഫെഡറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളോടോ കൂടിയാലോചിക്കാതെയാണ് അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു. ദേശീയ ഗുസ്‌തി മത്സരങ്ങളുമായി മുന്നോട്ട് പോകുമെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.

അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ ഭരണഘടനയുടെ വ്യവസ്ഥകൾ ലംഘിച്ചെന്നും ഐഒസി ഉയർത്തിപ്പിടിക്കുന്ന സദ്ഭരണ തത്വങ്ങൾക്ക് വിരുദ്ധമായി ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പുതിയ ഭരണ സമിതിക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നപടിയെടുത്തത്. ഇതിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കാന്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു.

ഇതുപ്രകാരം ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപം നല്‍കിയത്. ഭൂപീന്ദര്‍ സിങ് ബജ്‌വ (Bhupinder Singh Bajwa) നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ എംഎം സൊമായ (M M Somaya), മഞ്ജുഷ കാന്‍വാര്‍ (Manjusha Kanwar) എന്നിവരാണ് അംഗങ്ങള്‍. അതേസമയം ദേശീയ ഗുസ്‌തി മത്സരങ്ങള്‍ക്കുള്ള തീയതി ഭൂപീന്ദര്‍ സിങ് ബജ്‌വയുടെ അധ്യക്ഷതയിലുള്ള അഡ്‌ഹോക് കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

ജയ്‌പൂരില്‍ ഫെബ്രുവരി 2 മുതല്‍ 5 വരെയാണ് മത്സരങ്ങള്‍ നടക്കുകയെന്നാണ് അഡ്‌ഹോക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടത്തേണ്ടത് അഡ്‌ഹോക് കമ്മിറ്റിയുമായി മാത്രമായിരിക്കണം. സസ്പെൻഡ് ചെയ്യപ്പെട്ട ഫെഡറേഷനിലെ അംഗങ്ങളുമായി ആരും തന്നെ ബന്ധപ്പെടരുതെന്നും അഡ്‌ഹോക് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ ഗുസ്‌തി മത്സരങ്ങളുമായി മുന്നോട്ട് പോകുമെന്നുള്ള സഞ്ജയ് സിങ്ങിന്‍റെ പ്രഖ്യാപനം.

അതേസമയം ഗുസ്‌തി താരങ്ങളുടെ ശക്തമായ സമരത്തിന് മുന്നില്‍ മുട്ടമടക്കിക്കൊണ്ടാണ് സഞ്ജയ് സിങ്ങിന്‍റെ നേരൃത്വത്തിലുള്ള ഭരണ സമിതിക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ നപടിയെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ ആരോപണം നേരിട്ടിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ അനുയായി ആയ സഞ്ജയ് സിങ് ഫെഡറേഷന്‍റെ തലപ്പത്തേക്ക് എത്തിയതില്‍ കടുത്ത പ്രതിഷേധമായിരുന്നു ഗുസ്‌തി താരങ്ങളില്‍ നിന്നുമുണ്ടായത്(Wrestlers Protest).

ഇതിന്‍റെ ഭാഗമായി ഒളിമ്പ്യന്‍ സാക്ഷി മാലിക് ഗുസ്‌തി മതിയാക്കിയിരുന്നു. ഒളിമ്പിക്‌ ഗുസ്‌തിയില്‍ ഇന്ത്യയ്‌ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയാണ് സാക്ഷി. ഇതിന് പിന്നാലെ ഒളിമ്പ്യന്‍ ബജ്‌റംഗ് പുനിയ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള തെരുവില്‍ ഉപേക്ഷിച്ചു.

ALSO READ: സഞജയ് സിങ് വിവാദം: ഹരിയാനയിലെത്തി ഗുസ്‌തി താരങ്ങളെ കണ്ട് രാഹുല്‍ ഗാന്ധി

ദിവസങ്ങള്‍ക്കകം ഇന്ത്യയ്ക്കായി ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിട്ടുള്ള വിനേഷ് ഫോഗട്ടും തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങള്‍ ഉപേക്ഷിരുന്നു. (Vinesh Phogat leaves Arjuna and Khel Ratna). തനിക്ക് ലഭിച്ച അർജുന, ഖേൽരത്‌ന പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra modi) വസതിക്ക് സമീപമുള്ള കര്‍ത്തവ്യപഥിലെ നടപ്പാതയിലാണ് വിനേഷ് ഫോഗട്ട് ഉപേക്ഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.