കെ എല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹം; ആഘോഷങ്ങള്‍ വൈറല്‍

കെ എല്‍ രാഹുല്‍ ആതിയ ഷെട്ടി വിവാഹം; ആഘോഷങ്ങള്‍ വൈറല്‍
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആതിയ ഷെട്ടിയുടെയും കെ.എല്‍ രാഹുലിന്‍റെയും വിവാഹം ഇന്ന്. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും തമ്മിലുള്ള താര വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു നാളേറെയായി ആരാധകര്‍. ജനുവരി 23ന് നടക്കുന്ന വിവാഹത്തിനായി കഴിഞ്ഞ രണ്ട് ദിവസമായി സുനില്‍ ഷെട്ടിയുടെ ഖണ്ടാല ഫാം ഹൗസില്‍ ആതിയയുടെയും രാഹുലിന്‍റെയും കുടുംബാംഗങ്ങള്‍ താമസിച്ച് വരികയാണ്.
-
#AthiyaShetty and #KLRahul shook their legs for Mujse Shadi Karogi ahead their marriage today.!😍❤️❤️@BeingSalmanKhan @KicchaSudeeppic.twitter.com/Qeae44ul6x
— Kiccha Salman Fans Club ® (@KSSKFans) January 23, 2023
വിവാഹവുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹിതരാകാന്‍ പോകുന്ന രാഹുലിന്‍റെയും ആതിയയുടെയും ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'മുച്‌സെ ഷാദി കരോഗി' എന്ന ഗാനത്തിന് ചുവടുകള്‍ വയ്‌ക്കുന്ന രാഹുലിന്‍റെയും ആതിയയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
-
The Sangeet ceremony of #athiyashetty and #klrahul at Sunil Shetty's Khandala house. pic.twitter.com/9iFzTfbNVn
— Sharmila Maiti (@sharmilamaiti) January 23, 2023
ട്വിറ്ററില്‍ ഒരു ഫാന്‍ ക്ലബ്ബാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. പാട്ടിനൊപ്പം അതിഥികള്‍ നൃത്തം ചെയ്യുന്നത് ആസ്വദിക്കുന്ന രാഹുലിനെയും വീഡിയോയില്‍ കാണാം. വിവാഹത്തിന് മുന്നോടിയായി ഞായറാഴ്‌ച സംഗീത വിരുന്നും സംഘടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളും സിനിമ മേഖലയിലെ സുഹൃത്തുക്കളും സംഗീത വിരുന്നില്‍ പങ്കെടുത്തിരുന്നു.
-
KL Rahul's Pali house is all decorated with lights ahead of the wedding with Athiya Shetty.#KLRahul #AthiyaShettypic.twitter.com/K1jr1Avjzb
— DRINK CRICKET (@Drink_Cricket) January 22, 2023
കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലാണ് രാഹുലിന്‍റെ ജനനം. തുളു വംശജയായ ആതിയയുടെ ജനനം മുംബൈയിലായിരുന്നെങ്കിലും പിതാവ് സുനില്‍ ഷെട്ടിയുടെ സ്വദേശം മാംഗ്ലൂര്‍ ആണ്.
Also Read: രാഹുല്‍ - ആതിയ വിവാഹം സുനില്‍ ഷെട്ടിയുടെ ഖണ്ഡലയിലെ ബംഗ്ലാവില്‍
