ETV Bharat / bharat

ഇന്ത്യയില്‍ രണ്ട് ദിനം കൊണ്ട് 100 കോടി; സല്‍മാന്‍ ഖാന്‍റെ 17-ാമത് റെക്കോഡ് ചിത്രമായി ടൈഗര്‍ 3

author img

By ETV Bharat Kerala Team

Published : Nov 15, 2023, 1:33 PM IST

Salman Khan Katrina Kaif starrer Tiger 3: ബോക്‌സോഫിസില്‍ മികച്ച കലക്ഷന്‍ നേടിയെങ്കിലും ആദ്യ രണ്ട് ദിവസത്തെ ബോക്‌സോഫിസ് കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം ദിനത്തില്‍ കലക്ഷനില്‍ നേരിയ ഇടിവാണ് സൂചിപ്പിക്കുന്നത്.

Tiger 3 box office collection day 3  Salman Khan Tiger 3  Katrina Kaif Tiger 3  Salman Khan Katrina Kaif starrer Tiger 3  Tiger 3 registers slight fall on third day  ടൈഗര്‍ 3  ടൈഗര്‍ 3 കലക്ഷന്‍  ടൈഗര്‍ 3 ആഗോള കലക്ഷന്‍  ടൈഗര്‍ 3 ബോക്‌സ്‌ ഓഫീസ് റെക്കോഡുകള്‍  100 കോടി കടന്ന് ടൈഗര്‍ 3
20026907_thumbnail_16x9_Listin Stephen gifted Kia Seltos

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ (Salman Khan) ഏറ്റവും പുതിയ റിലീസായ 'ടൈഗര്‍ 3' (Salman Khan s Tiger 3) തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രം ബോളിവുഡിലെ മികച്ച ഓപ്പണിങ്ങായി മാറിയിരുന്നു (Salman Khan s Diwali Release). ഇപ്പോഴിതാ ടൈഗര്‍ 3യുടെ ആദ്യ മൂന്ന് ദിന കലക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

'ടൈഗർ 3' മൂന്നാം ദിനത്തില്‍ 42.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത്. ആദ്യ രണ്ട് ദിവസത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം ദിനത്തില്‍ കലക്ഷനില്‍ നേരിയ ഇടിവാണ് സൂചിപ്പിക്കുന്നത്. 'ടൈഗർ 3' ആദ്യ ദിനത്തില്‍ 44.5 കോടി രൂപയാണ് നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സല്‍മാന്‍ ഖാന്‍റെ വലിയ ചിത്രമായി മാറിയിരുന്നു 'ടൈഗർ 3' (Third Biggest Salman Khan Opener).

Also Read: 'ഇത് അപകടകരമാണ്' ; തിയേറ്ററില്‍ പടക്കം പൊട്ടിച്ചതില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

58 കോടി രൂപയാണ് ചിത്രം രണ്ടാം ദിനത്തില്‍ കലക്‌ട് ചെയ്‌തത്. ആദ്യ രണ്ട് ദിനങ്ങളിലായി ആകെ 103.50 കോടി രൂപയാണ് 'ടൈഗര്‍ 3' കലക്‌ട് ചെയ്‌തത്. മൂന്നാം ദിന കലക്ഷന്‍ കൂടിയാകുമ്പോള്‍ 146 കോടി രൂപയാണ് ചിത്രം ഇതുവരെ ഇന്ത്യയില്‍ നിന്നും വാരിക്കൂട്ടിയത്. ഇതോടെ 100 കോടി കടക്കുന്ന സൽമാന്‍ ഖാന്‍റെ 17-ാമത്തെ ചിത്രമായി 'ടൈഗർ 3'.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബർ 14ന് ചൊവ്വാഴ്‌ച, 'ടൈഗർ 3'യുടെ ഹിന്ദി പതിപ്പിന്, തിയേറ്ററുകളില്‍ 30.93 ശതമാനം ഒക്യുപെന്‍സിയാണ് രേഖപ്പെടുത്തിയത്. റിലീസ് ചെയ്‌ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ, 'ടൈഗർ 3' സ്വന്തമാക്കിയത് രണ്ട് റെക്കോഡുകളാണ് (Tiger 3 has achieved two new records).

Also Read: ആദ്യ ദിനത്തില്‍ 44 കോടി ; സല്‍മാന്‍ ഖാന്‍റെ ഏറ്റവും വലിയ ഓപ്പണിങ്ങായി ടൈഗര്‍ 3

ആഗോളതലത്തിൽ 220 കോടി കലക്ഷന്‍ നേടിയ 'ടൈഗർ 3' ഇപ്പോള്‍ 'ഏക് താ ടൈഗറി'ന്‍റെ ആഗോള കലക്ഷനായ 330 കോടിയെ മറികടക്കാൻ ഒരുങ്ങുകയാണ് (Ek Tha Tiger gross collection). അതേസമയം 2017ല്‍ പുറത്തിറങ്ങിയ 'ടൈഗർ സിന്ദാ ഹേ' നേടിയത് 565 കോടി രൂപയാണ്.

'വാറി'ലെ കബീര്‍ ഖാന്‍ ആയി ഹൃത്വിക് റോഷനും (Hrithik Roshan as Kabir from War) 'ജവാനി'ലെ പഠാന്‍ ആയി ഷാരൂഖ് ഖാനും (Shah Rukh Khan from Pathaan) 'ടൈഗര്‍ 3'യില്‍ അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. ഇന്ത്യയിൽ 5,500 സ്‌ക്രീനുകളിലും വിദേശത്ത് 3,400 സ്‌ക്രീനുകളിലുമാണ് 'ടൈഗർ 3' റിലീസ് ചെയ്‌തത് (Tiger 3 Opening Day screening).

Also Read: ഷാരൂഖിനെ കൂടാതെ ഹൃത്വിക് റോഷനും ടൈഗര്‍ 3യില്‍? സ്‌പൈ യൂണിവേഴ്‌സില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.