ETV Bharat / sports

Virat Kohli Unfollows Shubh On Instagram : ഇന്ത്യയുടെ വികലഭൂപടം പോസ്റ്റ് ചെയ്‌തു ; 'ഫേവറേറ്റ് ആര്‍ട്ടിസ്റ്റിനെ' അണ്‍ഫോളോ ചെയ്‌ത് കോലി

author img

By ETV Bharat Kerala Team

Published : Sep 19, 2023, 3:57 PM IST

കനേഡിയന്‍ പഞ്ചാബി റാപ്പറായ ശുഭ്‌ തന്‍റെ ഫേവറേറ്റ് ആര്‍ട്ടിസ്റ്റാണെന്ന് വിരാട് കോലി (Virat Kohli ) നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു

Virat Kohli Unfollows Shubh On Instagram  Virat Kohli  Shubh On Instagram  Khalistani separatists  Anushka Sharma  Virat Kohli Instagram  ഖാലിസ്ഥാന്‍ വിഘടനവാദി  വിരാട് കോലി  ശുഭ്‌  ശുഭിനെ അണ്‍ഫോളോ ചെയ്‌ത് വിരാട് കോലി
Virat Kohli Unfollows Shubh On Instagram

മുംബൈ : കനേഡിയന്‍ പഞ്ചാബി റാപ്പര്‍ ശുഭിനെ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ട് (Virat Kohli Unfollows Shubh On Instagram). സമീപകാലത്തായി ഖലിസ്ഥാന്‍ വിഘടനവാദികളെ (Khalistan separatists) പിന്തുണയ്ക്കുന്നു എന്ന് ശക്തമായി ആരോപണം നേരിടുന്ന ശുഭ് (Shubh) ഇന്ത്യയുടെ വികലമായ ഭൂപടം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തിരുന്നു.

26-കാരന്‍റെ നടപടി ഇന്ത്യയിൽ വൻ രോഷം ഉയര്‍ത്തുന്നതിനിടെയാണ് വിരാട് കോലി ശുഭിനെ അണ്‍ഫോളോ ചെയ്‌തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. തന്‍റെ ഫേവറേറ്റ് ആര്‍ട്ടിസ്റ്റെന്ന് വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ആളാണ് ശുഭ്. ശുഭിന്‍റെ പാട്ടിന് വിരാടിനൊപ്പം ജിമ്മില്‍ ഡാന്‍സ് ചെയ്യുന്നതിന്‍റെ വീഡിയോ താരത്തിന്‍റെ ഭാര്യ അനുഷ്‌ക ശര്‍മയും (Anushka Sharma) നേരത്തെ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.

ഏഷ്യ കപ്പിന് (Asia Cup 2023) ശേഷമുള്ള ഇടവേളയിലാണ് നിലവില്‍ വിരാട് കോലിയുള്ളത്. ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമായിരുന്നു കോലി നടത്തിയത്. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഏകദിന കരിയറിലെ 47-ാം സെഞ്ചുറി അടിച്ചെടുക്കാനും കോലിക്ക് കഴിഞ്ഞിരുന്നു.

94 പന്തുകളില്‍ പുറത്താവാതെ 122 റണ്‍സായിരുന്നു കോലി നേടിയിരുന്നത്. ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സുകളും സഹിതമായിരുന്നു താരത്തിന്‍റെ പ്രകടനം. അതേസമയം സെപ്‌റ്റംബര്‍ 22-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia) എതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 35-കാരനായ കോലിക്ക് സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

കോലിയെ കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്‌പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവരും ഓസീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിക്കില്ല. അവസാന ഏകദിനത്തിന് ഇവര്‍ ടീമിനൊപ്പം ചേരും. രോഹിത്തിന്‍റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup 2023) കോലിയുടെ ബാറ്റില്‍ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യയ്‌ക്കുള്ളത്.

ALSO READ: Irfan Pathan on Sanju Samson omission 'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനാണെങ്കിൽ, .....', മലയാളി താരത്തെ തഴഞ്ഞതില്‍ ഇർഫാൻ പഠാന്‍

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എൽ രാഹുൽ (സി), റിതുരാജ് ഗെയ്‌ക്‌വാദ്, , രവീന്ദ്ര ജഡേജ (വൈസ് ക്യാപ്‌റ്റന്‍), സൂര്യകുമാർ യാദവ്, ശുഭ്‌മാൻ ഗിൽ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ,ശര്‍ദുൽ താക്കൂർ, തിലക് വർമ, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, കെ എൽ രാഹുൽ, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.