ETV Bharat / sports

ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുന്‍പ് മുത്തശ്ശിയ്‌ക്ക് അരികിലെത്തി രചിന്‍; പേരക്കുട്ടിയുടെ ദൃഷ്‌ടിദോഷം മാറാന്‍ പ്രാര്‍ഥന

author img

By ETV Bharat Kerala Team

Published : Nov 10, 2023, 12:03 PM IST

Rachin Ravindra Visits Grandparents Home In Bengaluru: ബെംഗളൂരുവിലെ വീട്ടിലെത്തി മുത്തശ്ശിയെ കണ്ട് രചിന്‍ രവീന്ദ്ര.

Cricket World Cup 2023  Rachin Ravindra  Rachin Ravindra Visits Grandparents Home  Rachin Ravindra Grandparents Home  Rachin Ravindra Bengaluru Home  ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  രചിന്‍ രവീന്ദ്ര  മുത്തശ്ശിയെ കാണാനെത്തി രചിന്‍ രവീന്ദ്ര  രചിന്‍
Rachin Ravindra Visits Grandparents Home In Bengaluru

ബെംഗളൂരു : തുടര്‍ തോല്‍വികള്‍ക്കൊടുവില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) അഞ്ചാം ജയം സ്വന്തമാക്കി സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് (New Zealand). നിലവിലെ സാഹചര്യത്തില്‍ ഒന്നാം സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി കിവീസ് തന്നെ എത്താനാണ് സാധ്യത. ഇതില്‍ മാറ്റമുണ്ടാകണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം.

അതേസമയം, സെമി ഫൈനല്‍ 99 ശതമാനം ഉറപ്പായ ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ പുത്തന്‍ താരോദയം രചിന്‍ രവീന്ദ്ര തന്‍റെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനായി ബെംഗളൂരുവിലെ വീട്ടിലെത്തിയിരുന്നു. ലോകകപ്പില്‍ മിന്നും പ്രകടനങ്ങള്‍ തുടരുന്നതിനിടെയായിരുന്നു രചിന്‍റെ വീട്ടിലേക്കുള്ള സന്ദര്‍ശനം. തങ്ങളുടെ വീട്ടിലേക്ക് എത്തിയ ചെറുമകനെ സ്വീകരിച്ച രചിന്‍റെ മുത്തശ്ശി ദൃഷ്‌ടിദോഷം മാറ്റാന്‍ രചിനെ ഉഴിഞ്ഞിടുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഇന്ത്യന്‍ ദമ്പതികളായ രവി കൃഷ്‌ണമൂര്‍ത്തി (Ravi Krishnamurthy) ദീപ കൃഷ്‌ണമൂര്‍ത്തി (Deepa Krishnamurthy) എന്നിവരുടെ മകനായ രചിന്‍ 1999ല്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്‌ടണിലാണ് ജനിച്ചത്. ബെംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്നു രചിന്‍റെ പിതാവ്. 1990കളിലായിരുന്നു അദ്ദേഹം ന്യൂസിലന്‍ഡിലേക്ക് എത്തുന്നത്.

ഐടി രംഗത്തായിരുന്നു ജോലിയെങ്കിലും ക്രിക്കറ്റിന്‍റെ കടുത്ത ആരാധകന്‍ കൂടിയിയിരുന്നു രചിന്‍റെ അച്ഛന്‍. ന്യൂസിലന്‍ഡിലേക്ക് എത്തിയതിന് പിന്നാലെ, അവിടെ അദ്ദേഹം ഒരു ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കുകയും ചെയ്‌തു. ഇന്ത്യയിലായിരുന്ന സമയത്ത് നിരവധി ക്ലബ് മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ ആരാധകനായിരുന്നു അദ്ദേഹം. ഇവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് അദ്ദേഹം തന്‍റെ മകന് രചിന്‍ രവീന്ദ്ര എന്ന പേരിട്ടത്.

അതേസമയം, ആദ്യ ലോകകപ്പില്‍ തന്നെ തകര്‍പ്പന്‍ ഫോമിലാണ് രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിനായി ബാറ്റ് വീശുന്നത്. ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 9 കളിയില്‍ നിന്നും 565 റണ്‍സ് അടിച്ചെടുക്കാന്‍ രചിന്‍ രവീന്ദ്രയ്‌ക്ക് സാധിച്ചിട്ടുണ്ട്. 70.62 ശരാശരിയിലും 108.44 സ്ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന രചിന്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഇതുവരെ തന്‍റെ പേരിലാക്കി.

ഈ പ്രകടനങ്ങളോടെ അരങ്ങേറ്റ ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും രചിന്‍ മാറി. 2019ല്‍ ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോ സ്ഥാപിച്ച റെക്കോഡാണ് രചിന്‍ മറികടന്നത്. അന്ന് 11 ഇന്നിങ്‌സ് കളിച്ച ബെയര്‍സ്റ്റോ 532 റണ്‍സായിരുന്നു സ്വന്തമാക്കിയത്.

Also Read: സച്ചിന്‍ വീണു, ഇനി അവിടെ രചിന്‍; ലോകകപ്പ് റണ്‍വേട്ടയില്‍ റെക്കോഡ് സ്വന്തമാക്കി കിവീസ് ബാറ്റര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.