ETV Bharat / bharat

കമ്പനിയോടുളള ദേഷ്യം; ബെംഗളൂരുവിൽ ടിസിഎസ് കമ്പനിക്കു നേരെ മുൻ ജീവനക്കാരിയുടെ വ്യാജ ബോംബ് ഭീഷണി

author img

By ETV Bharat Kerala Team

Published : Nov 14, 2023, 1:37 PM IST

Bomb threat call in Bengaluru: ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ടിസിഎസ് കമ്പനിയിലെ മുൻ ജീവനക്കാരിയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് കണ്ടെത്തി

Bomb threat call in Bengaluru  bomb threat call from its woman ex employee  TCS gets a hoax bomb threat call  TCS gets a hoax bomb threat call from ex employee  Bengaluru bomb threat call  ടിസിഎസ് കമ്പനിക്കു നേരെ ജീവനക്കാരിയുടെ ബോംബ് ഭീഷണി  മുൻ ജീവനക്കാരിയുടെ വ്യാജ ബോംബ് ഭീഷണി  വ്യാജ ബോംബ് ഭീഷണി  ബെംഗളൂരുവിൽ വ്യാജ ബോംബ് ഭീഷണി  ടിസിഎസ് കമ്പനിക്ക് നേരെ ബോംബ് ഭീഷണി  കമ്പനിയോടുളള ദേഷ്യം
bomb threat call

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ ടിസിഎസ് കമ്പനിക്ക് നേരെ ബോംബ് ഭീഷണി. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയോടുള്ള ദേഷ്യത്തിലാണ് ഹൂബ്ലി സ്വദേശിയായ മുൻ ജീവനക്കാരി ഇങ്ങനെ ചെയ്‌തതെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ടിസിഎസ് കമ്പനിയുടെ ബി ബ്ലോക്കിൽ ബോംബ് ഭീഷണി ലഭിച്ചത് (TCS gets a hoax bomb threat call from its woman ex employee in Bengaluru).

ഉടൻ തന്നെ പരപ്പന അഗ്രഹാര പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് ബോംബ് സ്‌ക്വാഡുമായി എത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി കണ്ടെത്തി.

നിലവിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതിയുടെ അറസ്‌റ്റിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. ഭീഷണിയെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ കെട്ടിടത്തിന് പുറത്തേക്കോടുകയും കമ്പനിയിൽ കുറച്ചു നേരം ആശങ്ക പടരുകയും ചെയ്‌തിരുന്നു.

ALSO READ:പൊലീസ് സ്റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി: പ്രതി അറസ്റ്റിൽ

പൊലീസ് സ്‌റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി: എറണാകുളത്ത് പൊലീസ് സ്‌റ്റേഷനിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു (Man arrested for making hoax bomb call to police station). കോതമംഗലം പൊലീസ് സ്‌റ്റേഷനിലായിരുന്നു യുവാവിന്‍റെ ബോംബ്‌ ഭീഷണി. ഭീതിയിലാക്കിയ വ്യാജ ബോംബ് ഭീഷണി ഫോൺ കോളിന് പിന്നിൽ ഹനീഫ എന്ന ആളാണെന്ന് കോതമംഗലം പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം ഫോൺ കോൾ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. താൻ നിൽക്കുന്നതിന് ഏകദേശം 53 കിലോ മീറ്റർ പരിധിയിലായി വരുന്ന കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ ബോംബ് വച്ചെന്നാണ് ഇയാൾ ഫോൺ ചെയ്‌ത് അറിയിച്ചത്.

പൊലീസിന് ഫോൺ കോൾ വന്ന ഉടൻ തന്നെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല (hoax bomb call in Kothamangalam police station).

ഇതിനെ തുടർന്നാണ് കോൾ വ്യാജമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പിന്നീട് നടന്ന അന്വേഷണത്തിൽ ഹനീഫയുടെ ഫോൺ കോൾ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ:സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണി വ്യാജം; ആളെ തിരിച്ചറിഞ്ഞു

സെക്രട്ടേറിയറ്റ് ബോംബ് ഭീഷണി: തിരുവന്തപുരം നഗരത്തെയും സെക്രട്ടേറിയറ്റിനെയും ഒരു മണിക്കൂറോളം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ സെക്രട്ടേറിയറ്റ് ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. തലസ്ഥാനത്തെ പൊഴിയൂർ സ്വദേശിയായ നിതിൻ എന്നയാളാണ് സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാൾ മാനസിക രോഗിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട് (Secretariat Bomb Threat Was Fake).

ഭീഷണി സന്ദേശം അയച്ചയാളെ വിശദമായി പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഇയാളെ പൊഴിയൂർ പൊലീസ് കസ്‌റ്റഡിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് കേരള പൊലീസിന്‍റെ 112 എന്ന നമ്പറിലേക്ക് സെക്രട്ടേറിയറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.