ETV Bharat / bharat

Tiger 3 New Poster തോക്കെടുത്ത് സല്‍മാന്‍ ഖാനും കത്രീന കൈഫും; ടൈഗര്‍ 3 പുതിയ പോസ്‌റ്റര്‍ പുറത്ത്; ചിത്രം ദീപാവലിക്ക്‌

author img

By ETV Bharat Kerala Team

Published : Sep 2, 2023, 5:16 PM IST

Salman Khan Katrina Kaif movie: സൽമാൻ ഖാന്‍ - കത്രീന കൈഫ് ചിത്രം ടൈഗർ 3യുടെ പുതിയ പോസ്‌റ്റർ പുറത്തിറങ്ങി. മനീഷ് ശർമ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തും.

Salman Khan  Salman Khan in Tiger 3  new poster of Tiger 3  Tiger 3 new poster  Tiger 3 new poster out  Katrina Kaif  Katrina Kaif in tiger 3  Tiger 3 release date  Tiger 3  Tiger 3 first poster  തോക്കെടുത്ത് സല്‍മാന്‍ ഖാനും കത്രീന കൈഫും  സല്‍മാന്‍ ഖാനും കത്രീന കൈഫും  ടൈഗര്‍ 3 പുതിയ പോസ്‌റ്റര്‍ പുറത്ത്  ടൈഗര്‍ 3 പുതിയ പോസ്‌റ്റര്‍  Emraan Hashmi as an antagonist in Tiger 3  Salman Khan shared Tiger 3 new poster  Salman Khan shared Tiger 3 new poster  Tiger 3 on Diwali release  സൽമാൻ ഖാന്‍  കത്രീന കൈഫ്  ടൈഗര്‍ 3
Tiger 3 new poster

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ഖാനും കത്രീന കൈഫും (Salman Khan Katrina Kaif movie) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ടൈഗര്‍ 3 (Tiger 3). ദീപാവലി റിലീസായാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയേറ്ററുകളില്‍ (Tiger 3 on Diwali release) എത്തുന്നത്.

Tiger 3 new poster: റിലീസിന് ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, 'ടൈഗര്‍ 3'യുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ട് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് സൽമാൻ ഖാന്‍. കയ്യില്‍ തോക്കുമായി നില്‍ക്കുന്ന സൽമാന്‍ ഖാനും കത്രീനയുമാണ് പുതിയ പോസ്‌റ്ററില്‍.

Salman Khan shared Tiger 3 new poster: തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ സല്‍മാന്‍ ഖാന്‍ പുതിയ പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'ഞാന്‍ വരുന്നു. ടൈഗര്‍ 3 ദീപാവലിക്ക് എത്തും. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ ടൈഗര്‍ 3 ആഘോഷിക്കൂ. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നു.' -സല്‍മാന്‍ ഖാന്‍ കുറിച്ചു. സംവിധായകന്‍ മനീഷ് ശര്‍മയെയും കത്രീന കൈഫിനെയും ടാഗ് ചെയ്‌തു കൊണ്ടാണ് സല്‍മാന്‍ ഖാന്‍ പോസ്‌റ്റര്‍ പങ്കുവച്ചരിക്കുന്നത്.

Also Read: Katrina Kaif Rehearsing For Tiger 3 : ടൈഗര്‍ 3യ്‌ക്ക് വേണ്ടിയുള്ള കത്രീനയുടെ റിഹേഴ്‌സല്‍ ; വീഡിയോ വൈറല്‍

Katrina Kaif shared Tiger 3 new poster: കത്രീന കൈഫും തന്‍റെ ഇൻസ്‌റ്റഗ്രാം ഹാൻഡിലില്‍ പോസ്‌റ്റർ പങ്കുവച്ചിട്ടുണ്ട് 'ഭയം ഇല്ല. പിന്തിരിയരുത്. ഈ ദീപാവലിക്ക് ടൈഗര്‍ തിയേറ്ററുകളിൽ എത്തും.' -പോസ്‌റ്റര്‍ പങ്കുവച്ച് കത്രീന ഇപ്രകാരം കുറിച്ചു. പോസ്‌റ്റര്‍ പങ്കുവച്ചതിന് പിന്നാലെ ആരാധകര്‍ കമന്‍റ് സെക്ഷനിലേക്ക് ഒഴുകിയെത്തി.

  • " class="align-text-top noRightClick twitterSection" data="">

Fans comments on Tiger new poster: 'വൗ! ഈ സിനിമ കാണാൻ ഞാന്‍ കാത്തിരിക്കുന്നു.' -ഒരാള്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. കാത്തിരിക്കുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു. 'ഒടുവില്‍!!! കടുവ ജീവനോടെയുണ്ട്, ഇൻഷാ അല്ലാഹ്.' -മറ്റൊരു ആരാധകന്‍ കുറിച്ചു.

ചിത്രത്തില്‍ അവിനാഷ് സിങ് റാത്തോര്‍ അഥവാ ടൈഗര്‍ എന്ന കഥാപാത്രത്തെ സല്‍മാന്‍ ഖാനും (Salman Khan) സോയ എന്ന കഥാപാത്രത്തെ കത്രീന കൈഫും (Katrina Kaif) അവതരിപ്പിക്കും. ഇതാദ്യമായല്ല കത്രീനയും സല്‍മാന്‍ ഖാനും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്.

Also Read: 'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ

Salman Khan Katrina Kaif combo: 2019ല്‍ 'ഭാരത്' എന്ന സിനിമയ്‌ക്ക് ശേഷം 'ടൈഗർ 3'യിലൂടെ വീണ്ടും ഒന്നിക്കുകയാണ് ഇരു താരങ്ങളും. അതിന് മുമ്പ്, 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'മേനേ പ്യാർ ക്യൂൻ കിയ', 'പാർട്‌ണർ' തുടങ്ങി ഹിറ്റ് സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Emraan Hashmi as an antagonist in Tiger 3: 'ടൈഗര്‍ 3'യില്‍ ഇമ്രാൻ ഹാഷ്‌മി വേഷമിടുമെന്നും പ്രതിനായകനായാണ് ചിത്രത്തില്‍ താരം അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാൽ, ഇമ്രാന്‍ ഹാഷ്‌മിയുടെ കാസ്‌റ്റിങ് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ച ചിത്രം മനീഷ് ശർമയാണ് (Maneesh Sharma) സംവിധാനം ചെയ്‌തിരിക്കുന്നത്.

Also Read: 'ടൈഗര്‍ 3'യില്‍ 'പഠാന്‍റെ' എന്‍ട്രിക്കായി 6 മാസം ; ചിത്രീകരണത്തിന് 7 ദിവസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.