ETV Bharat / sports

ആര്‍ത്തിരമ്പുന്ന 'ആള്‍ക്കൂട്ടം', അവരെ നിശബ്‌ദരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം..: ഇന്ത്യയ്‌ക്ക് മുന്നറിയിപ്പുമായി പാറ്റ് കമ്മിന്‍സ്

author img

By ETV Bharat Kerala Team

Published : Nov 18, 2023, 2:17 PM IST

Pat Cummins About Crowd In Ahmedabad: ഏകദിന ക്രികറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തെ കുറിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ പാറ്റ് കമ്മിന്‍സ്.

Cricket World Cup 2023  India vs Australia Final  Pat Cummins About Crowd  Pat Cummins On Indian Supporters  Cricket World Cup 2023 Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  കാണികളെ കുറിച്ച് പാറ്റ് കമ്മിന്‍സ്  ലോകകപ്പ് ഫൈനല്‍ പാറ്റ് കമ്മിന്‍സ്  പാറ്റ് കമ്മിന്‍സ് രോഹിത് ശര്‍മ
Pat Cummins About Crowd In Ahmedabad

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ആര്‍ത്തിരമ്പുന്ന കാണികളെ നിശബ്‌ദരാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins About Cricket World Cup 2023 Final). ഇന്ന് (നവംബര്‍ 18) നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഓസീസ് നായകന്‍റെ പ്രതികരണം. 1,30,000 കാണികളെ ഉള്‍ക്കൊള്ളുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ (നവംബര്‍ 19) ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ പരസ്‌പരം പോരടിക്കാനൊരുങ്ങുന്നത്. ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ ഇന്ത്യ എല്ലാ മത്സരവും ജയിച്ചപ്പോള്‍ എട്ട് തുടര്‍ജയങ്ങളുമായിട്ടാണ് കങ്കാരുപ്പട ഫൈനലിനിറങ്ങുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ മികച്ച പോരാട്ടമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെട്ടു.

'ഇന്ത്യയ്‌ക്കെതിരെ വളരെ ഗംഭീരമായൊരു മത്സരമാണ് പ്രതീക്ഷിക്കുന്നത്. ടീം ഇന്ത്യ മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നത്. കാണികളുടെ മുഴുവന്‍ പിന്തുണയും അവര്‍ക്കൊപ്പമായിരിക്കും.

ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഫൈനല്‍ പോലൊരു വലിയ വേദിയില്‍ ആരാധകരുടെ പിന്തുണ മുഴുവനായും അവര്‍ക്കായിരിക്കും കിട്ടുന്നത്. ഏതൊരു കായിക ഇനമായാലും അങ്ങനെയുള്ള വലിയൊരു ആള്‍ക്കൂട്ടത്തെ നിശബ്‌ദരാക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ വലിയ സംതൃപ്‌തി മറ്റൊന്നിനും നല്‍കാന്‍ സാധിക്കില്ല.

നാളെ ഇറങ്ങുമ്പോള്‍ അതൊന്ന് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യവും. എന്ത് സംഭവിച്ചാലും അധികം പശ്ചാത്താപമില്ലാതെ തന്നെ ദിവസം പൂര്‍ത്തിയാക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുന്നതും' - പാറ്റ് കമ്മിന്‍സ് അഭിപ്രായപ്പെട്ടു. അഹമ്മദാബാദില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ ഒരുലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടന്നതും ഇതേ വേദിയിലാണ്. അന്ന് നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഈ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് പകരം ചോദിച്ച് കിരീടവുമായി മടങ്ങാന്‍ കൂടിയാണ് ഓസ്‌ട്രേലിയ നാളെ ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് 6 വിക്കറ്റിന്‍റെ തോല്‍വിയാണ് കങ്കാരുപ്പട വഴങ്ങിയത്. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയോടും പാറ്റ് കമ്മിന്‍സും സംഘവും പരാജയപ്പെട്ടു.

തുടര്‍ന്നായിരുന്നു ലോകകപ്പില്‍ ഓസീസിന്‍റെ കുതിപ്പ്. അവസാനം കളിച്ച എട്ട് മത്സരവും ജയിക്കാന്‍ അവര്‍ക്ക് സാധിച്ചു. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കങ്കാരുപ്പട ഫൈനലിന് യോഗ്യത നേടിയത്.

Also Read : 'ഫൈനലില്‍ ഇന്ത്യ 65 റണ്‍സില്‍ ഓള്‍ ഔട്ട്...'; മാസങ്ങള്‍ക്ക് മുന്‍പുള്ള മിച്ചല്‍ മാര്‍ഷിന്‍റെ പ്രവചനം, ഇപ്പോള്‍ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.