ETV Bharat / state

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; വാഹനങ്ങൾ തടഞ്ഞു; വൈദികന്‍ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്- വീഡിയോ - PADAYAPPA NEWS

author img

By ETV Bharat Kerala Team

Published : May 27, 2024, 4:30 PM IST

കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം വാഹനങ്ങള്‍ തടഞ്ഞ് പടയപ്പ.ആന വാഹനത്തിനു നേരെ പാഞ്ഞടുത്തെങ്കിലും യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു.

WILD ELEPHANT  ELEPHANT PADAYAPPA  MUNNAR  ELEPHANT ON ROAD
റോഡില്‍ വാഹനങ്ങള്‍ തടയുന്ന പടയപ്പ (ETV Bharat)

റോഡില്‍ വാഹനങ്ങള്‍ തടയുന്ന പടയപ്പ (ETV Bharat)

മൂന്നാര്‍: ഇന്നലെ വൈകിട്ടോടെ കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ കാട്ടുകൊമ്പന്‍ പടയപ്പ വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സ്‌തംഭിപ്പിച്ചു. മൂന്നാറിൽ നിന്ന് കല്ലാർ എസ്‌റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ പടയപ്പ നിലയുറപ്പിച്ചു.

ആനയുടെ ശ്രദ്ധ മാറിയ തക്കം നോക്കി വാഹനങ്ങളിൽ നിന്ന് ആളുകൾ പുറത്തിറങ്ങി. ഈ സമയം ആന വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു. ആന പാഞ്ഞടുത്തെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ള യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു.

നാളുകൾക്ക് മുമ്പ് മദപ്പാട് സമയത്തും പടയപ്പ വാഹനങ്ങൾക്ക് നേരെ പരാക്രമം നടത്തിയിരുന്നു. പിന്നീട് ജനവാസമേഖലയിൽ ഇറങ്ങിയിരുന്നെങ്കിലും കാട്ടുകൊമ്പൻ ആക്രമണത്തിന് മുതിർന്നിരുന്നില്ല. പൊതുവെ ശാന്തസ്വഭാവമുണ്ടായിരുന്ന പടയപ്പയുടെ ഇപ്പോഴത്തെ സ്വഭാവമാറ്റം തൊഴിലാളി കുടുംബങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ALSO READ: തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവ ചത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.