ETV Bharat / international

കുടിയേറ്റ ബോട്ട് മറിഞ്ഞ് അപകടം; 60ലധികം പേർ മരിച്ചു, 38 പേരെ രക്ഷപ്പെടുത്തി

author img

By

Published : Aug 17, 2023, 9:28 AM IST

Updated : Aug 17, 2023, 2:23 PM IST

ജൂലൈ 10 ന് സെനഗലിൽ നിന്ന് പുറപ്പെട്ട പിറോഗ് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 38 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ.

boat capsizes off Cape Verde  boat accident in Cape Verde death toll  boat accident in Cape Verde  boat accident  boat capsizes  boat  കേപ് വെർഡെ  കേപ് വെർഡെ ബോട്ട് അപകടം  ബോട്ട് അപകടം  ബോട്ട് മറിഞ്ഞ് അപകടം  കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് അപകടം  ബോട്ട് മറിഞ്ഞ് മരണം  ബോട്ട് മറിഞ്ഞു
കേപ് വെർഡെ

കേപ് വെർഡെ : കേപ് വെർഡെയിൽ ബോട്ട് മറിഞ്ഞ് 60ലധികം പേർ മരിച്ചു. 38 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. 100-ലധികം അഭയാർഥികളുമായി ജൂലൈ 10 ന് സെനഗലിൽ നിന്ന് പുറപ്പെട്ട പിറോഗ് എന്ന് വിളിക്കപ്പെടുന്ന വലിയ മത്സ്യബന്ധന ബോട്ടാണ് കേപ് വെർഡെയിൽ മുങ്ങിയതെന്ന് സ്‌പാനിഷ് മൈഗ്രേഷൻ അഡ്വക്കസി ഗ്രൂപ്പ് വാക്കിംഗ് ബോർഡേഴ്‌സ് പറഞ്ഞു.

ഗിനിയ-ബിസാവു പൗരൻ ഉൾപ്പെടെ 38 പേരെയാണ് ബോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് സെനഗൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത് നിന്ന് 620 കിലോമീറ്റർ അകലെയുള്ള ദ്വീപ് രാഷ്‌ട്രമായ കേപ് വെർഡെയിൽ നിന്ന് 320 കിലോമീറ്റർ അകലെ വച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ്‌പാനിഷ് കാനറി ദ്വീപുകളിലേക്കുള്ള സമുദ്ര കുടിയേറ്റ പാതയിലാണ് കേപ് വെർഡെ സ്ഥിതിചെയ്യുന്നത്.

'അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സ്വാഗതം ചെയ്യുകയും മരിച്ചവരെ ആദരവോടെ സംസ്‌കരിക്കുകയും വേണം' എന്ന് കേപ് വെർഡിയൻ ആരോഗ്യ മന്ത്രി ഫിലോമിന ഗോൺകാൽവ്‌സിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

'ദാരിദ്ര്യത്തിൽ നിന്നും യുദ്ധത്തിൽ നിന്നും പലായനം ചെയ്യുന്ന ആയിരക്കണക്കിന് അഭയാർഥികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി ഓരോ വർഷവും ഇത്തരത്തിൽ അപകടകരമായ യാത്ര നടത്തുന്നു. അവർ പലപ്പോഴും മിതമായ ബോട്ടുകളിലോ കള്ളക്കടത്തുകാരുടെ മോട്ടറൈസ്‌ഡ് തോണികളിലോ യാത്ര ചെയ്യുന്നു.'- ന്യൂസ് ഏജൻസിയായ അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.

വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ ബോട്ട് മുങ്ങി, 103 പേർ മരിച്ചു : ഇക്കഴിഞ്ഞ ജൂണില്‍ നൈജര്‍ നദിയിലുണ്ടായ ബോട്ടപകടത്തില്‍ 103 പേരാണ് മരിച്ചത്. വടക്കന്‍ നൈജീരിയയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങിയവര്‍ സഞ്ചരിച്ച ബോട്ടായിരുന്നു മറിഞ്ഞത്. ഇലോറില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ ഉണ്ടായ അപകടത്തില്‍ നിരവധി കുട്ടികള്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു.

മൂന്നോറോളം പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ബന്ധുക്കളാണെന്ന് പിന്നീട് അധികൃതര്‍ അറിയിച്ചിരുന്നു. നൈജറിലെ എഗ്‌ബൗട്ടി ഗ്രാമത്തില്‍ വിവാഹ ചടങ്ങിനെത്തിയ സംഘം മടങ്ങിയതായിരുന്നു ബോട്ട്.

സൈക്കിളില്‍ ആയിരുന്നു ചടങ്ങിലേക്ക് പലരും എത്തിയത്. എന്നാല്‍, മഴയെ തുടര്‍ന്ന് റോഡില്‍ വെള്ളം കയറുകയും തുടര്‍ന്ന് ഇവര്‍ യാത്ര ബോട്ടിലേക്ക് മാറ്റുകയുമായിരുന്നു. മടക്കയാത്രയില്‍ ഇവര്‍ സഞ്ചരിച്ച ബോട്ട് മരത്തടിയില്‍ ഇടിക്കുകയും തുടര്‍ന്ന് അത് രണ്ടായി പിളരുകയും ചെയ്‌തതിനെ തുടര്‍ന്നായിരുന്നു അപകടം.

മേഖലയില്‍ പൊതുവെ പല വിദൂര കമ്മ്യൂണിറ്റികളും ബോട്ടപകടം പതിവാണ്. ഇവിടങ്ങളില്‍ പ്രാദേശികമായി ഉപയോഗിക്കുന്ന ബോട്ടുകള്‍ തന്നെയാണ് ജലഗതാഗതത്തിനും വിനിയോഗിക്കുന്നത്. അമിതഭാരം നടത്താത്തതും അറ്റകൂറ്റപ്പണികള്‍ കൃത്യമായി ചെയ്യാത്തതുമായ ബോട്ടുകളുടെ ഉപയോഗമാണ് ഇവിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണം.

അതേസമയം, നൈജര്‍ നദിയിലെ അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്നായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. തെരച്ചിലില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ തങ്ങളുടെ ആചാരങ്ങള്‍ക്ക് അനുസരിച്ച് നദിക്ക് സമീപത്തായി അടക്കം ചെയ്യുകയായിരുന്നു.

Read more : Nigeria boat accident| നൈജീരിയയിൽ ബോട്ട് മറിഞ്ഞ് 103 മരണം, അപകടം വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ

Last Updated : Aug 17, 2023, 2:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.