ETV Bharat / sports

'ആ നിമിഷം ഒരിക്കലും മറക്കില്ല'; ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയം സ്‌പെഷ്യലെന്ന് അഫ്‌ഗാന്‍ കോച്ച്

author img

By ETV Bharat Kerala Team

Published : Nov 11, 2023, 12:38 PM IST

Afghanistan coach Jonathan Trott on Cricket World Cup 2023 campaign ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ അഫ്‌ഗാന്‍റെ വിജയം ഏറെ സ്‌പെഷ്യലെന്ന് കോച്ച് ജോനാഥൻ ട്രോട്ട്.

Jonathan Trott on Cricket World Cup 2023 campaign  Afghanistan coach Jonathan Trott  Afghanistan vs Pakistan  Jonathan Trott  Hashmatullah Shahidi  ജോനാഥൻ ട്രോട്ട്  ഹഷ്‌മത്തുള്ള ഷാഹിദി  Afghanistan Cricket Team  അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ് 2023  പാകിസ്ഥാന്‍ vs അഫ്‌ഗാനിസ്ഥാന്‍
Afghanistan coach Jonathan Trott on Cricket World Cup 2023 campaign

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) സെമി ഫൈനലിലേക്ക് എത്താന്‍ അഫ്‌ഗാനിസ്ഥാന് (Afghanistan Cricket Team) കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്തി തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് അഫ്‌ഗാന്‍ ഇന്ത്യയില്‍ നിന്നും തിരികെ മടങ്ങുന്നത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നാല് വിജയം നേടാന്‍ അഫ്‌ഗാന് കഴിഞ്ഞിരുന്നു.

ALSO READ: 'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ്

ഏകദിന ലോകകപ്പില്‍ ഇതാദ്യമായാണ് അഫ്‌ഗാനിസ്ഥാന്‍ നാല് മത്സരങ്ങളില്‍ വിജയിക്കുന്നത്. വമ്പന്മാരായ ഇംഗ്ലണ്ടിനേയും പാകിസ്ഥാനേയും വീഴ്‌ത്തിയ ഹഷ്‌മത്തുള്ള ഷാഹിദിയുടെ (Hashmatullah Shahidi) സംഘത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച മറ്റ് ടീമുകള്‍ ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സുമാണ്. ഇക്കൂട്ടത്തില്‍ പാകിസ്ഥാന് (Afghanistan vs Pakistan) എതിരായ വിജയം ഏറ്റവും സ്‌പെഷ്യലാണെന്നാണ് അഫ്‌ഗാന്‍ കോച്ച് ജോനാഥൻ ട്രോട്ട് (Jonathan Trott) പറയുന്നത്.

ALSO READ: ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുന്‍പ് മുത്തശ്ശിയ്‌ക്ക് അരികിലെത്തി രചിന്‍; പേരക്കുട്ടിയുടെ ദൃഷ്‌ടിദോഷം മാറാന്‍ പ്രാര്‍ഥന

"ഈ ലോകകപ്പില്‍ ഏറെ നല്ല നിമിഷങ്ങള്‍ക്ക് ഒപ്പം തന്നെ, കഠിനമായ പരീക്ഷണങ്ങളേയും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ ലോകകപ്പിലെ ഈ നാല് വിജയങ്ങൾ ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്. പ്രത്യേകിച്ച്, പാകിസ്ഥാനെ ആദ്യമായി തോൽപ്പിച്ചപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയാണ്. അതിനാല്‍ മറ്റ് നിരവധി പേരെ പോലെ ശരിക്കും ആ ഒരു നിമിഷം ഞാൻ മറക്കില്ല" ജോനാഥൻ ട്രോട്ട് പറഞ്ഞു (Afghanistan coach Jonathan Trott on Cricket World Cup 2023 campaign).

ALSO READ: 'രണ്ട് ദിവസം തരൂ, എല്ലാം വെളിപ്പെടുത്താം'; ലങ്കയുടെ മോശം പ്രകടനത്തിന് കാരണമുണ്ടെന്ന് ചീഫ് സെലക്‌ടര്‍

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ടതിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ജോനാഥൻ ട്രോട്ടിന്‍റെ വാക്കുകള്‍. ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റ് നേടിയ അഫ്‌ഗാനിസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ ഏഴിനുള്ളില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് യോഗ്യത നേടാനും ടീമിന് കഴിഞ്ഞു.

ALSO READ: 'കോലിക്ക് പകരമാകാൻ രോഹിതിന് താല്‍പര്യമില്ലായിരുന്നു', നായകസ്ഥാനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ടീമിന്‍റെ ഈ പ്രകടനത്തിന് കളിക്കാരെ ജോനാഥൻ ട്രോട്ട് അഭിനന്ദിക്കുകയും ചെയ്‌തു. അഫ്ഗാനിസ്ഥാന് മികച്ച ഒരു കൂട്ടം കളിക്കാരുണ്ട്. ലോക വേദികളില്‍ തങ്ങളുടെ ടീമിനെ പ്രതിനിധീകരിക്കുന്നതിൽ അവര്‍ അഭിമാനിക്കുന്നുവെന്നും ട്രോട്ട് പറഞ്ഞു. ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് എത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും എപ്പോഴും വിജയങ്ങള്‍ മാത്രം നേടാന്‍ കഴിയില്ല എന്നതിനാല്‍ ഉയര്‍ച്ച താഴ്‌ചകളെ അംഗീകരിക്കുന്നതായും അഫ്‌ഗാന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു.

ALSO READ: 'അതൊന്നും അത്‌ഭുതമായിരുന്നില്ല, അധ്വാനിച്ച് നേടിയതാണ്; ഈ ലോകകപ്പ് അഫ്‌ഗാന്‍റേത് കൂടിയാണ്...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.