'ഫൈനലില്‍ ഇന്ത്യ 65 റണ്‍സില്‍ ഓള്‍ ഔട്ട്...'; മാസങ്ങള്‍ക്ക് മുന്‍പുള്ള മിച്ചല്‍ മാര്‍ഷിന്‍റെ പ്രവചനം, ഇപ്പോള്‍ വൈറല്‍

'ഫൈനലില്‍ ഇന്ത്യ 65 റണ്‍സില്‍ ഓള്‍ ഔട്ട്...'; മാസങ്ങള്‍ക്ക് മുന്‍പുള്ള മിച്ചല്‍ മാര്‍ഷിന്‍റെ പ്രവചനം, ഇപ്പോള്‍ വൈറല്‍
Mitchell Marsh Viral Cricket World Cup 2023 Final Prediction: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനെ കുറിച്ച് കഴിഞ്ഞ ഐപിഎല്ലിനിടെ മിച്ചല്‍ മാര്‍ഷ് നടത്തിയ പ്രവചനം വൈറല്‍.
അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) ഫൈനല്‍ മത്സരത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. ലോക ക്രിക്കറ്റിലെ തന്നെ രണ്ട് വമ്പന്‍ ടീമുകളായർ ഇന്ത്യയും ഓസ്‌ട്രേലിയയും കലാശപ്പോരാട്ടത്തില്‍ സുവര്‍ണ കപ്പിനായി പോരടിക്കുമ്പോള്‍ ആവേശത്തിന് ഒരു കുറവുമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും. നാളെ (നവംബര്‍ 19) അഹമ്മാദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയ (India vs Australia) ലോകകപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.
ലോകകപ്പ് ഫൈനലിനായി ആരാധകര്‍ മിനിറ്റുകളെണ്ണി കാത്തിരിക്കുന്നതിനിടെ മത്സരത്തെ കുറിച്ചുള്ള പ്രവചനങ്ങളും വിശകലനങ്ങളുമായി നിരവധി ക്രിക്കറ്റ് പണ്ഡിതരും രംഗത്തെത്തുന്നുണ്ട്. ഫൈനലില്‍ ആര്‍ക്കായിരിക്കും സാധ്യത ഏറെയെന്നും ആരാകും തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പലരും പറയുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്‍റെ പഴയ ഒരു പ്രവചനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് (Mitchell Marsh Viral World Cup Final Prediction).
ഇന്ത്യയ്‌ക്കെതിരെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ വമ്പന്‍ ജയം നേടുമെന്നായിരുന്നു കഴിഞ്ഞ ഐപിഎല്ലിനിടെ മാര്‍ഷ് നടത്തിയ പ്രവചനം. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് താരമായിരുന്നു മാര്‍ഷ്. ഡല്‍ഹി കാപിറ്റല്‍സ് പോഡ്‌കാസ്റ്റിലൂടെ തമാശ രൂപേണയാണ് മിച്ചല്‍ മാര്‍ഷ് അന്ന് ഇക്കാര്യം പറഞ്ഞത്.
'ഫൈനലില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 450 റണ്‍സ് നേടും. മറുപടി ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യയെ 65 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കും'- എന്നായിരുന്നു മാര്‍ഷിന്‍റെ വൈറല്‍ പ്രവചനം. തോല്‍വി അറിയാതെ ആയിരിക്കും ഓസ്‌ട്രേലിയ ലോകകപ്പില്‍ കുതിപ്പ് നടത്തുന്നതെന്നും ഓസീസ് ഓള്‍ റൗണ്ടര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു (Mitchell Marsh World Cup Final Prediction).
-
Mitchell Marsh has made some intriguing predictions for the India-Australia World Cup final. 👀#MitchellMarsh #Cricket #INDvAUS #CWC23 #Sportskeeda pic.twitter.com/JHT9bicf4E
— Sportskeeda (@Sportskeeda) November 17, 2023
അതേസമയം, ലോകകപ്പ് ഫൈനലില്‍ തോല്‍വി അറിയാതെ എത്തുന്ന ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ഓസ്‌ട്രേലിയ. ലോകകപ്പ് ചരിത്രത്തിലെ ആറാം കിരീടമാണ് കങ്കാരുപ്പട ലക്ഷ്യമിടുന്നത്. രണ്ടാമത്തെ സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ ടീം ഇപ്രാവശ്യം കലാശപ്പോരിന് ടിക്കറ്റുറപ്പിച്ചത്.
പ്രാഥമിക റൗണ്ടില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും മാത്രമാണ് ഓസ്‌ട്രേലിയ തോല്‍വി വഴങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം പിന്നീട് അപരാജിത കുതിപ്പ് നടത്താന്‍ കങ്കാരുപ്പടയ്‌ക്ക് സാധിച്ചു. ഒന്‍പത് മത്സരങ്ങളില്‍ നിന്നും ഏഴ് ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഓസീസ് ലോകകപ്പ് സെമിയിലേക്ക് കുതിച്ചത്.
