ETV Bharat / entertainment

ബോക്‌സ് ഓഫീസില്‍ വിജയക്കൊടി പാറിച്ച് 'അജയന്‍റെ രണ്ടാം മോഷണവും' 'കിഷ്‌കിന്ധാ കാണ്ഡവും'; ഇതുവരെയുള്ള കളക്ഷന്‍ വിവരങ്ങള്‍ - box office collection new film

ബോക്‌സ് ഓഫീസ് പിടിച്ചടക്കി രണ്ട് മലയാള ചിത്രങ്ങള്‍. അജയന്‍റെ രണ്ടാം മോഷണവും കിഷ്‌കിന്ധാ കാണ്ഡവുമാണ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നത്. മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

author img

By ETV Bharat Kerala Team

Published : Sep 20, 2024, 10:03 PM IST

AJAYANTE RANDAM MOSHANAM COLLECTION  COLLECTION KISHKINDHA KANDAM  എ ആര്‍എം സിനിമ  ബോക്‌സ് ഓഫീസ് മലയാള സിനിമ
ARM AND KISHKINDHA KANDAM MOVIE POSTER (ETV Bharat)

ണം റിലീസായി എത്തിയ രണ്ട് മലയാളം ചിത്രങ്ങളാണ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നത്. ആസിഫ് അലി നായകനായി എത്തിയ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത 'കിഷ്‌കിന്ധാ കാണ്ഡവും' ടൊവിനോ തോമസ് നായകനായി ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌ത 'അജയന്‍റെ രണ്ടാം മോഷണവും'. ഇരുചിത്രങ്ങളും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും പ്രശംസകളും നേടി മുന്നോട്ട് കുതിക്കുകയാണ്.

കിഷ്‌കിന്ധാ കാണ്ഡം

സെപ്റ്റംബര്‍ 12 നാണ് 'കിഷ്‌കിന്ധാ കാണ്ഡം' തിയേറ്ററുകളില്‍ എത്തിയത്. ആദ്യ വാരം പിന്നിടുമ്പോള്‍ 20 കോടി എന്ന അപ്രതീക്ഷിത ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. സാക്‌നില്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് ഏകദേശം 2.25 കോടിയാണ് ഇന്നലെ (സെപ്റ്റംബര്‍ 19 ) വരെ ചിത്രം നേടിയത്. എട്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 14.10 കോടിയിലെത്തിയതായും ആഗോള കളക്ഷന്‍ 20 കോടി കവിഞ്ഞതായും കണക്കുകള്‍ പറയുന്നു.

AJAYANTE RANDAM MOSHANAM COLLECTION  COLLECTION KISHKINDHA KANDAM  എ ആര്‍എം സിനിമ  ബോക്‌സ് ഓഫീസ് മലയാള സിനിമ
Kishkindha kandam cinema poster (ETV Bharat)

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റു പോയത് ഒരു ലക്ഷത്തി പതിമൂന്നായിരത്തിന് മേലെ ടിക്കറ്റുകളാണ്. 47 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍. രണ്ടാം ദിവസത്തിലേക്ക് വരുമ്പോള്‍ അത് 65 ലക്ഷമായി വര്‍ധിച്ചു. മൂന്നാം ദിനത്തില്‍ 1.40 കോടി രൂപയിലേക്ക് മാറി. തിരുവോണ നാളില്‍ 1.85 കോടിയിലേക്ക് ചിത്രം കുതിച്ചു. എട്ടാം ദിനമെത്തുമ്പോള്‍ 20 കോടിയാണ് ആഗോളതലത്തില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'അജയന്‍റെ രണ്ടാം മോഷണം'

പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങിയ 'അജയന്‍റെ രണ്ടാം മോഷണം' ബോക്‌സ് ഓഫീസില്‍ വിജയകരമായി മുന്നേറുകയാണ്. ചിത്രം പുറത്തിറങ്ങി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി 30 കോടിയാണ് നേടിയത്. ഇന്ത്യക്ക് പുറത്തു നിന്ന് 20.25 കോടി നേടി. ആഗോള തലത്തില്‍ കളക്ഷന്‍ 50.25 കോടി പിന്നിട്ടിരിക്കുകയാണ്. തിരുവോണ ദിനത്തില്‍ 35 കോടിയെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കി.

ARM CINEMA POSTER (ETV Bharat)

ആഗോള തലത്തില്‍ 6.5 കോടിയെന്ന മികച്ച തുടക്കമായിരുന്നു ചിത്രത്തിന് ലഭിച്ചത്. മണിക്കൂറില്‍ മൂന്നര ലക്ഷത്തിലധികം ഓണ്‍ലൈന്‍ ബുക്കിങ് നടക്കുന്നതായാണ് ബുക്കിങ് സെന്‍ററുകള്‍ നല്‍കുന്ന വിവരം.

Also Read: ബോളിവുഡില്‍ എതിരാളികളില്ലാതെ മുന്നില്‍ സ്‌ത്രീ; 30-ാം ദിവസവും ബോക്‌സോഫിസില്‍ കുതിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.