ETV Bharat / entertainment

കാത്തിരിപ്പ് അവസാനിച്ചു ; രൺബീറിന്‍റെ 'അനിമൽ' ട്രെയിലർ ഉടൻ പ്രേക്ഷകരിലേക്ക്, റിലീസ് തീയതി പുറത്ത്

author img

By ETV Bharat Kerala Team

Published : Nov 20, 2023, 8:13 PM IST

Ranbir Kapoors Animal trailer release date  Ranbir Kapoors Animal  Animal trailer release date out  Animal movie trailer will be released soon  Ranbir Kapoor and Rashmika Mandanna starrer Animal  Ranbir Kapoor and Rashmika Mandanna in Animal  രൺബീറിന്‍റെ ആനിമൽ ട്രെയിലർ ഉടൻ പ്രേക്ഷകരിലേക്ക്  ആനിമൽ ട്രെയിലർ ഉടൻ പ്രേക്ഷകരിലേക്ക്  ആനിമൽ ട്രെയിലർ റിലീസ്  ആനിമൽ ട്രെയിലർ റിലീസ് തീയതി പുറത്ത്  രൺബീർ കപൂർ നായകനാകുന്ന ആനിമൽ  Animal trailer to hit audiences on November 23  ആനിമൽ ട്രെയിലർ നവംബർ 23 ന്  ആനിമൽ ട്രെയിലർ  Animal movie trailer
Ranbir Kapoors Animal movie trailer

'Animal' trailer to hit audiences on November 23: 'അനിമൽ' ട്രെയിലർ നവംബർ 23 ന് പ്രേക്ഷകരിലേക്ക്

ഹൈദരാബാദ്: രൺബീർ കപൂർ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അനിമൽ'. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക. 'അനിമൽ' സിനിമയുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

'അനിമലി'ന്‍റെ ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്നാണ് നിർമാതാക്കളുടെ അറിയിപ്പ് (Ranbir Kapoor's Animal trailer release date). നവംബർ 23 ന് ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരിലേക്കെത്തുമെന്ന് പ്രൊഡക്ഷൻ ബാനറായ ടി-സീരീസ് അറിയിച്ചു. ഇതോടെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ് ('Animal' trailer to hit audiences on November 23).

പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് 'അനിമൽ'. 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന 'അനിമലി'ന്‍റെ പോസ്റ്ററുകളും ഗാനങ്ങളും ടീസറുകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഡിസംബര്‍ ഒന്നിന് അനിമൽ തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ പൊടിപൊടിക്കുകയാണ്.

കഴിഞ്ഞ ദിവസം 'അനിമലി'ന്‍റെ ടീസർ ദുബായിലെ ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു (Ranbir Kapoor's 'Animal' Teaser Screened at Burj Khalifa). പ്രത്യേക ലേസര്‍ ഷോയിലൂടെയാണ് ബുര്‍ജ് ഖലീഫയില്‍ ടീസർ പ്രദര്‍ശിപ്പിച്ച് നിർമാതാക്കൾ ആരാധകരെ ആവേശത്തിലാക്കിയത്. രൺബീര്‍ കപൂറും, ബോബി ഡിയോളും നിര്‍മാതാവ് ഭൂഷന്‍ കുമാറും ചടങ്ങിന് സാക്ഷികളായി.

READ ALSO: 'ആനിമലി'ന്‍റെ ഗർജനം അങ്ങ് ബുര്‍ജ് ഖലീഫയിലും ; രണ്‍ബീര്‍ കപൂര്‍ ചിത്രം വരുന്നു

അനിൽ കപൂറും ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. പ്രതിനായക വേഷത്തിലാണ് ബോബി ഡിയോൾ എത്തുക. ക്രൂരനായ വില്ലനായി ബോബി ഡിയോൾ തിളങ്ങുമെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ തരുന്ന സൂചന. തൃപ്‌തി ദിമ്രിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അടുത്തിടെയാണ് സിനിമയിലെ പുതിയ ഗാനം നിർമാതാക്കൾ പുറത്തുവിട്ടത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം പ്രേക്ഷകരിലേക്കെത്തിച്ച, സോനു നിഗം പാടിയ 'പാപാ മേരി ജാൻ...' എന്ന ഗാനമാണ് പുറത്തുവന്നത്. ഗാനത്തിന്‍റെ 'നീയാണ് അഖിലം' എന്ന് തുടങ്ങുന്ന മലയാളം പതിപ്പും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മധു ബാലകൃഷ്‌ണന്‍ ആണ് ഗാനാലാപനം. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്.

ഒന്‍പത് സംഗീത സംവിധായകര്‍ ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതും 'അനിമലി'ന്‍റെ സവിശേഷതയാണ്. ഹര്‍ഷവര്‍ദ്ധന് പുറമെ പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവർ സംഗീത സംവിധായകരായി 'അനിമലി'ന്‍റെ അണിയറയിലുണ്ട്.

ടി-സീരീസ് നിർമിക്കുന്ന ഈ പാൻ-ഇന്ത്യൻ സിനിമ ഡിസംബർ ഒന്നിന് ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേ സമയം തിയേറ്ററുകളിൽ എത്തും. രസകരമെന്നു പറയട്ടെ, 'അനിമലി'ന് തിയേറ്ററുകളിൽ നേരിടാൻ ശക്തനായ ഒരു എതിരാളിയുമുണ്ട്. വിക്കി കൗശൽ നായകനായ 'സാം ബഹാദൂർ' ആണ് തിയേറ്ററുകളിലെ 'അനിമലി'ന്‍റെ എതിരാളി. തിയേറ്ററുകളിൽ പ്രേക്ഷകർ ഏത് സിനിമയെ നെഞ്ചേറ്റുമെന്ന് കണ്ടറിയാം.

READ ALSO: 'ബഠ്‍തേ ചലോ'; വിക്കി കൗശലിന്‍റെ 'സാം ബഹാദുറി'ലെ ആദ്യ ഗാനമെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.