ETV Bharat / bharat

ലഷ്കർ ഇ ത്വയ്ബ മേധാവി ഹാഫിസ് സയീദിനെതിരെ അറസ്‌റ്റ് വാറണ്ട്

author img

By

Published : Feb 7, 2021, 2:20 AM IST

കള്ളപ്പണം കേസിലാണ് എൻഐഎ കോടതിയുടെ ഉത്തരവ്.

Terror funding case  Hafeez Saeed  NIA Court issues arrest warrant  ലഷ്കർ ഇ ത്വയ്ബ  ഹാഫിസ് സയീദ്  എൻഐഎ കോടതി
ലഷ്കർ ഇ ത്വയ്ബ മേധാവി ഹാഫിസ് സയീദിനെതിരെ അറസ്‌റ്റ് വാറണ്ട്

ന്യൂഡൽഹി: ലഷ്കർ ഇ ത്വയ്ബ മേധാവിയും 26/11 മുംബൈ ആക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനും മറ്റുള്ളവർക്കുമെതിരെ ഡല്‍ഹിയിലെ ദേശീയ അന്വേഷണ ഏജൻസി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൻമേലാണ് ഉത്തരവ്.

കശ്മീരി വ്യവസായി സഹൂർ അഹ്മദ് ഷാ വതാലി, വിഘടനവാദി അൽതാഫ് അഹ്മദ് ഷാ അഥവാ ഫന്തൂഷ്, യുഎഇ ആസ്ഥാനമായുള്ള വ്യവസായി നേവൽ കിഷോർ കപൂർ എന്നിവർ ഹാജരാകാണമെന്നും കോടതി ഉത്തരവിട്ടു.

ഈ കേസുമായി ബന്ധപ്പെട്ട് വടാലി, ഷാ, കപൂർ എന്നിവരാണ് ഇപ്പോൾ തിഹാർ സെൻട്രൽ ജയിലിൽ കഴിയുന്നത്. വാടാലിയുടെ കമ്പനിയായ ട്രൈസൺ ഫാംസ്, കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് കോടതി സമൻസ് അയച്ചു.

ജമ്മു കശ്മീരിൽ വിഘടനവാദ പ്രവർത്തനങ്ങൾ നടത്താൻ ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന കുറ്റവും പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഏജൻസികൾ വഴിയും ഹവാല ഡീലർമാർ വഴിയും മറ്റ് വിവിധ സ്രോതസുകൾ വഴിയുമാണ് പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ധനസഹായം നൽകിയ കേഡർമാരുടെ ശൃംഖല പ്രതികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റാണ കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.