ETV Bharat / sports

'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്...' അതിവേഗം വിക്കറ്റ് വേട്ട; ലോകകപ്പിലെ തകര്‍പ്പന്‍ റെക്കോഡ് മുഹമ്മദ് ഷമിക്ക് സ്വന്തം

author img

By ETV Bharat Kerala Team

Published : Nov 16, 2023, 8:51 AM IST

Fastest To 50 Wickets In Cricket World Cup: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് നേടുന്ന ബൗളറായി മുഹമ്മദ് ഷമി.

Cricket World Cup 2023  Fastest To 50 Wickets In Cricket World Cup  Mohammed Shami Record  Mohammed Shami Wickets Record  India vs New Zealand  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  മുഹമ്മദ് ഷമി  മുഹമ്മദ് ഷമി വിക്കറ്റ് റെക്കോഡ്  മുഹമ്മദ് ഷമി ബൗളിങ് റെക്കോഡ്  മുഹമ്മദ് ഷമി ലോകകപ്പ് റെക്കോഡ്
Fastest To 50 Wickets In Cricket World Cup

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) എതിരാളികളെ എറിഞ്ഞുവീഴ്‌ത്തിക്കൊണ്ടുള്ള കുതിപ്പ് മുഹമ്മദ് ഷമി (Mohammed Shami) തുടരുകയാണ്. ഇത്തവണ ആറ് മത്സരം മാത്രം കളിച്ച ഇന്ത്യന്‍ പേസര്‍ ഇതുവരെ ആകെ സ്വന്തമാക്കിയത് 23 വിക്കറ്റുകള്‍. ലോകകപ്പിലെ ഒന്നാം സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ 70 റണ്‍സിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ 7 വിക്കറ്റ് നേടി കളിയിലെ താരമായത് മുഹമ്മദ് ഷമിയാണ് (Mohammed Shami Performance In India vs New Zealand 1st Semi Final).

ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ അതിവേഗം 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറാനും ഷമിക്ക് സാധിച്ചു (Fastest To 50 Wickets In Cricket World Cup). ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാഥമിന്‍റെ വിക്കറ്റ് നേടിയതോടെയാണ് ഷമി ഈ നേട്ടത്തിലേക്ക് എത്തിയത്. ലോകകപ്പിലെ 17-ാം ഇന്നിങ്‌സിലാണ് ഇന്ത്യന്‍ പേസര്‍ നേട്ടം കൈവരിച്ചത്.

ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. ലോകകപ്പിലെ 19 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സ്റ്റാര്‍ക്ക് 50 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നത്. ഈ റെക്കോഡിന്‍റെ കാര്യത്തില്‍ എറിഞ്ഞ പന്തുകളുടെ കണക്ക് നോക്കിയാലും മറ്റാരെക്കാളും ഷമി തന്നെയാണ് മുന്നില്‍.

Also Read : വാങ്കഡെയില്‍ മുഹമ്മദ് ഷമിയുടെ 'രണ്ടാം വരവ്', കൈവിട്ടെന്ന് തോന്നിപ്പിച്ച മത്സരം ഇന്ത്യ തിരിച്ചുപിടിച്ച നിമിഷം

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഷമിക്ക് വേണ്ടി വന്നത് 795 പന്തുകളാണ്. 941 പന്ത് എറിഞ്ഞായിരുന്നു സ്റ്റാര്‍ക്ക് ലോകകപ്പില്‍ 50 വിക്കറ്റ് തികച്ചത്. അതേസമയം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറും ലോക ക്രിക്കറ്റിലെ ഏഴാമത്തെ താരവും കൂടിയാണ് മുഹമ്മദ് ഷമി (First Indian Bowler To Took 50 Wickets In ODI World Cup).

ന്യൂസിലന്‍ഡിനെതിരായ 7 വിക്കറ്റ് പ്രകടനത്തോടെ ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ ബൗളറായും മാറാന്‍ മുഹമ്മദ് ഷമിക്കായി (Most Wickets For An Indian In World Cup Single Edition). ഇന്ത്യയുടെ ഇടം കയ്യന്‍ പേസര്‍ സഹീര്‍ ഖാന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഷമി തന്‍റെ പേരിലേക്ക് മാറ്റിയെഴുതിയത്. 2011ലെ ലോകകപ്പില്‍ സഹീര്‍ ഖാന്‍ 21 വിക്കറ്റായിരുന്നു നേടിയത്.

Also Read : ലോകകപ്പിലെ വിക്കറ്റ് വേട്ട, റാങ്കിങ്ങില്‍ ഒന്നാമന്‍; ക്ലാസ് ടോപ്പറായി 'ലേറ്റ് കമറായ' മുഹമ്മദ് ഷമി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.