ETV Bharat / entertainment

യൂട്യൂബ് ചാനൽ ഭീമന്‍മാരുടെ ബോക്‌സിങ് മത്സരം; ആവേശത്തില്‍ ആരാധകര്‍ - MRBEAST VS TSERIES BOXING MATCH

author img

By ETV Bharat Kerala Team

Published : May 17, 2024, 10:57 PM IST

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്ക്രൈബേഴ്‌സുള്ള ഇന്ത്യന്‍ യൂടൂബ് ചാനല്‍ 'ടി-സീരീസ്' സിഇഒയെ രണ്ടാമനായ 'മിസ്‌റ്റർ ബീസ്‌റ്റ്' ബോക്‌സിങ് മത്സരത്തിന് വെല്ലുവിളിച്ചതാണ് ഇന്‍റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

MRBEAST TSERIES  MOST SUBSCRIBED YOUTUBE CHANNELS  യൂടൂബ് ഭീമന്‍മാരുടെ ബോക്‌സിങ്  ടി സീരീസ് മിസ്റ്റർ ബീസ്റ്റ്
T series Logo (Source : Official Facebook)

ലോകത്ത് ഏറ്റവും കൂടുതല്‍ സബ്‌സ്ക്രൈബേഴ്‌സ് ഉള്ള യൂറ്റൂബ് ചാനല്‍ ഉടമകള്‍ തമ്മിലുള്ള മത്സരമാണ് ഇന്‍റര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ച വിഷയമാകുന്നത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്ക്രൈബേഴ്‌സുള്ള ഇന്ത്യന്‍ യൂടൂബ് ചാനല്‍ 'ടി-സീരീസ്' സിഇഒയെ രണ്ടാമനായ 'മിസ്‌റ്റർ ബീസ്‌റ്റ്' ബോക്‌സിങ് മത്സരത്തിന് വെല്ലുവിളിച്ചിരിക്കുകയാണ്.

ടി-സീരീസും മിസ്‌റ്റർബീസ്‌റ്റും തമ്മിലുള്ള യുട്യൂബ് സബ്‌സ്‌ക്രൈബർ ഗ്യാപ്പ് കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് വെല്ലുവിളി. ടി-സീരീസിന്‍റെ വെബ്‌സൈറ്റില്‍ സിഇഒ പോസറ്റില്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. മാനേജിങ് ഡയറക്‌ടറും ചെയർമാനുമായ ഭൂഷൺ കുമാറാണ് കമ്പനിയുടെ തലവൻ. മിസ്‌റ്റർ ബീസ്‌റ്റ് ചാനലിന്‍റെയും ടി-സീരീസ് ചാനലിന്‍റെയും വരിക്കാരുടെ എണ്ണം തമ്മിലുള്ള താരതമ്യം കാണിക്കുന്ന ഒരു ചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് മിസ്‌റ്റർ ബീസ്‌റ്റിന്‍റെ കുറിപ്പ്. 'ടി-സീരീസ് സിഇഒയെ ഞാൻ ഒരു ബോക്‌സിങ് മത്സരത്തിലേക്ക് വെല്ലുവിളിക്കുകയാണ്'- മിസ്‌റ്റർ ബീസ്‌റ്റ് കുറിച്ചു.

അത്യാകർഷകമായ ഉള്ളടക്കങ്ങള്‍ക്ക് പേരുകേട്ട ജിമ്മി ഡൊണാൾഡ്‌സൺ എന്ന മിസ്‌റ്റർ ബീസ്‌റ്റ്, ജനപ്രീതിയിൽ വന്‍ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ചാനലിന്‍റെ സബ്‌സ്ക്രൈബേഴ്‌സിന്‍റെ എണ്ണം അതിവേഗം ഒന്നാമനായ ടി-സീരീസിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ടൈറ്റൻസ് തമ്മിലുള്ള ഒരു ഇതിഹാസ മത്സരത്തിന് വേദിയൊരുങ്ങുന്നത്.

265 ദശലക്ഷം സബ്ക്രൈബേഴ്‌സുമായാണ് ടി-സീരീസ് യൂടൂബ് ലോകത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. 258 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമായി മിസ്‌റ്റർ ബീസ്‌റ്റ് തൊട്ടു പിന്നില്‍ നില്‍ക്കുകയാണ്. വെറും ആറ് ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

ബോക്‌സിങ് മത്സരം ഇരുവരുടെയും ഡിജിറ്റൽ മത്സരത്തിന് ഒരു ഭൗതിക മാനം നൽകുകയാണ്. പ്രഖ്യാപനം ആരാധകരുടെയും കാണികളുടെയും ഭാവനയെ ഒരുപോലെ ആകാംക്ഷാഭരിതരാക്കുന്നു. അടുത്തിടെ, ആമസോൺ പിന്തുണയോടെ 'ബീസ്‌റ്റ് ഗെയിംസ്' എന്ന ഗെയിം ഷോ മിസ്‌റ്റര്‍ ബീസ്‌റ്റ് പ്രഖ്യാപിച്ചിരുന്നു. 5 മില്യൺ ഡോളർ സമ്മാനത്തുകയും ആയിരം മത്സരാർത്ഥികളുടെ പങ്കാളിത്തവുമാണ് മിസ്‌റ്റർ ബീസ്‌റ്റിന്‍റെ ഗെയിം ഷോയ്ക്ക് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് പുതി്യ വെല്ലുവിളി എന്നാണ് കരുതുന്നത്. പോസ്‌റ്റിന് ഇതിനോടകം തന്നെ 5.1 മില്യൺ കാഴ്‌ചക്കാരിലേക്ക് എത്തിയിട്ടുണ്ട്. നാലായിരത്തോളം കമന്‍റുകളാണ് പോസ്‌റ്റിന് അടിയില്‍ ലഭിച്ചത്.

Also Read : 'പൗട്ടിങ്' ചെയ്യാറുണ്ടോ ; പ്ലേഫുളും സോഫ്റ്റും സട്ടിലുമടക്കം രീതികളറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.