ETV Bharat / entertainment

'വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്': ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ

author img

By

Published : May 26, 2023, 8:03 AM IST

ടൈഗര്‍ 3യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമയുടെ റിലീസിനെ കുറിച്ച് സൂചന നല്‍കി സല്‍മാന്‍ ഖാന്‍....

Salman Khan reveals he completed Tiger 3  Salman Khan reveals  Salman Khan  Tiger 3  Tiger  ടൈഗര്‍ 3യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി  ടൈഗര്‍ 3യുടെ ചിത്രീകരണം  ടൈഗര്‍ 3  ടൈഗര്‍  സൽമാൻ ഖാൻ  ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ  ഷാരൂഖ് ഖാന്‍  പഠാന്‍  pathaan
ടൈഗർ 3 പൂർത്തിയാക്കിയതായി സൽമാൻ ഖാൻ

ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൈഗര്‍ 3. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ടൈഗര്‍ 3യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സല്‍മാന്‍ ഖാന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടൈഗര്‍ 3യുടേത് വളരെ തിരക്കേറിയ ഷെഡ്യൂളായിരുന്നുവെന്നും ഈ വർഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.

'കഴിഞ്ഞ ദിവസം രാത്രി ഞാൻ ടൈഗറിന്‍റെ ഷൂട്ടിങ്ങിലായിരുന്നു. ഞാൻ ടൈഗർ 3 പൂർത്തിയാക്കി. ഇനി ദീപാവലിക്ക് നിങ്ങൾക്ക് ടൈഗറിനെ കാണാൻ കഴിയും, ഇൻഷാ അല്ലാഹ്. വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്, എങ്കിലും നല്ലതായിരുന്നു' -സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2023ന്‍റെ (IIFA) പത്രസമ്മേളനത്തിലാണ് സല്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഐഐഎഫ്‌എ 2023ല്‍ പങ്കെടുക്കുന്നതിനായി സല്‍മാന്‍ ഖാന്‍ കുറച്ച് ദിവസം അബുദാബിയില്‍ ഉണ്ടാകും. സൽമാനെ കൂടാതെ, ആതിഥേയരായ അഭിഷേക് ബച്ചൻ, വിക്കി കൗശൽ, ഫറാ ഖാൻ, രാജ്‌കുമാർ റാവു എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായി. രാകുൽ പ്രീത് സിങ്, നോറ ഫത്തേഹി, ജാക്വലിൻ ഫെർണാണ്ടസ്, അമിത് ത്രിവേദി, ബാദ്ഷാ, ന്യൂക്ലിയ, സുനിധി ചൗഹാൻ, യൂലിയ വന്തൂർ എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.

വ്യാഴാഴ്‌ച പുലർച്ചെ സല്‍മാന്‍ ഖാന്‍ മുംബൈ വിമാനത്താവളത്തിൽ വച്ച് പാപ്പരാസികളുടെ കണ്ണിലുടക്കിയിരുന്നു. പുതിയ ഗെറ്റപ്പിലാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ വച്ച് കണ്ട തന്‍റെ ആരാധകനെ താരം ആലിംഗനവും ചെയ്‌തു. തന്‍റെ ആരാധകനോടുള്ള സല്‍മാന്‍റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മനീഷ് ശർമ സംവിധാനം ചെയ്‌ത ടൈഗര്‍ 3ല്‍ കത്രീന കെയ്‌ഫ്‌ ആണ് സല്‍മാന്‍റെ നായികയായെത്തുന്നത്. ഇമ്രാൻ ഹാഷ്‌മിയും സുപ്രധാന വേഷത്തിലെത്തും. ടൈഗർ 3യിൽ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

പഠാന്‍ എന്ന പ്രത്യേക വേഷത്തിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. സല്‍മാനും ഷാരൂഖും ഒന്നിച്ചുള്ള ചില സുപ്രധാന ആക്ഷന്‍ സീക്വന്‍സുകളാണ് ടൈഗര്‍ 3യിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള സീക്വന്‍സുകള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ ആറ് മാസത്തിലേറെയായി പ്ലാന്‍ ചെയ്‌തിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് 'ടൈഗര്‍ 3'യുടെ ഈ പ്രത്യേക സീക്വന്‍സ് ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സല്‍മാന്‍റെയും ഷാരൂഖിന്‍റെയും പ്രോജക്‌ടുകളും വ്യക്തിപരമായ കാരണങ്ങളാലും ഇരുവരും ഒന്നിച്ചുള്ള സീക്വന്‍സിന്‍റെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ടൈഗര്‍-പഠാന്‍ സ്വീക്വന്‍സ്‌ ആയിരുന്നു 'പഠാന്‍റെ' ഏറ്റവും വലിയ ഹൈലൈറ്റ്. 'പഠാനി'ലെ സീക്വന്‍സ് 'ടൈഗര്‍ 3' മറികടക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നത്.

ഷാരൂഖിന്‍റെ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പഠാനി'ലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 'പഠാനി'ല്‍ നീളന്‍ തലമുടിയിലാണ് ഷാരൂഖ് പ്രത്യക്ഷപ്പെട്ടത്. സിനിമയ്‌ക്കായി ഷാരൂഖ് തലമുടി നീട്ടി വളര്‍ത്തിയിരുന്നു. 'ടൈഗറി'ലെ സീക്വന്‍സിനും താരത്തിന് വേണ്ടത് നീട്ടി വളര്‍ത്തിയ തലമുടിയാണ്. എന്നാലിപ്പോള്‍ മറ്റ് രണ്ട് സിനിമകളുടെ ചിത്രീകരണ തിരക്കിലുള്ള താരത്തിന് മുടി നീട്ടി വളര്‍ത്താന്‍ കഴിയില്ലെന്നും അതുകൊണ്ട് 'ടൈഗര്‍ 3'ലെ സീക്വന്‍സിനായി ഷാരൂഖിന് ഒരു വിഗ് തെഞ്ഞെടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ദീപാവലി റിലീസായി എത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ തിയേറ്ററുകളില്‍ എത്തും.

Also Read: മുടി നീട്ടി വളര്‍ത്തില്ല, വിഗ്‌ വയ്‌ക്കും; ഷാരൂഖും സൽമാനും ഒന്നിക്കും; ടൈഗര്‍ 3 ചിത്രീകരണ വിവരങ്ങള്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.