ETV Bharat / bharat

'ഇത് അപകടകരമാണ്' ; തിയേറ്ററില്‍ പടക്കം പൊട്ടിച്ചതില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

author img

By ETV Bharat Kerala Team

Published : Nov 13, 2023, 7:10 PM IST

Salman Khan reacts to Tiger 3 firecrackers : ടൈഗർ 3 പ്രദർശനത്തിനിടെ ആരാധകർ മഹാരാഷ്‌ട്രയിലെ ഒരു തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍.

Salman Khan reacts to Tiger 3 firecrackers  Salman Khan reacts  Tiger 3 firecrackers incident  Salman Khan Tiger 3  Tiger 3  പടക്കം പൊട്ടിച്ചതില്‍ പ്രതികരിച്ച് സല്‍മാന്‍  പ്രതികരിച്ച് സല്‍മാന്‍ ഖാന്‍  തിയേറ്ററില്‍ പടക്കം പൊട്ടിച്ച സംഭവം  ടൈഗർ 3 പ്രദർശനത്തിനിടെ തിയേറ്ററില്‍ പടക്കം  Salman Khan Diwali release
Salman Khan reacts to Tiger 3 firecrackers incident

ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്‍റെ 'ടൈഗർ 3'യ്‌ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് സല്‍മാന്‍ ഖാന്‍ ആരാധകര്‍ ദീപാവലി ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ 'ടൈഗർ 3'യെ വരവേറ്റത്.

ആരാധകരില്‍ ചിലര്‍ തിയേറ്ററിനകത്തും പടക്കം പൊട്ടിച്ചിരുന്നു. മഹാരാഷ്‌ട്ര മലേഗോനിലെ മോഹന്‍ സിനിമയിലാണ് സംഭവം. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ സല്‍മാന്‍ ഖാനും പ്രതികരിച്ചിരിക്കുകയാണ് (Salman Khan commented on firecrackers incident).

Also Read: റിലീസിന് മുന്‍പേ 15 കോടി ; ടൈഗര്‍ 3 അഡ്വാന്‍സ്‌ ബുക്കിംഗ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഇത് അപകടകരമാണെന്നാണ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്. എക്‌സിലൂടെ (ട്വിറ്റര്‍) ആയിരുന്നു താരത്തിന്‍റെ പ്രതികരണം. 'ടൈഗർ 3യുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതായി ഞാന്‍ അറിഞ്ഞു. ഇത് അപകടകരമാണ്. നമ്മെയും മറ്റുള്ളവരെയും അപകടത്തില്‍ ആക്കാതെ നമുക്ക് സിനിമ ആസ്വദിക്കാം. സുരക്ഷിതമായിരിക്കുക'- സല്‍മാന്‍ ഖാന്‍ എക്‌സില്‍ കുറിച്ചു.

  • I'm hearing about fireworks inside theaters during Tiger3. This is dangerous. Let's enjoy the film without putting ourselves and others at risk. Stay safe.

    — Salman Khan (@BeingSalmanKhan) November 13, 2023 " class="align-text-top noRightClick twitterSection" data=" ">

മോഹൻ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ ചവാനി പൊലീസ് ആണ് കേസെടുത്തത്. 112-ാം വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് രണ്ടുപേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Also Read: ഷാരൂഖിനെ കൂടാതെ ഹൃത്വിക് റോഷനും ടൈഗര്‍ 3യില്‍? സ്‌പൈ യൂണിവേഴ്‌സില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍...

അതേസമയം പ്രദര്‍ശന ദിനം തന്നെ 'ടൈഗര്‍ 3'യ്‌ക്ക് ബോക്‌സോഫിസില്‍ മികച്ച കലക്ഷന്‍ നേടാനായി. ആദ്യ ദിനത്തില്‍ 44.50 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് (Tiger 3 first day collection in India). ഈ ദീപാവലിയില്‍ ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയും സല്‍മാന്‍ ഖാന്‍ ചിത്രം മാറി (Tiger 3 opening day collection).

ഇതോടെ ഏറ്റവും കൂടുതല്‍ ഓപ്പണിംഗ് കലക്ഷന്‍ നേടുന്ന സല്‍മാന്‍ ഖാന്‍റെ വലിയ ചിത്രമായി 'ടൈഗർ 3' (Third Biggest Salman Khan Opener). 2019ൽ അലി അബ്ബാസ് സഫറിന്‍റെ 'ഭാരത്' (42.30 കോടി), 2015ൽ സൂരജ് ബർജാത്യയുടെ 'പ്രേം രത്തൻ ധന്‍ പായോ' (40.35 കോടി) എന്നീ ചിത്രങ്ങളെ മറികടന്നാണ് 'ടൈഗര്‍ 3' സൽമാന്‍റെ ഏറ്റവും വലിയ ഓപ്പണറായി മാറിയത്.

Also Read: ആദ്യ ദിനത്തില്‍ 44 കോടി ; സല്‍മാന്‍ ഖാന്‍റെ ഏറ്റവും വലിയ ഓപ്പണിങ്ങായി ടൈഗര്‍ 3

ഇന്ത്യയിൽ 5,500 സ്‌ക്രീനുകളിലും വിദേശത്ത് 3,400 സ്‌ക്രീനുകളിലുമാണ് 'ടൈഗർ 3' റിലീസ് ചെയ്‌തത് (Tiger 3 Opening Day screening). ആദ്യ ദിനം തിയേറ്ററുകളില്‍ 41.32 ശതമാനം ഒക്യുപെന്‍സിയാണ് 'ടൈഗര്‍ 3'യുടെ ഹിന്ദി പതിപ്പിന് ലഭിച്ചത്. മുംബൈയിലെ തിയേറ്ററുകളിലായിരുന്നു ഒക്യുപെന്‍സി നിരക്ക് കൂടുതല്‍. ഡൽഹി എൻസിആർ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളില്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.