ETV Bharat / state

ഭരണത്തിനുവേണ്ടി വർഗീയ ശക്തികളോട് സന്ധി ചെയ്യാൻ സിപിഎമ്മിന് മടിയില്ല : രമേശ് ചെന്നിത്തല

author img

By

Published : Feb 20, 2022, 4:10 PM IST

'തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പ് കൂട്ടുകച്ചവടം നടത്തുന്നതിനുപകരം പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ് ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്'

ramesh chennithala facebook post  ramesh chennithala criticizes cpm bjp team  രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റ്  രമേശ് ചെന്നിത്തല വിമർശനം സിപിഎം ബിജെപി ബന്ധം
സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. തുടർ ഭരണത്തിന് വേണ്ടി ഏത് വർഗീയ ശക്തികളോടും സന്ധിചെയ്യാൻ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധഃപ്പതിച്ചെന്ന് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.

സംസ്ഥാന വ്യാപകമായുള്ള ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് താൻ മുൻപും പറഞ്ഞിരുന്നു. ഈ കൂട്ടുകെട്ടിന്‍റെ ഭാഗമായി കാസർകോട് ജില്ലയിൽ നടത്തുന്ന വോട്ട് കച്ചവടത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ല കമ്മിറ്റി ഓഫിസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.

ramesh chennithala facebook post  ramesh chennithala criticizes cpm bjp team  രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റ്  രമേശ് ചെന്നിത്തല വിമർശനം സിപിഎം ബിജെപി ബന്ധം
സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രമേശ് ചെന്നിത്തല

Also Read: സി.പി.എമ്മുമായി കൂട്ടുകെട്ട്; ഓഫിസ്‌ താഴിട്ടുപൂട്ടി പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

രണ്ട് കൂട്ടരും തലയിൽ മുണ്ടിട്ട് ഒത്തുതീർപ്പ് കൂട്ടുകച്ചവടം നടത്തുന്നതിനുപകരം പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ് ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്.

സാധാരണ പ്രവർത്തകരെ ബലിദാനികളും രക്തസാക്ഷികളുമാക്കുന്ന അക്രമ നയമാണ് ഒരു വശത്ത് പിന്തുടരുന്നത്. മറുവശത്ത് ഭരണത്തിന്‍റെ സുഖശീതളിമയിൽ രമിക്കുന്നതിനുവേണ്ടി അധാർമികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്ക് നിരക്കുന്നതാണോയെന്ന് ഇരുകൂട്ടരും ചിന്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയപ്രവർത്തനം ഇടതുനയത്തിന്‍റെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.