ETV Bharat / city

Congress workers| മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്ക് പുതിയ ചുമതല നല്‍കി ഡി.സി.സി

author img

By

Published : Nov 18, 2021, 1:20 PM IST

Congress workers attack journalists | അക്രമ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് കൈമാറിയതിന് (Report Submit to KPCC) പിന്നാലെയാണ് ഡി.സി.സിയുടെ (DCC Kozhikode) നടപടി.

journalists attacked in congress meeting  congress investigative team submit report  report submit to KPCC in journalist attack case  journalists attacked in congress meeting Kozhikode  Kozhikode journalists attacked  Congress A group meeting Kozhikode  journalists attacked in Congress A group meeting Kozhikode  new responsibility for congress leaders involved in journalists attack case  journalists attack case Kozhikode  journalists attack case report submit to KPCC  മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോണ്‍ഗ്രസ് പ്രവർത്തകർ  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് ശുപാർശ  അന്വേഷണ സമിതി കെപിസിസിക്ക് റിപ്പോർട്ട് നൽകി  റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറി അന്വേഷണ സമതി  മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്  നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാർശ  കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിക്ക് ശുപാർശ  മാധ്യമ പ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർ പുതിയ ചുമതല  കോഴിക്കോട് മാധ്യമപ്രവര്‍ത്തകർക്ക് മർദനം
മാധ്യമ പ്രവർത്തകർക്ക് മർദനം; നടപടി വേണമെന്ന് അന്വേഷണ സമിതി, കേസിൽ പെട്ടവർക്ക് പുതിയ ചുമതല

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ (Congress workers attack journalists) നടപടിക്ക് ശിപാർശ. നാല് പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറി (Report Submit to KPCC). ഇതിനിടയില്‍ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യപ്പെട്ട ഏഴ് പ്രവർത്തകർക്ക് ഡിസിസി നേതൃത്വം വിവിധ മണ്ഡലങ്ങളിൽ പുതിയ ചുമതല കൂടി നൽകി.

മർദനമേറ്റ മാധ്യമ പ്രവർത്തകരുടെ ഭാഗം കേട്ട അന്വേഷണ സമിതി അക്രമം നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ മൊഴി എടുത്തിട്ടില്ല. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രവർത്തകർ എവിടെയാണെന്ന് അറിയില്ല എന്നാണ് റിപ്പോർട്ട് സമർപ്പിച്ച സമിതി അംഗങ്ങൾ പറയുന്നത്.

കോൺഗ്രസ്‌ ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്‍റ് ഇ. പ്രശാന്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്യണം എന്നാണ് അന്വേഷണ സമിതി കെ.പി.സി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിർദേശം. മുന്‍ ഡിസിസി പ്രസിഡന്‍റ് യു.രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം. ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ.സുരേഷിന് പരസ്യ താക്കീത് നല്‍കണം എന്നും ശിപാര്‍യുണ്ട്.

സി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജോൺ പൂതക്കുഴി എന്നിവർക്കായിരുന്നു അന്വേഷണ ചുമതല. റിപ്പോര്‍ട്ടിനെ സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് ഇടിവി ഭാരത് അഭിപ്രായം ആരാഞ്ഞപ്പോള്‍ 'എസ് പി തല്ലിയ കേസ് എഎസ്ഐ അന്വേഷിക്കുന്നത് പോലെ'യാണ് അന്വേഷണ സമിതി അംഗങ്ങളെ പാർട്ടി വച്ചതെന്നായിരുന്നു മറുപടി.

READ MORE: മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ സംഭവം; കർശന നടപടി സ്വീകരിക്കുമെന്ന്‌ വി.ഡി.സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.