ETV Bharat / sports

IPL 2023| ഡല്‍ഹിക്കെതിരെ ടോസ് ഭാഗ്യം; പഞ്ചാബിന് ജയിച്ചേ തീരൂ

author img

By

Published : May 17, 2023, 7:35 PM IST

IPL  Punjab Kings  Delhi Capitals  PBKS vs DC toss report  IPL 2023  david warner  shikhar dhawan
ഡല്‍ഹിക്കെതിരെ ടോസ് ഭാഗ്യം; പഞ്ചാബിന് ജയിച്ചേ തീരൂ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ബോളിങ് തെരഞ്ഞെടുത്തു.

ധര്‍മ്മശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 64-ാം മത്സരമാണിത്. ധര്‍മ്മശാലയിലെ ഹിമാചല്‍ ക്രിക്കറ്റ് അസേസിയേഷന്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ഇതൊരു പുതിയ ട്രാക്കാണ്. പിച്ചിന്‍റെ സ്വഭാവമെന്തെന്ന് നമുക്ക് നോക്കാമെന്നും പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. വിധി നമ്മുടെ കൈയിലാണ്. ശാന്തത പാലിക്കാനും പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ശ്രമം നടക്കുന്നത്. രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നതെന്നും ധവാന്‍ വ്യക്തമാക്കി. അഥർവ ടൈഡെ, കാഗിസോ റബാഡ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

ALSO READ: 'ഇത് ഞങ്ങളുടെ ജീവിതമാണ്, ആരും മോശം പ്രകടനം നടത്താൻ ആഗ്രഹിക്കുന്നില്ല'; ട്രോളുകള്‍ ബാധിച്ചുവെന്ന് കെഎല്‍ രാഹുല്‍

ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ബോളിങ് തന്നെയാവും തെരഞ്ഞെടുക്കുകയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാർണർ. കുറച്ച് മഞ്ഞുണ്ട്. 40 ഓവറുകൾ മുഴുവനും ഒരേപോലെ കളിക്കണം. പരിക്കേറ്റ മിച്ചല്‍ മാര്‍ഷ് പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായതായും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 13-ാം മത്സരത്തിനാണ് ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും ഇറങ്ങുന്നത്. കളിച്ച 12 മത്സരങ്ങളിൽ നിന്ന് നിലവിൽ 12 പോയിന്‍റാണ് പഞ്ചാബിനുള്ളത്. ഇന്ന് ധര്‍മ്മശാലയില്‍ വിജയിച്ചാല്‍ മാത്രമേ പഞ്ചാബിന് പ്ലേ-ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കഴിയൂ.

മറുവശത്ത് 12 മത്സരങ്ങളില്‍ നിന്നും ഏട്ട് പോയിന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇതോടെ സംഘത്തിന്‍റെ പ്ലേ-ഓഫ്‌ പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു.

പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): ശിഖർ ധവാൻ (ക്യാപ്റ്റന്‍), അഥർവ ടൈഡെ, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ(ഡബ്ല്യു), സാം കറൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹാർ, കാഗിസോ റബാഡ, നഥാൻ എല്ലിസ്, അർഷ്‌ദീപ് സിങ്.

പഞ്ചാബ് കിങ്‌സ് ഇംപാക്‌ട് സബ്‌സ്: പ്രഭ്‌സിമ്രാൻ സിങ്‌, സിക്കന്ദർ റാസ, മാത്യു ഷോർട്ട്, ഋഷി ധവാൻ, മോഹിത് റാത്തി

ALSO READ: പോണ്ടിങ് പുറത്തായാല്‍ പകരമാര്?; ഡല്‍ഹിയുടെ പരിശീലക സ്ഥാനത്തേക്ക് വമ്പന്‍ പേരുമായി ഇര്‍ഫാന്‍ പഠാന്‍

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ഫിലിപ്പ് സാൾട്ട് (ഡബ്ല്യു), റിലീ റോസ്സോ, അക്‌സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, യാഷ് ദുൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.

ഡൽഹി ക്യാപിറ്റൽസ് ഇംപാക്‌ട് സബ്‌സ്: മുകേഷ് കുമാർ, അഭിഷേക് പോറെൽ, റിപാൽ പട്ടേൽ, പ്രവീൺ ദുബെ, സർഫറാസ് ഖാൻ.

ALSO READ: "ആ 'പ്രണയം' ഇപ്പോള്‍ വിവാഹത്തിലെത്തി"; ശുഭ്‌മാന്‍ ഗില്ലും അഹമ്മദാബാദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.