ETV Bharat / sports

'തികച്ചും വ്യത്യസ്‌തരാണ് അവര്‍ രണ്ട് പേരും...'; രോഹിത് ശര്‍മയേയും വിരാട് കോലിയേയും കുറിച്ച് ദിലീപ് വെങ്‌സര്‍കാര്‍

author img

By ETV Bharat Kerala Team

Published : Nov 17, 2023, 9:13 AM IST

Cricket World Cup 2023  Dilip Vengsarkar About Rohit Sharma  Dilip Vengsarkar About Virat Kohli  Rohit Sharma and Virat Kohli  Virat Kohli Stats in CWC 2023  Rohit Sharma In CWC 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ദിലീപ് വെങ്‌സര്‍കര്‍ രോഹിത് ശര്‍മ വിരാട് കോലി  ഇന്ത്യ ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ വിരാട് കോലി ലോകകപ്പ് പ്രകടനം
Dilip Vengsarkar About Rohit Sharma and Virat Kohli

Dilip Vengsarkar About Rohit Sharma and Virat Kohli: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരെ കുറിച്ച് മുന്‍ താരം ദിലീപ് വെങ്‌സര്‍കാര്‍.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും വ്യത്യസ്‌തരായ രണ്ട് കളിക്കാരാണെന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്‌സര്‍കാര്‍ (Dilip Vengsarkar About Rohit Sharma and Virat Kohli). വിരാട് കോലി വളരെ ഫിറ്റായ ഒരു താരമാണ്, രോഹിത് വളരയേറെ കഴിവുള്ള ബാറ്ററുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു 1983 ലോകകപ്പ് ജേതാവിന്‍റെ പ്രതികരണം.

'മനസാന്നിധ്യവും കഴിവും കൊണ്ട് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നേട്ടം കൊയ്‌തിട്ടുള്ള ചുരുക്കം ചില കളിക്കാരെ മാത്രമെ നമുക്ക് കാണാന്‍ സാധിക്കൂ. അത്തരത്തില്‍ ഒരാളാണ് വിരാട് കോലി. ഇതുവരെ കോലി കളിച്ച രീതിയെ മികച്ചത് എന്നാല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കില്ല.

വിരാട് കോലിയേക്കാള്‍ വളരെ ശാന്തനായിട്ടാണ് പലപ്പോഴും രോഹിത് ശര്‍മയെ കാണാന്‍ സാധിക്കുന്നത്. തന്‍റെ ആക്രമണോത്സുകത കൊണ്ടും പോസിറ്റീവ് മനോഭാവം കൊണ്ടും ഒരു മത്സരത്തിന്‍റെ മുഖമായി മാറുന്നത് വിരാടാണ്. എന്നാല്‍, അസാമാന്യ കഴിവുള്ള താരമാണ് രോഹിത് ശര്‍മ.

അവന്‍റെ കഴിവിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ബാറ്റിങ്ങില്‍ രോഹിതിന്‍റെ മികവും അദ്ദേഹത്തിന്‍റെ മനസാന്നിധ്യവും വളരെ മികച്ചതാണ്. അവന്‍ പായിക്കുന്ന ഷോട്ടുകള്‍ക്ക് പോലും അതിന്‍റേതായ ഒരു മനോഹാരിതയുണ്ടാകാറുണ്ട്.

ഇന്ത്യന്‍ ടീമിന്‍റെ മുഖമായ ഇരുവരും തീര്‍ത്തും വ്യത്യസ്‌തരായ രണ്ട് കളിക്കാരാണ്. ഏറെ കഴിവുകള്‍ ഇരുവര്‍ക്കുമുണ്ട്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ കുറച്ച് കൂടി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചാല്‍ രോഹിത് ശര്‍മയ്‌ക്ക് ഇനിയുമൊരു അഞ്ച് വര്‍ഷത്തോളം കാലം കൂടി ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കും'- ദിലീപ് വെങ്‌സര്‍കര്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് പിന്നിലെ പ്രധാന താരങ്ങളാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും. ടൂര്‍ണമെന്‍റിലെ തന്നെ ടോപ്‌ സ്കോററായ വിരാട് കോലി 10 മത്സരങ്ങളില്‍ നിന്നും 711 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ അടിച്ചെടുത്തത് 550 റണ്‍സാണ്. ഇവരുടെ മികവില്‍ ഞായറാഴ്‌ച (നവംബര്‍ 19) നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read : 'തലക്കെട്ടുകളില്‍ നിറയുന്നത് കോലിയും ഷമിയും, എന്നാല്‍ ഇന്ത്യയുടെ 'യഥാര്‍ഥ ഹീറോ' മറ്റൊരാള്‍...': നാസര്‍ ഹുസൈന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.