ETV Bharat / city

സ്‌കൂളുകളില്‍ വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്; കണക്കെടുക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

author img

By

Published : Jun 4, 2022, 12:38 PM IST

കുട്ടികള്‍ കൊവിഡ് വാക്‌സിനേഷന്‍  സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം  സ്‌കൂള്‍ വാക്‌സിന്‍ വിതരണം ശിവന്‍കുട്ടി  കൊവിഡ് വാക്‌സിന്‍ വിതരണം വിദ്യാഭ്യാസ മന്ത്രി  v sivankutty on covid vaccine distribution at school  kerala minister on covid vaccination for children  covid vaccine distribution at schools in kerala
സ്‌കൂളുകളില്‍ വാക്‌സിന്‍ വിതരണത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്; കണക്കെടുക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം

പ്രായപരിധിയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധിയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരമൊരു തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തത്. വാക്‌സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട്

കുട്ടികളുടെ എണ്ണം അനുസരിച്ച് സ്‌കൂളിലോ രണ്ട് സ്‌കൂളുകള്‍ക്ക് ഒന്ന് എന്ന നിലയിലോ വാക്‌സിന്‍ കേന്ദ്രം ക്രമീകരിക്കാനാണ് നിലവിലെ തീരുമാനം. സ്‌കൂളുകളില്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിന്‍ നല്‍കണം. സംസ്ഥാനത്ത് 15 മുതല്‍ 17 വയസ് വരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

12-14 പ്രായപരിധിയിലുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Also read: ഇപ്പോഴുള്ളത് ഒമിക്രോണ്‍, മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല; കൊവിഡ് കേസുകളിലെ വര്‍ധനവില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.