ETV Bharat / city

നാളെ മുതല്‍ നിയമസഭ സമ്മേളനം, വിവാദങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

author img

By

Published : Jul 21, 2021, 12:01 PM IST

നിയമസഭ സമ്മേളനം  നിയമസഭ സമ്മേളനം വാര്‍ത്ത  നിയമസഭ സമ്മേളനം നാളെ  നിയമസഭ സമ്മേളനം നാളെ വാര്‍ത്ത  നിയമസഭ സമ്മേളനം നാളെ ആരംഭിക്കും  നിയമസഭ സമ്മേളനം വിവാദങ്ങള്‍  നിയമസഭ സമ്മേളനം സര്‍ക്കാര്‍ വാര്‍ത്ത  kerala assembly session begins tomorrow  kerala assembly session latest news  kerala assembly session begins tomorrow news  kerala assembly session begins news  kerala assembly session  kerala assembly session begins
നാളെ മുതല്‍ നിയമസഭ സമ്മേളനം, വിവാദങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം നിയമസഭ സമ്മേളനമാണ് വ്യാഴാഴ്‌ച ആരംഭിയ്‌ക്കുന്നത്

തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ കത്തി നില്‍ക്കെ നാളെ മുതല്‍ പിണറായി സര്‍ക്കാരിന്‍റെ രണ്ടാം നിയമസഭ സമ്മേളനം ആരംഭിയ്ക്കും. പീഡന കേസുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം, മുട്ടില്‍ മരംമുറി, സ്വര്‍ണക്കടത്ത്, കിറ്റക്‌സ്, മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി, സ്‌ത്രീ പീഡനത്തിനെതിരായ ഗവര്‍ണറുടെ സത്യാഗ്രഹം എന്നിങ്ങനെ നിരവധി വിവാദങ്ങള്‍ക്കിടെയാണ് നാളെ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.

വിവാദങ്ങള്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ ഈ വിഷയങ്ങളെല്ലാം സഭയില്‍ ശക്തമായി പ്രതിക്ഷം ഉയര്‍ത്തുമെന്നുറപ്പാണ്. അതിനാല്‍ വിവാദങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഭരണ പക്ഷം. ഓഗസ്റ്റ് 18 വരെ നിശ്ചയിച്ചിരിക്കുന്ന സമ്മേളനത്തില്‍ വിവാദ വിഷയങ്ങള്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായും മറ്റും ഉയര്‍ത്തും. പ്രക്ഷുബ്‌ധമായൊരു സമ്മേളനകാലമാണ് വരാന്‍ പോകുന്നതെന്നുറപ്പാണ്.

സഭ സമ്മേളനം ഓഗസ്റ്റ് 18 വരെ

2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്‌ജക്‌ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്‌മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് സമ്മേളനത്തില്‍ പ്രധാനമായും പരിഗണിക്കുന്നത്. 20 ദിവസം സഭ സമ്മേളിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സഭ സമ്മേളനത്തില്‍ നാല് ദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുള്ള സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പരിഗണിക്കും. ഉപധനാഭ്യര്‍ത്ഥകളുടെ ചര്‍ച്ചയ്ക്കും ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിലേയ്ക്കുള്ള ധനവിനിയോഗ ബില്ലിന്‍റെ പരിഗണനയ്ക്ക് വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.

രണ്ട് ധനകാര്യ ബില്ലുകളും സര്‍ക്കാരിന് അത്യാവശ്യം നിര്‍വ്വഹിക്കേണ്ട നിയമനിര്‍മാണം ഏതെങ്കിലുമുണ്ടെങ്കില്‍ അതിനു വേണ്ടിയും അധിക സമയം കണ്ടെത്തും. ഇക്കാര്യങ്ങള്‍ കാര്യോപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

Read more: രാജിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.