ETV Bharat / city

'എല്ലാം ചെയ്യിച്ചത് ഗോകുലം ഗോപാലന്‍'; സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളിയുടെ പാളയത്തില്‍

author img

By

Published : Feb 20, 2022, 8:26 PM IST

subhash vasu against gokulam gopalan  subhash vasu returns to vellappally camp  ഗോകുലം ഗോപാലനെതിരെ സുഭാഷ്‌ വാസു  സുഭാഷ്‌ വാസു വെള്ളാപ്പള്ളി പാളയത്തില്‍  സുഭാഷ്‌ വാസു ഗോകുലം ഗോപാലന്‍ ആരോപണം  സുഭാഷ്‌ വാസു വെള്ളാപ്പള്ളി
എല്ലാം ചെയ്യിച്ചത് ഗോകുലം ഗോപാലന്‍; സുഭാഷ് വാസു വീണ്ടും വെള്ളാപ്പള്ളി പാളയത്തില്‍

വെള്ളാപ്പള്ളി നടേശനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്ന് സുഭാഷ്‌ വാസു

ആലപ്പുഴ : എസ്എൻഡിപി വിമത നേതാവും മുൻ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസു വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം. വെള്ളാപ്പള്ളി നടേശനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നില്‍ ഗോകുലം ഗോപാലനായിരുന്നുവെന്നും സുഭാഷ്‌ വാസു പറഞ്ഞു.

തനിക്ക് തെറ്റ് സംഭവിച്ചു. അത് മനസിലാക്കുന്നു. സംഭവിച്ച തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പോലെ മാത്രമായിരുന്നു എല്ലാം. തന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് ഗോകുലം ഗോപാലനാണ്.

സുഭാഷ്‌ വാസു മാധ്യമങ്ങളെ കാണുന്നു

Also read: ഭരണത്തിനുവേണ്ടി വർഗീയ ശക്തികളോട് സന്ധി ചെയ്യാൻ സിപിഎമ്മിന് മടിയില്ല : രമേശ് ചെന്നിത്തല

രക്ഷകനാകുമെന്ന് കരുതിയ ഗോകുലം ഗോപാലൻ കാലനായി. എസ്‌എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുമാണ് സഹായത്തിനെത്തിയത്. വെള്ളാപ്പള്ളി നടേശനെ ഉടൻ നേരിൽ കാണുമെന്നും സുഭാഷ് വാസു വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.