ETV Bharat / sports

പഴയ രാഹുലല്ലിത്, ഈ രാഹുല്‍ തീര്‍ത്തും വ്യത്യസ്‌തന്‍; പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍

author img

By ETV Bharat Kerala Team

Published : Dec 27, 2023, 12:36 PM IST

Sunil Gavaskar on KL Rahul: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലെ കെഎല്‍ രാഹുലിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar praises KL Rahul  South Africa vs India boxing day test  Sunil Gavaskar on KL Rahul  കെഎല്‍ രാഹുല്‍  സുനില്‍ ഗവാസ്‌കര്‍  കെഎല്‍ രാഹുലിനെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍  കെഎല്‍ രാഹുല്‍ സെഞ്ചൂറിയന്‍ ടെസ്റ്റ്  KL Rahul in South Africa vs India boxing day test  KL Rahul fifty in Centurion  KL Rahul
Sunil Gavaskar praises KL Rahul South Africa vs India boxing day test

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയെ തുടക്കത്തിലെ തിരിച്ചടിയില്‍ നിന്നും കരകയറ്റിയത് കെഎല്‍ രാഹുലിന്‍റെ ഇന്നിങ്‌സാണ്. പ്രോട്ടീസ് പേസര്‍മാര്‍ സാഹചര്യം മുതലെടുത്ത് കടുത്ത ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വേഗം തന്നെ കൂടാരം കയറുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ ചെറുത്ത് നില്‍പ് നടത്തി.

ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 105 പന്തില്‍ 70 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയാണ്. ഇപ്പോഴിതാ രാഹുലിന്‍റെ പ്രസ്‌തുത പ്രകടനത്തെ അകമഴിഞ്ഞ് പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന രാഹുലാണ് ഇപ്പോഴത്തേതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

ALSO READ: 77 ദിവസങ്ങളും 7 മത്സരങ്ങളും ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വരുന്നത് ടീം ഇന്ത്യയുടെ നിര്‍ണായക ദിനങ്ങള്‍

രാഹുല്‍ നേടിയ അര്‍ധ സെഞ്ചുറി തന്നെ സംബന്ധിച്ച് സെഞ്ചുറിയ്‌ക്ക് തുല്യമാണെന്നും 74-കാരന്‍ പറഞ്ഞു (Sunil Gavaskar praises KL Rahul innings in South Africa vs India boxing day test). "ഏറെക്കാലമായി അവനിലുള്ള പ്രതിഭയെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പഴയ രാഹുലും ഇപ്പോഴത്തെ രാഹുലും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെയേറ്റ മാരകമായ പരിക്കില്‍ നിന്നും തിരിച്ചെത്തിയ ശേഷം രാഹുല്‍ ഏറെ വ്യത്യസ്‌തനാണ്.

ALSO READ: രോഹിത്തിനെ ഏറ്റവും കൂടുതല്‍ ഇരയാക്കിയ ബോളര്‍; റബാഡയ്‌ക്ക് റെക്കോഡ്

ഇത്രയും നാളായി നമ്മൾ കാണാൻ കൊതിക്കുന്ന ഒരു രാഹുലിനെ കാണുമ്പോൾ വളരെ സന്തോഷം. ഈ അര്‍ധ സെഞ്ചുറി എന്നെ സംബന്ധിച്ച് സെഞ്ചുറിക്ക് തുല്യമാണ്"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. സമീപകാലത്തായി ഏറെ സ്ഥിരതയോടെയാണ് രാഹുല്‍ കളിക്കുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു (Sunil Gavaskar on KL Rahul).

ALSO READ: എപ്പോഴും ബ്രേക്കപ്പില്‍ അവസാനിക്കുന്ന പുള്‍ ഷോട്ട് 'പ്രണയം'; രോഹിത്തിന് ട്രോള്‍

അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 208 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (37 പന്തില്‍ 17), രോഹിത് ശര്‍മ (14 പന്തില്‍ 5), ശുഭ്‌മാന്‍ ഗില്‍ (12 പന്തില്‍ 2), വിരാട് കോലി (64 പന്തില്‍ 38), ശ്രേയസ് അയ്യര്‍ (50 പന്തില്‍ 31), ആര്‍ അശ്വിന്‍ (11 പന്തില്‍ 8), ശാര്‍ദുല്‍ താക്കൂര്‍ (33 പന്തില്‍ 24), ജസ്‌പ്രീത് ബുംറ (19 പന്തില്‍ 1) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജാണ് (10 പന്തില്‍ 0) പുറത്താവാതെ രാഹുലിന് കൂട്ടുനില്‍ക്കുന്നത്.

ALSO READ: ക്യാപ്റ്റന്‍ ടെംബ ബാവുമയ്‌ക്ക് പരിക്ക്; സെഞ്ചുറിയനില്‍ പ്രോട്ടീസിന് ആശങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.