ETV Bharat / city

'മോൻസണിന് പണം നൽകിയത് കെ.സുധാകരന്‍റെ സാന്നിധ്യത്തിൽ' ; കെ.പി.സി.സി അദ്ധ്യക്ഷന്‍റെ വാദം തള്ളി ഷമീർ

author img

By

Published : Sep 29, 2021, 4:19 PM IST

Updated : Sep 29, 2021, 5:21 PM IST

k sudakaran  കെ.പി.സി.സി പ്രസിഡന്‍റ്  കെ.സുധാകരൻ  മോൻസണ്‍ മാവുങ്കൽ  MONSON Mavungal  മോൻസണ്‍ മാവുങ്കൽ  ഷമീർ
മോൻസണ് പണം നൽകിയത് കെ.സുധാകരന്‍റെ സാന്നിധ്യത്തിൽ ; കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വാദങ്ങൾ തള്ളി ഷമീർ

'കെ സുധാകരന്‍റെ ഫോൺ ലൊക്കേഷൻ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കണം'

എറണാകുളം : കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വാദങ്ങൾ തള്ളി മോൻസണ്‍ മാവുങ്കലിനെതിരായ പരാതിക്കാരിൽ ഒരാളായ ഷമീർ. മറ്റൊരു പരാതിക്കാരനായ അനൂപ്, മോൻസണ് പണം കൈമാറുമ്പോൾ കെ.സുധാകരൻ അവിടെ ഉണ്ടായിരുന്നു. ഇത് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണന്നും അദ്ദേഹം പറഞ്ഞു.

പ്രതി മോൻസൺ മാവുങ്കലിന് അനൂപ് പണം നൽകുമ്പോൾ കെ.സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. അന്ന് അദ്ദേഹം കെ.പി.സി.സി പ്രസിഡന്‍റ് ആയിരുന്നില്ല. അദ്ദേഹത്തിന്‍റെ ഫോൺ ലൊക്കേഷൻ ഉൾപ്പടെ പരിശോധിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നും ഷമീർ പറഞ്ഞു.

'മോൻസണിന് പണം നൽകിയത് കെ.സുധാകരന്‍റെ സാന്നിധ്യത്തിൽ' ; കെ.പി.സി.സി അദ്ധ്യക്ഷന്‍റെ വാദം തള്ളി ഷമീർ

കെ.സുധാകരൻ അവിടെ ഉണ്ടാകുമെന്ന് പറഞ്ഞാണ് അനൂപിനെ വിളിച്ചുവരുത്തിയത്. നേരത്തെ തങ്ങളെ അറിയില്ലെന്ന് പറഞ്ഞ സുധാകരൻ ഫോട്ടോ പുറത്തുവന്നപ്പോഴാണ് കണ്ടിട്ടുണ്ടാകാമെന്ന് പറഞ്ഞത്. പരാതിയിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷമീർ വ്യക്തമാക്കി.

ALSO READ : 'മോൺസൺ മാവുങ്കലിനെ പരിചയം ഡോക്‌ടറെന്ന നിലയില്‍'; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കെ സുധാകരൻ

ചികിത്സയുടെ പേരിൽ വഞ്ചിക്കപ്പെട്ടയാളാണ് കെ.സുധാകരൻ. മോൻസണെതിരെ പരാതി നൽകാൻ ഇനിയെങ്കിലും തയ്യാറാകണം കെ.സുധാകരനെതിരെ കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ഷമീർ കൂട്ടിച്ചേർത്തു.

Last Updated :Sep 29, 2021, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.