രാജ്യത്തിനും സൈന്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച സാം ബഹാദുര്‍; പുതിയ പോസ്‌റ്റുമായി വിക്കി കൗശല്‍

author img

By ETV Bharat Kerala Team

Published : Nov 6, 2023, 2:12 PM IST

Vicky Kaushal Vicky Kaushal in Sam Bahadur Sam Bahadur new poster Vicky Kaushal Sam Bahadur new poster Sam Bahadur trailer Vicky Kaushal in Sam Bahadu Sam Bahadur release date സാം ബഹാദൂര്‍ പുതിയ പോസ്‌റ്റുമായി വിക്കി കൗശല്‍ വിക്കി കൗശല്‍ സാം ബഹാദൂറിന്‍റെ പുതിയ പോസ്‌റ്റര്‍ Vicky Kaushal movie new poster സാം ബഹാദൂര്‍ പോസ്‌റ്റര്‍ സാം ബഹാദൂര്‍ ട്രെയിലര്‍ സാം ബഹാദൂര്‍ റിലീസ്

Sam Bahadur trailer will drop soon: വിക്കി കൗശൽ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന സാം ബഹാദുറിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. സാം ബഹാദുര്‍ ട്രെയിലര്‍ റിലീസിനെ കുറിച്ചും താരം വെളിപ്പെടുത്തി.

ബോളിവുഡ് താരം വിക്കി കൗശലിന്‍റേതായി (Vicky Kaushal) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാം ബഹാദുര്‍' (Sam Bahadur). ഇന്ത്യയിലെ ആദ്യ ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ (Indias first field marshal Sam Manekshaw) ജീവിതത്തെ ആസ്‌പദമാക്കി സംവിധായകന്‍ മേഘ്‌ന ഗുല്‍സാര്‍ (Meghna Gulzar) ഒരുക്കിയ ബയോപിക്കാണ് 'സാം ബഹാദുര്‍' (Biopic of Sam Manekshaw).

വിക്കി കൗശല്‍ ആണ് ചിത്രത്തില്‍ സാം മനേക്ഷയുടെ വേഷത്തില്‍ എത്തുന്നത് (Vicky Kaushal as Sam Manekshaw). ഇന്ത്യന്‍ കരസേനയുടെ പരമോന്നത പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ പദവിയില്‍ എത്തിയ ആദ്യ വ്യക്തിയാണ് സാം ഹോര്‍മുസ്‌ജി സാം ബഹാദുര്‍ ജംഷെഡ്‌ജി മനേക്‌ഷാ.

Also Read: Vicky Kaushal's Sam Bahadur Teaser : വിക്കി കൗശലിന്‍റെ 'സാം ബഹാദുർ' ടീസര്‍ വരുന്നു ; ലോകകപ്പിനിടെയും പ്രദര്‍ശിപ്പിക്കും

ഇപ്പോഴിതാ 'സാം ബഹാദുറി'ന്‍റെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുകയാണ് വിക്കി കൗശല്‍. ഒപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'രാജ്യത്തിന് വേണ്ടി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയെ കുറിച്ചുള്ള കഥയാണ് ഇത്.' -ഇപ്രകാരം കുറിച്ചു കൊണ്ടാണ് വിക്കി കൗശല്‍ സാം ബഹാദുര്‍ പോസ്‌റ്റര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

 • " class="align-text-top noRightClick twitterSection" data="">

ഒരു കൂട്ടം സൈനികരുടെ നടുവിൽ നിൽക്കുന്ന വിക്കിയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. രാജ്യത്തെ സേവിക്കുന്നതിനുള്ള ഒരു വ്യക്തിയുടെ അചഞ്ചലമായ സമർപ്പണത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന ഒരു തീവ്രമായ ഭാവമാണ് പോസ്‌റ്ററില്‍ വിക്കി കൗശലില്‍ പ്രകടമാകുന്നത്.

ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രത്തിനുമായി തന്‍റെ ജീവിതം പൂർണമായും സമർപ്പിച്ച ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നാളെ (നവംബര്‍ 7) 'സാം ബഹാദുര്‍' ട്രെയിലര്‍ റിലീസ് (Sam Bahadur Trailer Release) ചെയ്യുമെന്നും ഡിസംബര്‍ 1ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും വിക്കി കൗശല്‍ അറിയിച്ചിട്ടുണ്ട് (Sam Bahadur Release).

Also Read: പാട്ടിന്‍റെ വരികള്‍ ഭാര്യ കത്രീനയ്‌ക്ക് സമര്‍പ്പിച്ച് വിക്കി കൗശല്‍; താരദമ്പതികളുടെ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍

സാം ബഹാദുര്‍ പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ വിക്കി കൗശലിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. നിരവധി പേര്‍ ചിത്രത്തിന് ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായി രംഗത്തെത്തി. ഒരാള്‍ 'ആവേശം' എന്ന് കുറിച്ചു. 'പൂർണമായും നിങ്ങള്‍ സ്വയം രൂപാന്തരപ്പെട്ടു! ഈ ശരീര ഭാഷ ഉപയോഗിച്ച് ഞങ്ങൾക്ക് ഒരു മാസ്‌റ്റര്‍പീസ് ഉറപ്പു നൽകുന്നു!' -മറ്റൊരു ആരാധകന്‍ കുറിച്ചു.

ഡല്‍ഹിയിലെ മനേക്ഷാ സെന്‍ററില്‍ ആകും സാം ബഹാദുറിന്‍റെ പ്രൗഢഗംഭീരമായ ട്രെയിലര്‍ ലോഞ്ച് നടക്കുന്നത്. അതേസമയം ഒരു വിശിഷ്‌ട അതിഥിയാകും സാം ബഹാദുര്‍ ട്രെയിലര്‍ അനാച്ഛാദനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ (Sam Bahadur Trailer launch at Manekshaw Centre) നാളെ എത്തുന്ന ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read: independence day 2023| ബോളിവുഡിൽ വരാനിരിക്കുന്ന ദേശഭക്തി സിനിമകൾ ഇവയാണ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.