ETV Bharat / bharat

നദികളുടെ സംരക്ഷണം ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് നരേന്ദ്രമോദി

author img

By

Published : Sep 26, 2021, 1:24 PM IST

Updated : Sep 26, 2021, 2:59 PM IST

നദികളുടെ സംരക്ഷണത്തിനായി 'ലോക നദി ദിനം' ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായുള്ള നമ്മുടെ സംസ്കാരം നദികളുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്.

Mann Ki bat  Mann ki bat River  World River Day  radio programme  മന്‍ കി ബാത്ത്  നദികളുടെ സംരക്ഷണം  പ്രധാനമന്ത്രി നരേന്ദ്രമോദി  ലോക നദി ദിനം
നദികളുടെ സംരക്ഷണം ജനങ്ങള്‍ ഏറ്റെടുക്കണെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: നദികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 81ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളുടെ സംരക്ഷണത്തിനായി 'ലോക നദി ദിനം' ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകളായുള്ള നമ്മുടെ സംസ്കാരം നദികളുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. വിവിധ ദിനങ്ങള്‍ നമ്മള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ നദികള്‍ക്കായി ഒരു ദിനം നമ്മള്‍ ആഘോഷിക്കാറില്ല. സെപ്തംബര്‍ പ്രധാനപ്പെട്ട മാസമാണ്. കാരണം ഈ മാസത്തിലാണ് നാം ലോക ജലദിനം ആഘോഷിക്കുന്നത്. നമുക്ക് ജലം നല്‍കുന്ന നദികളെ ഓര്‍ക്കേണ്ട ദിനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്: 'ഗുലാബ്' മണിക്കൂറുകള്‍ക്കകം ആന്ധ്ര - ഒഡിഷ തീരം തൊടും; ജാഗ്രത നിര്‍ദേശമിറക്കി കേന്ദ്രം

ഭൗതികമായ ഒന്നല്ല മറിച്ച് ജീവതത്തിന്‍റെ ഭാഗമാണ് നമ്മുടെ നദികളെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജലദിനം ആഘോഷിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നദികള്‍ മലിനമാക്കരുതെന്ന് വേദ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ചെറിയ മലിനീകരണം പോലും വലിയ തെറ്റാണെന്നാണ് വേദങ്ങളിലുള്ളത്.

മഹാത്മാ ഗാന്ധിയുടെ തത്വങ്ങള്‍ ഉള്‍ക്കോണ്ട് നദികള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തിയതായിരുന്നു മോദി.

Last Updated :Sep 26, 2021, 2:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.