'ബഠ്‍തേ ചലോ'; വിക്കി കൗശലിന്‍റെ 'സാം ബഹാദുറി'ലെ ആദ്യ ഗാനമെത്തി

author img

By ETV Bharat Kerala Desk

Published : Nov 13, 2023, 7:21 PM IST

Badhte Chalo song from Sam Bahadur movie out

Badhte Chalo Song from Sam Bahadur : ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യ വ്യക്തി സാം മനേക്‌ ഷായുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രമാണ് 'സാം ബഹാദുർ'

ബോളിവുഡ് യുവതാരനിരയിൽ ശ്രദ്ധേയനായ വിക്കി കൗശൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'സാം ബഹാദുര്‍'. പ്രശസ്‌ത സംവിധായിക മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. 'ബഠ്‍തേ ചലോ...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ശങ്കര്‍ മഹാദേവൻ, ലോയ്, ഇഷാൻ എന്നിവരാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ശങ്കര്‍ മഹാദേവനും വിശാല്‍ ദഡ്‍ലാനിക്കുമൊപ്പം ദിവ്യ കുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യ വ്യക്തി സാം മനേക്‌ ഷായുടെ ജീവിതമാണ് 'സാം ബഹാദുർ' എന്ന ഈ ചിത്രത്തിന്‍റെ ആധാരം. യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിൽ സാം മനേക്‌ ഷാ ആയാണ് വിക്കി കൗശല്‍ വേഷമിടുന്നത് (Vicky Kaushal as Sam Manekshaw in Sam Bahadur). 1971ൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു സാം മനേക്‌ ഷാ.

ചലച്ചിത്ര പ്രേമികള്‍ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് 'സാം ബഹാദുർ'. ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാറുമായി വിക്കി കൗശല്‍ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. റോണി സ്‍ക്ര്യൂവാലയാണ് സാം ബഹാദുർ നിർമിക്കുന്നത്.

READ ALSO: Vicky Kaushal's Sam Bahadur Teaser : വിക്കി കൗശലിന്‍റെ 'സാം ബഹാദുർ' ടീസര്‍ വരുന്നു ; ലോകകപ്പിനിടെയും പ്രദര്‍ശിപ്പിക്കും

ചിത്രത്തിൽ വ്യത്യസ്‌തമായ ലുക്കിലാണ് വിക്കി കൗശൽ. സാം മനേക്‌ ഷായുടെ മാനറിസങ്ങളും വിക്കി കൗശൽ സ്‌ക്രീനിലേക്ക് പകർത്തുന്നുണ്ട്. ഇപ്പോൾ പുറത്തുവന്ന ഗാനത്തിലും വിക്കി കൗശലിന്‍റെ വേറിട്ട രൂപവും ഭാവവും മേക്കോവറുമെല്ലാം ശ്രദ്ധ നേടുന്നുണ്ട്.

സാന്യ മല്‍ഹോത്രയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ഫാത്തിമ സന ഷെയ്‌ഖും പ്രധാന വേഷത്തിലുണ്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് ഫാത്തിമ സന എത്തുക. ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‍കോവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

READ ALSO: രാജ്യത്തിനും സൈന്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച സാം ബഹാദുര്‍; പുതിയ പോസ്‌റ്റുമായി വിക്കി കൗശല്‍

ജയ് ഐ പട്ടേലാണ് 'സാം ബഹാദുറി'ന്‍റെ ഛായാഗ്രാഹകൻ. അങ്കിത്, ബന്‍റു ഖന്ന, വിക്കി മഖു, അമിത് മെഹ്‍ത എന്നിവർ ലൈൻ പ്രൊഡ്യൂസര്‍മാരായ ചിത്രത്തിന്‍റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ പഷണ്‍ ജാല്‍ ആണ്. സഹൂര്‍ പോസ്റ്റര്‍ പ്രൊഡ്യൂസറും പ്രഫുല്‍ ശര്‍മ, രവി തിവാരി എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.